ഒരുപാട്ദിവസങ്ങളായി ഈ കടലാസുകഷണം എന്റെ മുന്നില്‍ കിടക്കുന്നു..
കയ്യില്‍ പേനയും..പക്ഷേ എഴുതിതുടങ്ങാന്‍ കഴിയുന്നില്ല...
അറിയില്ലാ ഞാന്‍ എന്തിനെകുറിച്ചാണ് നിനക്കെഴുതേണ്ടതെന്ന്..
മനസ്സില്‍ ഒന്നിനെകുറിച്ചും ഒരു രൂപം കിട്ടുന്നില്ലാ...
അല്ലേലും എന്തിനുവേണ്ടി ആര്‍ക്കുവേണ്ടി എഴൂതണം..
എഴുതുവാനും അതു വായിച്ചു തീര്‍ക്കുവാനും നമുക്കെവിടെ സമയം..
തിരക്കുപിടിച്ച ജീവിതത്തില്‍ അതിനൊന്നും സമയം കാണില്ലാ..
എങ്കിലും എഴുതാതിരിക്കാനും വായിക്കാതിരിക്കാനും കഴിയില്ലല്ലൊ..
ഇപ്പോഴും എനിക്കറിയില്ല,,ഞാനെന്തിനെകുറിച്ചെഴുതും..
രക്തപ്പുഴകള്‍ മാത്രമൊഴുകുന്ന ഈ ഭുമിയെകുറിച്ചോ..സ്നേഹം മരിച്ചുകഴിഞ്ഞ ഈ മനുഷ്യസമൂഹത്തേകുറിച്ചോ..
രക്തബന്ധങ്ങളില്പൊലും പണം കണ്ടെത്തുന്ന നമ്മളെന്ന മഹാമനസ്ക്കരെകുറിച്ചോ...
നശിക്കുകയും നശിപ്പിക്കുകയും ചൈതുകൊണ്ടിരിക്കുന്ന പ്രക്രതിയെകുറിച്ചോ..വിശന്നുമരിക്കുന്ന നമ്മുടെ സഹൊദരങ്ങളെകുറിച്ചോ,,
അതോ ഇന്ത്യാരാജ്യം വിറ്റ് കോടികളുടെ ആഘോഷം നടത്തുന്നവരെകുറിച്ചോ..
അറിയില്ലാ...ഞാനെന്തിനെകുറിച്ചെഴുതണമെന്ന്...നിനക്കറിയൊ എന്തിനെകുറിച്ചാണ് നിനക്ക് വായിക്കേണ്ടതെന്ന്,,,,
ഈ ലോകത്തിന്റെ സ്രഷ്ടിപ്പിനെകുറിച്ചാണോ..അതോ സ്രഷ്ടിപ്പിന്റെ സൌന്ദര്യത്തേകുറിച്ചോ...
അതല്ലങ്കില്‍ പ്രണയത്തേകുറിച്ചാണോ...അതിനെകുറിച്ചെനിക്കറിയില്ലാ..കാരണം സത്യമായതൊന്നും ഇന്നീ ലോകത്തിലില്ലല്ലോ..
അല്ലേലും അതൊന്നും ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളല്ലല്ലോ..നീ പറഞ്ഞില്ലാ...എന്തിനെകുറിച്ചാണ് നിനക്ക് വായിക്കേണ്ടതെന്ന്...
അല്ലേലും അതെന്തിനു ഞാന്‍ നിന്നോട് ചോദിക്കുന്നു..എനിക്കുതോന്നുന്നതിനെകുറിച്ച് ഞാനെഴുതും.
അതു നീ വായിക്കുക..നീയൊരു വായനക്കാരിമാത്രമാണ്..ഞാനെഴുത്തുകാരനും..അതാണീലൊകത്തിന്റെ നിയമം..
നിന്റെ ഇഷ്ടങ്ങള്‍ക്കിവിടെ ഒരു പ്രശക്തിയുമില്ല...എനിക്കാണ് പ്രശക്തി...കാരണം ഞാനെഴുതുന്നു, നിനക്കറിയുന്നതും അറിയാത്തതുമായ കാര്യങ്ങള്‍,
അതൊരുപക്ഷേ സത്യങ്ങളല്ലാതിരിക്കാം..എന്റെ ഭാവനകളായിക്കാം..എങ്കിലും നീ വായിക്കണം,
അതിനെകുറിച്ച് ചിന്തിക്കണം..വിശ്വസിക്കണം..എങ്കിലേ എനിക്കെന്ന എഴുത്തുകാരന് നിലനില്‍പ്പുള്ളൂ..
ഈ സമൂഹം എന്നെ ആദരിക്കയുള്ളൂ..എഴുത്തുകാരന്‍..അവന്‍ ഈ ലോകത്തേകുരിച്ചറിയുന്നവന്‍..
ബന്ധങ്ങളേകുറിച്ചും സ്നേഹത്തേകുറിച്ചും പ്രണയത്തേകുറിച്ചും സന്തോഷത്തേകുറിച്ചും ദു:ഖത്തേകുറിച്ചുമെല്ലാം അവന്‍ മാത്രം അറിയുന്നവന്‍,,
അവന്‍ അഥവാ ഞാനെന്ന എഴുത്തുകാരന്‍..ഞാനെഴുതുന്നു,നീ വായിക്കുന്നു,,എങ്കിലും ഞാനിപ്പോഴും ചിന്തിക്കുന്നത് എന്തിനെകുറിച്ചാണ് ഞാനെഴുതുകയെന്നാണ്..
വൈക്കം മുഹമ്മദ് ബഷീറിനെപ്പോലെയൊ എം.ടി യെപ്പോലെയൊ വിലാസിനിയെപ്പോലെയൊ ഒന്നും ഞാനെഴുതില്ലാ..കാരണം അത്തരം എഴുത്തുകളൊക്കെ ആര്‍ക്ക് വേണം...
അതൊക്കെവായിച്ചു സമയം കളയാന്‍ ഇന്നത്തെ തലമുറക്ക് സമയമെവിടേ..ഞാനെഴുതുന്നത് ഈ തലമുറക്കുവേണ്ടിയാണ്...
ഉന്മാദിക്കുന്ന ഉന്മാദിപ്പിക്കുന്ന പുത്തന്‍ തലമുറക്കുവേണ്ടി.ഇവര്‍ക്കുവേണ്ടത് രക്തംതിളക്കുന്ന ക്രതികളാണ്..
കമ്പ്യൂട്ടര്‍ ഗൈമുകളില്‍ ജീവിക്കുന്ന ഇതുവരെ കണ്ടെത്താത്ത മുനുഷ്യരൂപങ്ങളും ജീവികളും യുദ്ധങ്ങളും പീഡനങ്ങളുമാണ്...അവയില്‍ സന്തോഷംകണ്ടെത്തുന്ന ഈ തലമുറക്കുവേണ്ടിയാണ് ഞാനെശ്ഴുതുക..
എന്നിട്ടെനിക്കെന്റെ സാമ്രാജ്യം കെട്ടിപ്പടുക്കണം..ഹാരിപോട്ടര്‍പോലെ ലൊഡ് ഓഫ് ത റിംഗ് പൊലെ കോടികള്‍ കൊയ്തെടുക്കണം.
.റ്റാറ്റയെപോലെ അംബാനിമാരെപ്പൊലെ ആയിരംതട്ടുകളുള്ള കൊട്ടാരങ്ങള്‍ പടുത്തുയര്‍ത്തണം..
പട്ടിണിപാവങ്ങളുടെ ശവങ്ങള്‍ക്കുമേലെ എന്റെ കൊട്ടാരം പണിതുയര്‍ത്തി എനിക്കട്ടഹസിക്കണം...
എനിക്ക്,,,ഞാനെന്ന എഴുത്തുകാരന്..ഇപ്പൊഴും ഞാന്‍ ചിന്തിക്കുന്നത് എന്തെഴുതണം ഞാന്‍ നിനക്കുവേണ്ടി....
Saturday, November 20, 2010
Saturday, November 6, 2010
നമുക്കും വേണം...ഈ ...സാക്ഷരത....
സാക്ഷരകേരളം...സുന്ദരമായ പദം..എഴുത്തും വായനയുമറിയാത്ത കുറേ വയസ്സുള്ളവരെ പിടിച്ചിരുത്തി നമ്മള്‍
നേടിയ സുന്ദരമായപേര്...“സാക്ഷരകേരളം”...ഇതുകൊണ്ട് നമ്മളെന്തു നേടി, നമ്മളെന്തുനേടാതെപോയി എന്നതല്ല
പ്രശ്നം...ഇതിനെ ഞാന്‍ എതിര്‍ക്കുകയല്ല...അഭിമാനിക്കുന്നു......എന്റെ കേരളം...സാക്ഷര കേരളം...
ഇനി നാം സാക്ഷരരാവേണ്ടതെന്ത്..അതാണെന്റെ ചോദ്യം...ഇതുവെറും കേരളത്തിന്റേയോ ഇന്ത്യയുടേയൊ പ്രശ്നമല്ല...ഈ ലൊകത്തിന്റെ ചോര്‍ന്നുപൊവുന്ന നന്മയുടേയും സംസ്ക്കാരത്തിന്റേയും കെട്ടിറപ്പിന്റേയും പ്രശ്നമാണ്...
മാനഹാനിയുടേയും ആത്മഹത്യകളുടേയും പ്രശ്നമാണ്....അവിടെയാണെന്റെ ചോദ്യം...ഇനി നാം സാക്ഷരരാവേണ്ടത് എന്തില്‍ നിന്നാണ്....
ഈലോകം ഇന്നേറ്റവും കൂടുതല്‍ പ്രീണിപ്പിക്കപ്പെടുന്നത് ടെക്നോളജിയുടെ വളര്‍ച്ചയിലാണ്..ടെക്നോളജിയെ ഞാന്‍ കുറ്റപ്പെടുത്തുകയല്ല..മറിച്ച് അതുപയോഗിക്കുന്ന രീതിയെ അല്ലെങ്കില്‍ അനാവശ്യകതയെയാണ് ഞാന്‍ എഴുതികാണിക്കുന്നത്...
ഇന്ന് നമ്മുടെ മുന്നിലുള്ള ഏറ്റവും വലിയതെന്ന്പറയുന്നത് ഹൈഡന്‍ കാമറകളും മോബൈല്‍ ഫോണുകളുമാണ്..
എത്ര കുടുംബങ്ങള്‍ നമ്മുടെ കൊച്ചുകേരളത്തില്‍മാത്രം ഇതുകൊണ്ട് ആത്മഹത്യചൈയ്തുവെന്ന് നമുക്കെണ്ണിയെടുക്കാന്‍
കഴിയുമോ.?..യു.ടൂബുകളും ബ്ലൂട്ടൂത്തുകളും നമ്മുടെ അമ്മമാരുടേയും പെങ്ങന്മാരുടേയും നഗ്നത നമ്മുടെമുന്നില്‍ തുറന്നുകാണിക്കുകയാണ്...ഇതു ടെക്നോളജിയുടെ കുറ്റമല്ല..നമ്മളാണിതുന്റെ കുറ്റക്കാര്‍..കാരണം നമുക്കിതിന്റെ കാര്യഗൌരവം അറിയില്ല...അല്ലെങ്കില്‍ നമ്മുടെ അമ്മമാരേയും പെങ്ങന്മാരേയ്റ്റും നമ്മളിത് പടിപ്പിച്ചില്ല..ഇന്ന് ഏതൊരു ഷോപ്പിംഗ് മാളില്‍ ചെന്നാലും ലോഡ് ജുകളില്‍ ചെന്നാലും നമുക്കറിയില്ല എവിടെയൊക്കെ നമ്മുടെ നേരെ കാമറക്കണ്ണുകള്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന്..സ്വന്തം ആദ്യരാത്രി ലൈവായികണ്ടവര്‍ ജീവിച്ചിരിക്കുന്ന നമ്മുടെ കേരളത്തില്‍ ഇനി ആവശ്യമായ സാക്ഷരത..ഈ.. സാക്ഷരതയാണ്...ഈ കാര്യത്തിലേക്കാവണം ഇനി നമ്മുടെ ശ്രദ്ധയെന്ന് നമുക്ക് ചിന്തിച്ചുകൂടെ...,സ്ക്കൂളുകളിലും കോളേജുകളിലും നമ്മുടെ മക്കള്‍ ഇന്ന് മാനസികമായും ശാരീരികമായും സഹപാടികളാല്‍ പീടിപ്പിക്കപ്പെടുകയാണ്..ഇതിനെതിരിലാവണം ഇനി നമ്മുടെ യജ്ഞം...അറിവില്ലായ്മയും അറിവിന്റെ കൂടുതലും ടെക്നോളജിയെ ദുരുപയോഗം ചെയ്യുന്നു...ഒരു ബോധവല്‍ക്കരണം നമ്മുടെ സമൂഹത്തില്‍ അല്ലെങ്കില്‍ നമ്മുടെ ചുറ്റുപാടുകളില്‍ അതുമല്ലെങ്കില്‍ നമ്മുടെ സ്വന്തം വീടുകളില്‍ വളരെ ആവശ്യമായിവന്നിരിക്കയാണ്..ചിന്തിക്കുക..ടെക്നോളജി ഇന്നില്‍ ഒതുങ്ങുന്നില്ലാ..വളര്‍ന്നുകൊണ്ടിരിക്കയാണ്...മനുഷ്യര്‍ ഭൂമിവിട്ട് മറ്റു ഗ്രഹങ്ങളിലേക്ക് ഉല്ലാസയാത്ര പോയികൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ഇപ്പോള്‍ ജീവിക്കുന്നത്..വീടുകളിലും ഓഫീസുകളിലും വേലചെയ്യുന്നത് റോബോട്ടുകളാണ്..നാളെകളില്‍ റോബോട്ടുകള്‍തമ്മില്‍ കല്ല്യാണംകഴിച്ച് അതില്‍ കുട്ടികള്‍വരെ പിറന്നേക്കം..അതിവിടെ വിഷയമല്ല...മറിച്ചു നമ്മള്‍ ജീവിക്കുന്ന ഈ സമൂഹത്തില്‍ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന
ദുഷ് പ്രവണതകളെകുറിച്ച് നമ്മള്‍ ഓരോരുത്തരും ബോധവാന്മാരായിരിക്കണം..മറ്റുള്ളവരെ ബോധവല്‍ക്കരിക്കണം.
നമുക്ക് ശ്രമിക്കാം...ഇതിന്റെ ഒരു കൂട്ടായ്മക്കുവേണ്ടി...എത്രയോ സംഘടനകള്‍ പിറക്കുന്ന നമ്മുടെ കേരളത്തില്‍
പുതിയൊരു സംഘടന പിറക്കട്ടേ...ഈ...സാക്ഷരതയുടെ ബോധവല്‍ക്കരണത്തിനായ്...അതിനു നമുക്ക് ജയ് വിളിക്കാം....ഈ....സാക്ഷരതാ സിന്ദാബാദ്.....

Subscribe to:
Posts (Atom)