Sunday, September 19, 2010
ജന്മമുക്തി....
ഒരിക്കല്‍ നീയെന്നെ വിളിച്ചു....അന്നെന്നില്‍ യുവത്വമുണ്ടായിരുന്നു....എല്ലാം തകര്‍ത്തെറിഞ്ഞ് നിന്റെ വിരല്‍ത്തുമ്പില്‍ ഞാനിറങ്ങിവന്നു....നഷ്ടബോധത്തിന്റെ ധര്‍പ്പണം എന്നൊനിന്നിലേക്കിഴഞ്ഞെത്തിയപ്പോള്‍ ...നീ പറഞ്ഞു ...ഇറങ്ങിക്കോളാന്‍...ഞാന്‍ നടന്നിറങ്ങി...എങ്ങോട്ട്..ആരെത്തേടി...അറിയില്ലായിരുന്നു...ഇരുട്ടിന്റെ മൂകതയില്‍ ആരോവലിച്ചുകീറിയ സാരിത്തുമ്പില്‍ എന്റെ നഷ്ടങ്ങളുടേ കണക്കുകള്‍ ഞാന്‍ കെട്ടിവെച്ചു....പിന്നീടേതോ ഒരു രാത്രിയുടെ നിശ്ശബ്ദതയില്‍ ..നിന്റെ ശബ്ദം ഞാന്‍ കേട്ടു...എന്റെ മലീമസമായ ശരീരത്തില്‍ നിന്നെ ഞാന്‍ ചുമക്കുന്നുണ്ടായിരുന്നു...ഞാനാണെന്നറിഞ്ഞോ അറിയാതെയോ നിന്റെ വികാരങ്ങളെ എന്റെ വികാരമില്ലായ്മയിലേക്ക് നീ ആഘോഷമാക്കുന്നുണ്ടായിരുന്നു...എന്റെ കണ്ണുകളില്‍ കനലെരിഞ്ഞു....നിന്റെ പിടയുന്ന ശരീരം നിശ്ചലമായപ്പോള്‍ ഞാന്‍ നടന്നു...എങ്ങോട്ടെന്നറിയാതെ..മനസ്സ് നോവറിഞ്ഞിരുന്നില്ല..എന്തിനുവേണ്ടി...ആര്‍ക്കുവേണ്ടി എന്റെ മിഴികളിനി നിറയണം...പോയകാലത്തിന്റെ ഗദ്ഗദത്തെയോര്‍ത്തോ...അതെല്ലാം കര്‍മ്മപലങ്ങളല്ലേ...നീറിയെരിയിച്ചിട്ടുപോയ കനല്‍ക്കട്ടകള്‍...ആര്‍ക്കോവേണ്ടി...എന്തിനോവേണ്ടി....അവ ആറിത്തണുത്തിരിക്കുന്നു...ഇന്ന് ഞാനിവിടെ...ഒരു ജന്മത്തിന്റെ മുഴുവന്‍ പാപങ്ങളിറക്കിവെക്കാന്‍...ഈ ഗംഗാ തീരത്ത്.....
Subscribe to:
Post Comments (Atom)
No comments:
Post a Comment