Wednesday, April 6, 2011

എന്റെ ഇന്നലകള്‍.. ഏഴ് [ ആനന്ദ് ]

പിന്നീടുള്ള ദിവസങ്ങള്‍ എന്റെ കണ്ണുകള്‍ അവളുടെ പിറകെയായിരുന്നു...ഒരു നല്ല ഡ്രസ്സുപൊലുമില്ലാത്ത എന്നെ അവള്‍ ശ്രദ്ധിക്കില്ലെന്നെനിക്കറിയാമായിരുന്നിട്ടും എന്തോ എന്റെ കണ്ണുകള്‍ പിന്‍ വലിക്കാന്‍ എനിക്കു താല്പര്യമില്ലായൊരുന്നു...എന്റെ കൂടെ പഠിക്കുന്ന ശങ്കരനാരായണന്‍ ( ഇദ്ദേഹം ഇന്ന് ജിദ്ദയിലുണ്ട് ) എങ്ങിനെയോ ഇത് മണത്തറിഞ്ഞിരുന്നു....ഒരിക്കലവന്‍ എന്നോട് പറഞ്ഞു...അവളുടെ പിന്നാലെയുള്ള നടത്തം നിറുത്താന്‍...കാരണം അവള്‍ എന്റെ നാട്ടിലെ അറിയപ്പെടുന്ന ഒരു ഹിന്ദു കുടുംബത്തിലെ ഒരു ഡോക്ടറുടെ പെങ്ങടെ മകളായിരുന്നു....അവന്റെ സ്വരത്തില്‍ ഒരു ഭീഷണിയുണ്ടായിരുന്നു...അന്നുമുതല്‍ അവനെന്റെ കണ്ണില്‍ വില്ലന്‍ വേഷം കെട്ടിയാടാന്‍ തുടങ്ങി....( പക്ഷേ ഇവന്‍ ഇന്നെന്റെ ഏറ്റവും അടുത്ത സുഹൃത്താണ്..)  എങ്കിലും അവളില്‍നിന്നും എന്റെ കണ്ണുകളെ പറിച്ചെടുക്കാന്‍ എനിക്കു കഴിഞ്ഞില്ലാ...                                                                                                                                                                                                                                                   അതിനിടയിലാണ് എന്റെ മൂത്ത ജേഷ്ടന്റെ ഭാര്യയുടെ എളാപ്പയുടെ വീട് താമസം നടക്കുന്നത്..ഏട്ടത്തിയമ്മക്ക് വലിയ നിര്‍ബന്ധം ഞാന്‍ കൂടെ ചെല്ലണമെന്ന്....അതുവരെ കൂടുതല്‍ ആളുകള്‍ കൂടുന്നിടത്ത് പോവാത്തയെനിക്ക് എന്തോ മടിതോന്നി...എങ്കിലും വീട്ടുകാരുടെ നിര്‍ബന്ധംകൂടിയായപ്പോള്‍ എനിക്കു പോവാതിരിക്കാന്‍ കഴിഞ്ഞില്ലാ...                                                                                                                                                                                    ആ വീടിന്റെ അടുക്കള ഭാഗത്ത് പെണ്ണുങ്ങളിരിക്കുന്നിടത്തായിരുന്നു എന്റെ നില്പ്...ആരേയും ഞാനറിയില്ലാ.....ഭക്ഷണം കഴിക്കാന്‍ വിളിച്ചെങ്കിലും ഞാന്‍ പോയില്ലാ....ഏട്ടത്തിയമ്മക്കറിയാമായിരുന്നു ഞാന്‍ പോവില്ലെന്ന്....ഒരു പാത്രത്തില്‍ എനിക്കുള്ള ഭക്ഷണവുമായി അവര്‍ എന്റെടുത്ത് വന്നിരുന്നു...പുറത്ത് ഒരു തെങ്ങിന്റെ ചുവട്ടിലിട്ടിരുന്ന കസേരയിലിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന എന്റടുത്തേക്ക് എന്നെക്കാളും പ്രായം കുറഞ്ഞ മൂന്ന് പെണ്‍കുട്ടികള്‍ കടന്നുവന്നു...അവരെന്നെനോക്കി കളിയാക്കി ചിരിക്കുന്നുണ്ടായിരുന്നു....ഏട്ടത്തിയമ്മ എന്റടുത്തിരുന്ന് എന്നെ തീറ്റിക്കുന്നുണ്ടായിരുന്നു...ഒരുപക്ഷേ അതു കണ്ടതുകൊണ്ടായിരിക്കാം അവര്‍ ചിരിച്ചത്....                                                                                                                                                                                                                                                                                  അല്പസമയത്തിനുശേഷം അതിലൊരുകുട്ടി വീണ്ടും എന്റടുത്തേക്ക് വന്നു...എന്നോട് ചൊദിച്ചു...“.നീയെന്താ..മൊയ്ല്യാരാ “...                                                                                                                                                                         അങ്ങിനെചൊദിക്കാന്‍ ഒരു കാരണമുണ്ടായിരുന്നു...ഞാന്‍ ദറസില്‍ (രാത്രികാലങ്ങളില്‍ പള്ളിയില്‍ പോയി പഠിക്കുന്നതിനാണ് ദറസ് എന്നുപറയുന്നത് ) പോയിതുടങ്ങിയകാലമായിരുന്നു ...വെള്ളത്തുണി നെരിയാണിയുടെ മുകളിലായിട്ടായിരുന്നു ഉടുത്തിരുന്നത്...ഫുള്‍കയ്യുള്ള വെള്ളക്കുപ്പായവും തലയില്‍ ഒരു ടവ്വലും...ഇതായിരുന്നു അന്നെന്റെ വേഷം ...ഇതുകൊണ്ടായിരിക്കും അവളന്ന് എന്നോടങ്ങിനെ ചോദിച്ചത്....                                                                                                                                                                                                                                                                                                                       ഇതെല്ലാം കണ്ടുനിന്ന ഏട്ടത്തിയമ്മ അവളോട് പറഞ്ഞു....” നീ വെറുതെ അവനെ ശല്ല്യം ചെയ്യണ്ടാ..അവനവിടെയെവിടേങ്കിലും നിന്നോട്ടേ “....എന്നിട്ടെന്റടുത്തേക്ക് വന്നിട്ടെന്നോടുപറഞ്ഞു...”ഇവളാണ് ..സബിത..എന്റെ കുടുംബമാ......( ഇതിവിടെ ഞാന്‍ പറയാനുള്ള കാരണം ഇവള്‍ പിന്നീട് എന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നുണ്ട്.).....                                                                                                                                                                                                                                                                                                                                                                                        ഏഴാം ക്ലാസിലെ പഠനം സംഭവ ബഹുലമായിരുന്നു....ആര്‍ ആരൊക്കെയാണ് പ്രേമിക്കുന്നതെന്ന് അവര്‍ക്കുപോലും അറിയില്ലാ....കാരണം ആരും ആരോടും തുറന്നുപറഞ്ഞിരുന്നില്ലാ...പക്വതയെത്താത്ത പ്രായത്തിന്റെ പേടിയായിരുന്നു അത്......എങ്കിലും എന്റെ മനസ്സ് അവള്‍ വായിച്ചറിഞ്ഞിരുന്നെന്ന് എനിക്കു പലപ്പൊഴും തോന്നിയിരുന്നു...ഏഴാം ക്ലാസിലെ അവസാനമാസത്തില്‍ അദ്ധ്യാപകര്‍ കുട്ടികളേയും കൊണ്ട് കൊച്ചിയിലേക്ക് പോവുന്നുണ്ടായിരുന്നു...പോവുന്നവരോട് പേര് കൊടുക്കാന്‍ പറഞ്ഞിരുന്നു...എന്റെ അവസ്ഥ അതിനനുവദിക്കുന്നതായിരുന്നില്ല....ഒരുദിവസം ക്ലാസ് കഴിഞ്ഞു പോരാന്‍ നില്‍ക്ക്മ്പോള്‍ അവളെന്റെ അടുത്തേക്ക് വന്ന് ചോദിച്ചു....” കൊച്ചിയിലേക്ക് ഈ കുട്ടി വരുന്നില്ലേ “....അന്നാദ്യമായിട്ടായിരുന്നു അവളെന്റെ അടുത്ത് വന്ന് സംസാരിക്കുന്നത്..അവളോട് ഞാനെന്തുപറയും....അല്പനിമിഷത്തേക്ക് എന്റെ ശരീരത്തില്‍ ഒരു വിറയല്‍ അനുഭവപ്പെട്ടപോലെതോന്നി.......” ഞാന്‍...എന്റെ....അതുമാത്രമേ എനിക്കവളോട് പറയാന്‍ കഴിഞ്ഞുള്ളു....അപ്പോഴേക്കും അവളുടെ കൂടെ പഠിക്കുന്ന ഗീത അവളേയുംകൂട്ടി നടന്നുകഴിഞ്ഞിരുന്നു......                                                                                                                                                                                                                                                         അന്ന് രാത്രി കുട്ടികളൊക്കെ കൊച്ചിക്കുപോവുന്നവിവരം ഞാനെന്റെ വീട്ടില്‍ അവതരിപ്പിച്ചു....അല്പ നിമിഷത്തെ മൌനത്തിനുശേഷം ഉപ്പ എന്നോടുപറഞ്ഞു....” എന്താമോനേ ഞാന്‍ നിന്നോട് പറയാ...നീയേതായാലും പേരുകൊടുത്തോ...ഞാന്‍ നോക്കട്ടേ “......പക്ഷേ ഉമ്മക്കെന്നെ വിടാന്‍ തീരെ താല്പര്യമില്ലായിരുന്നു...അത്രയും ദൂരെ പോണ്ടെന്നായിരുന്നു ഉമ്മയുടെ പക്ഷം....എങ്കിലും എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയപ്പൊള്‍ ഉമ്മ സമ്മതിച്ചു...ആ രാത്രി ഞാന്‍ ഉറങ്ങിയിരുന്നുവോ....എനിക്കറിയില്ലാ.....                                                                                                                                                                                                                                                                                                                                             ആ യാത്ര ശരിക്കും എന്തിനുവേണ്ടിയായിരുന്നു.....കൊച്ചി കാണാനോ....അതോ അവളെ കണ്ടുകൊണ്ടിരിക്കാനോ...................                                                                                                                                                                                                                                                                                                                                                         കൊച്ചിയില്‍ നങ്കൂരമിട്ടിരുന്ന വിക്രാന്തെന്ന കപ്പലായിരുന്നു ഞങ്ങളുടെ ലക്ഷ്യം....ശരിക്കുപറഞ്ഞാല്‍ ആ കപ്പലൊരു ലോകമായിരുന്നു....മൂന്നു വിമാനങ്ങള്‍ ഒന്നിച്ച ആ കപ്പലിന്റെ മുകളിലിറങ്ങുമെന്നാണ് ഞങ്ങളോട് പറഞ്ഞത്..ഒരുദിവസം മുഴുവന്‍ ആ കപ്പലിനുള്ളില്‍ നടന്നുകണ്ടു....എന്നിട്ടും മുഴുവനായില്ലാ....മൂന്നുദിവസങ്ങള്‍ പറന്നകലുകയായിരുന്നു...ഇതിനിടയിലെപ്പോഴൊക്കെയോ ഞാന്‍ അവളേയും അവള്‍ എന്നേയും നോക്കി ചിരിക്കുന്നുണ്ടായിരുന്നു...എന്റെ പിന്നാലെ എപ്പോഴും ഒരു സാത്താനെപ്പോലെ ശങ്കരനാരായണനും....                                                                                                                                                                                                                                                         ഏഴാം ക്ലാസിലെ അവസാനപരീക്ഷയും കഴിഞ്ഞ് പിരിയുമ്പോള്‍ എല്ലാവരിലും ഒരു ദു:ഖം ബാക്കിനിന്നിരുന്നു...ഇനി ആരെല്ലാം..ഏതെല്ലാം സ്കൂളുകളിലേക്ക്...വീണ്ടും തമ്മില്‍ കാണുമോ ...ആവോ...                                                                                                                                                                                                                                                    പിന്നീടുള്ള പലദിവസങ്ങള്‍ ഞാന്‍ അവളെ കാണാന്‍ ശ്രമിച്ചു...പക്ഷേ കണ്ടില്ലാ....പിന്നീട് ഒരുദിവസം വളരെ യാതൃശ്ചികമായി ഞാനവളെ കണ്ടുമുട്ടി....എന്റെ വീട്ടിനു മുന്നിലൂടെ അവളും കുറച്ച് വയസ്സുള്ള ഒരു പെണ്ണും ( ഇതവളുടെ വല്ല്യമ്മയായിരുന്നെന്ന് പിന്നീടവളെന്നോട് പറഞ്ഞു ) നടന്നുപോവുന്നു....ബാലകൃഷ്ണാ ടാക്കീസിലേക്ക് സിനിമകാണാന്‍....വല്ല്യമ്മയോട് അവള്‍ പറഞ്ഞു...” ഈ കുട്ടി എന്റെ കൂടെ പഠിക്കുന്നതാ “....വല്ല്യമ്മ ചോദിച്ചു  “ മോന്‍ വരുന്നോ സിനിമക്ക് “...ഇല്ലെന്ന് പറഞ്ഞെങ്കിലും അല്പം ദൂരെയായി ഞാനവരുടെ പിന്നാലെ പോയിരുന്നു...ഒന്നു രണ്ടു തവണ അവള്‍ തിരിഞ്ഞുനോക്കി ചിരിച്ചപ്പോള്‍ എന്തോ പറയാനറിയാത്ത സുഖം തോന്നി....സിനിമക്ക് പോയില്ലെങ്കിലും സിനിമ കഴിയുന്നതുവരെ ഞാനവിടെ ചുറ്റിപറ്റിനിന്നു.....വെറുതെ ...ഒരിക്കല്‍കൂടി ഒന്നു കാണാന്‍...           

എന്നെ നിങ്ങള്‍ സഹിക്കുമെങ്കില്‍ ഞാന്‍ തുടരും......

10 comments:

  1. ഏതായാലും ഇത്രയും സഹിച്ചില്ലേ.. എവിടെ വരെ പോകും എന്ന് നോക്കട്ടെ... :)

    ReplyDelete
  2. ഫോണ്ടിന്റെ കളര്‍ മാറ്റണം ... അല്ലെങ്കില്‍ എനിക്ക് സഹിക്കാന്‍ പറ്റില്ല ...

    ReplyDelete
  3. ആശംസകൾ ഈ മഴത്തുള്ളിക്കു..

    ReplyDelete
  4. തുടരുക, ഞങ്ങളിഷ്ടപ്പെടുന്നു.....

    ReplyDelete
  5. തുടര്‍ന്നോള് വല്ലാത്തൊരു സുഖമുണ്ട് അത് വായിക്കുമ്പോള്‍

    ReplyDelete
  6. ചെറുപ്പത്തിലെ ഓരോരോ വട്ടുകളെ അല്ലെ

    ReplyDelete
  7. സർദാർജീ.. തുടരൂ!
    വളരെ ഇഷ്ടപ്പെട്ടു...

    ReplyDelete
  8. നന്നായി പറയുംബോൾ അതിനെ സഹിച്ചല്ലേ പറ്റൂ സർദാർ ഭായ്...?
    ആളൊരു സംഭവമാണല്ലോ...ഹും...പ്രേമം നടക്കട്ടെ...:)

    ReplyDelete
  9. 'ബാലകൃഷ്ണാ ടാക്കീസ്...' നാട്ടിലേക്കൊന്ന് പോയി...

    ആ യാത്ര ശരിക്കും എന്തിനുവേണ്ടിയായിരുന്നു.....കൊച്ചി കാണാനോ....അതോ അവളെ കണ്ടുകൊണ്ടിരിക്കാനോ...................

    ഈ വരികള്‍ ശരിക്കും ഇഷ്ടപെട്ടു... ഫോണ്ടിന്റെ കളര്‍ ഗ്രേ ആക്കിയാല്‍ നന്നായിരിക്കും.. കണ്ണിന് സ്റ്റ്രെയിന്‍ ഉണ്ടാവില്ല... ശ്രദ്ദിക്കണട്ടോ...

    ReplyDelete