Thursday, August 26, 2010

കാത്തിരിപ്പ്..........

തിരിവിളക്കുകള്‍ എരിഞ്ഞുതീരാറായ്....
ശവംതീനികള്‍ പുതച്ചിട്ടശവം തേടികരയുന്നു
... ഇനി എത്ര....ഈ കാത്തിരിപ്പെന്നറിയില്ല.
... മരണത്തിന്റെ സമയം കഴിഞ്ഞും.
.. രണ്ടുയാമങ്ങള്‍ കൊഴിഞ്ഞിരിക്കുന്നു.
.. അങ്ങിങ്ങു കൂടിനില്പൂ സഹചര്‍...
. പിറുപിറുക്കുന്നുണ്ട് മുഷിപ്പോടെ.
.. ഒരാള്‍ പറഞ്ഞു...എന്തിനിങ്ങനെ മക്കള്‍ ഈ കാത്തിരിപ്പിനെന്തര്‍ത്ഥം..
. മറ്റയാള്‍ പറഞ്ഞു..അവന്‍ വരും വരാതിരിക്കില്ല...
എങ്കിലും മരിച്ചയാള്‍ എന്ത് തെറ്റുചൈതു..
. ഒരാളുടെ കയ്യിലുള്ള ഫോണ്‍ ചിരിച്ചു..
. അതിനറിയില്ലല്ലോ ഇതൊരു മരണവീടാണെന്ന്...
അയാള്‍ പറഞ്ഞു ...അവനാ എയര്‍പോട്ടീന്നാ..
. ഇനി ഏറിയാല്‍ നാലൊ അഞ്ചോ മണിക്കൂര്‍...
കരഞ്ഞ് തളര്‍ന്നുറങ്ങിയവര്‍ വീണ്ടും ഉണര്‍ന്നു..
. ഇനി ഒരു കരച്ചില്‍ കൂടിബാക്കി...
മകന്റെ വരവിനും ശവമെടുപ്പിനും..
. അതുകഴിഞ്ഞു വീണ്ടും തളര്‍ന്നുറങ്ങാം..
. മണിക്കൂറുകള്‍ രണ്ടോ മൂന്നോ കഴിഞ്ഞുകാണും...
അയാളുടെ കയ്യിലിരുന്ന് ഫോണ്‍ വീണ്ടും ചിരിച്ചു...
ഒടുവില്‍ എല്ലാവരോടുമായി അയാള്‍ പറഞ്ഞു...
ഇനി നമുക്കെടുക്കാം....താമസിക്കണ്ട...
അവനുവരാന്‍ കഴിയില്ല...
ഇന്നത്തെ എയര്‍ ഇന്ത്യ കാന്‍സലാണുപോലും..

8 comments:

  1. എല്ലാവരും കാത്തിരിക്കുന്നത്
    അവനെതന്നെയാണ്
    രംഗ ബോധമില്ലാതെ കടന്നെത്തുന്ന
    ആ കോമാളിയെ .............
    ഒരു രീതിയില്‍
    അല്ലെങ്കില്‍ മറ്റൊരു............

    ReplyDelete
  2. പക്ഷെ മറ്റവന്റെ ഫ്ലൈറ്റ് ഒരിക്കലും കാന്‍സലാവുന്നില്ല..അവന്‍ എങ്ങനെയും വരും...
    ആശംസകള്‍

    ReplyDelete
  3. നന്ദി...വരാനുള്ളത്....പ്രത്യേഗിച്ചും അവന്‍ ഒരിക്കലും വഴീതങ്ങൈല്ല....

    ReplyDelete
  4. അവന്‍ വരും വരാതിരിക്കില്ല. ആശംസകള്‍...

    ReplyDelete
  5. പ്രിന്‍സാദ്...നന്ദി...അവന്‍ വരട്ടെ ,,നമുക്കു കാത്തിരിക്കാം...

    ReplyDelete
  6. nannayittundu. .. thank you for letting me know ..

    ReplyDelete
  7. ഇനി നമുക്കെടുക്കാം....താമസിക്കണ്ട...
    അവനുവരാന്‍ കഴിയില്ല...

    ReplyDelete
  8. അതെ താമസിക്കണ്ട....അല്ലേലും എന്തിനുവേണ്ടി....ആര്‍ക്കുവേണ്ടി...

    ReplyDelete