Monday, September 6, 2010

മംഗലാപുരത്തിന്റെ ദു:ഖം...(യു എ ഇ ലുള്ള എന്റെ സ്നേഹിതനുവേണ്ടി )

ഒടുവില്‍ അവളും യാത്രയായി...സ്നേഹിച്ചുതീരാത്ത ജീവിതത്തിന്റെ ദു:ഖ സ്വപ്നങ്ങളുമായ് തിരിച്ചുവരാത്ത ലോകത്തിലേക്ക്....കഴിഞ്ഞകാലജീവിതത്തിന്റെ ഓര്‍മ്മത്തുരുത്തില്‍ തന്നെ തനിച്ചാക്കി നക്ഷത്രക്കൂട്ടങ്ങളില്‍ തന്നെനോക്കി ചിരിക്കുന്നുണ്ടാവാം....സ്നേഹിക്കാന്‍ മാത്രമറിയുന്ന എന്റെ കറുത്തകൂട്ടുകാരീ എന്തിനെന്നെതനിച്ചാക്കി നീ യാത്രയായി....നിന്റെ ഓരോവാക്കുകളും എന്നും സത്യം മാത്രമായിരുന്നല്ലോ...ഒടുവില്‍ കളിയോടെയാണെങ്കിലും ഇനി ഒരിക്കലും തിരിച്ചുവരില്ലെന്നും നമുക്കിവിടെ പിരിയാമെന്നും നീ പറഞ്ഞപ്പോള്‍ അതും ഒരു യാഥാര്‍ത്യമാവുമെന്ന് ഞാന്‍ കരുതിയില്ല....ഒടുവില്‍ ആകാശത്തിന്റെ മാറില്‍ ഊളിയിട്ട് എന്റെ കണ്ണുകളില്‍ നിന്നും നീ മറഞ്ഞപ്പോള്‍ എല്ലാം നഷ്ടപ്പെട്ടവന്റെ നിര്‍വികാരത എന്നില്‍ പടര്‍ന്നുകയറി....നിദ്ര കണ്‍പോളകളെ കീഴടക്കിയപ്പോഴും ഉറങ്ങാത്തമനസ്സില്‍ നീ മാത്രമായിരുന്നു...നിശയുടെ രണ്ടാം യാമത്തിനൊടുവില്‍ മണിമുഴക്കം വിളിച്ചുണര്‍ത്തിയപ്പോള്‍ ഞാന്‍ നിനച്ചു മറുതലക്കല്‍ നീയായിരിക്കുമെന്ന്...പക്ഷേ ശബ്ദങ്ങള്‍ ശ്വാസത്തിനൊപ്പം ഉയര്‍ന്നുതാഴ്ന്നപ്പോള്‍,,മരണത്തിന്റെ കറുത്ത ആവരണം എന്റെ കണ്‍പോളകളെ ഇരുട്ടിലേക്ക് താഴ്ത്തിയപ്പോള്‍ ഒന്നുമറിയാത്ത ഏതോ നിമിശങ്ങളിലേക്ക് ഞാന്‍ തളര്‍ന്നുവീഴുകയായിരുന്നു....പിന്നിടെപ്പോഴോ ചിത്രപ്പെട്ടിക്കുള്ളില്‍ തിളങ്ങുന്നവര്‍ണ്ണങ്ങളുടെനടുവില്‍ കൂട്ടിയിട്ട കത്തിക്കരിഞ്ഞ ശവക്കൂമ്പാരത്തില്‍ തിരിച്ചറിയാതെ നിന്നെയും ഞാന്‍ കണ്ടു..ഒരിക്കലും ഉണരാത്ത നിദ്രയില്‍ നീ ലയിച്ചുകഴിഞ്ഞിരുന്നു.....മനസ്സിന്റെ മുറിപ്പാടില്‍ നിന്നും ഉറ്റിവീഴുന്ന രക്തത്തുള്ളികള്‍ അശ്രുകണങ്ങളാക്കി മരിച്ചാലും മരിക്കാത്ത നിന്റെ ഓര്‍മ്മകള്‍ക്കുമുമ്പില്‍ ഞാന്‍ സമര്‍പ്പിക്കട്ടെ.....

1 comment:

  1. അബ്ദുള്ളക്കാ.. നന്നായിരിക്കുന്നു.. വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സിലെവിടെയോ ഒരു നീറ്റല്‍..

    ReplyDelete