കാത്തിരിക്കുന്നു ഞാന്‍ ...എന്റെ മരണം..
ഈ തീര്‍ത്ഥയാത്രതന്‍ മദ്ധ്യേ....
കൊഴിഞ്ഞുപോയൊരെന്‍ പൊക്കിള്‍ക്കൊടികള്‍ക്കറിയില്ല....
എവിടെതേടുമീ ഭ്രാന്തമാം ജല്‍പനം...
പേറ്റുനോവിന്റെ ആഴമറിയാത്തവര്‍...
മോഹങ്ങള്‍ മനസ്സിന്റെ വിങ്ങലാക്കി...
ഞാന്‍ ചുരത്തിയ മുലപ്പാലിന്റെ...
മധുരം നുണഞ്ഞ് എന്റെ വിരല്‍ത്തുമ്പില്‍....
ഊഞ്ഞാലാടിനടന്നവര്‍....ഒടുവില്‍
മണിമാളികകളില്‍ സുഖം തേടുമ്പോള്‍....ഞാന്‍
ഏതോഒരു അന്യതയുടെ മുള്‍ക്കിരീടവും പേറി...
നഷ്ടമായ ജീവിതത്തിന്റെ ഭാണ്ഡവും പേറി...
കാത്തിരിക്കുന്നു....എന്റെ മരണം...
ഒന്നുവന്നെങ്കില്‍....ആശിച്ചുപോവുന്നു...
എനിക്കുപൊലും വേണ്ടാത്ത.....ഈ
ആത്മാവിന്റെ ഒടുക്കത്തെ.....
ആദ്യം ഈ ഡിസ്റ്റര്‍ബന്‍സൊക്കെ എടുത്തു കളയൂ മാഷേ... എന്നിട്ടു വായിക്കാം... ബൈ...
ReplyDeleteഓക്കെ സന്തോഷ് ബായ്...മാനിച്ചിരീക്കുന്നു....അടുത്തപോസ്റ്റില്‍ ഉണ്ടായിരിക്കില്ല...നന്ദി...
ReplyDelete