വീണ്ടും നിന്നെ ഞാന്‍ പ്രേമിച്ചു തുടങ്ങട്ടെ...എനിക്കെവിടെയോ നഷ്ടപ്പെട്ട,,ഇന്നുവരെ ഞാന്‍ കാണാത്ത,
എന്റെ കാമുകിയുടെ ത്രസിപ്പിക്കുന്ന സൌന്ദര്യം നിന്നില്‍ നിന്നും എന്റെ അന്ത:രംഗത്തിന്റെ വികാരതയിലേക്കെടുത്തെറിയാന്‍ ഞാന്‍ വെമ്പല്‍കൊള്ളുന്നു...പുനരുജ്ജീവിക്കുന്ന ശാരീരിക ശ്രോണുക്കളുടെ
ആര്‍ത്താനുരാഗത്തിന്റെ സുഖാനുഭുതി എന്നില്‍ ആവേശത്തിന്റെ മൂര്‍ത്തീഭാവം സ്രഷ്ടിക്കുകയാണ്.
എരിഞ്ഞുതീരാറായ ജീവിതത്തിന്റെ ബാക്കിപത്രം നീയെന്ന ആത്മനൊമ്പരത്തിലൊതുങ്ങുന്നു..എവിടെയാണ്,
എന്നാണ് ഇനി നിന്നെ ഞാന്‍ കണ്ടുമുട്ടുക...ജീവിതാഭിലാഷത്തിന്റെ ദിനരാത്രങ്ങള്‍ കൊഴിഞ്ഞുവീഴുകയാണ്..
നൊമ്പരങ്ങളും കണ്ണുനീര്‍മുത്തുക്കളും ബാക്കിയാവുന്നു...പേടിപ്പെടുത്തുന്ന സ്വപ്നങ്ങളില്‍ ആര്‍ത്തുവിളിക്കുന്ന
മനസ്സിന്റെ വേദന ആരും അറിയുന്നില്ല..എങ്കിലും നീയെന്ന സൌന്ദര്യത്തിന്റെ മടിത്തട്ടില്‍ മയങ്ങികിടക്കുന്ന
നിമിഷങ്ങളും എന്നിലൂടെ കടന്നുപൊവുന്നു..പറയാനറിയാത്ത എന്റെ മനസ്സിന്റെ സുഖം,അത് ഞാനെന്നില്‍തന്നെ
പുന:പ്രതിഷ്ടകള്‍നടത്തുന്നു..സ്വകാര്യതയുടെ പളുങ്കുപാത്രത്തില്‍ അവ എന്നെനോക്കി ചിരിക്കുമ്പോള്‍ ,
ആത്മനൊമ്പരത്തിന്റെ രക്തത്തുള്ളികള്‍ നല്‍കി ഞാനവയെ വളര്‍ത്തുന്നു...നീയെന്ന എന്റെ മായാ സങ്കല്പം
എന്നില്‍നിന്നും ഒരിക്കലും നഷ്ടമാവാതിരിക്കാന്‍ മഞ്ഞുപെയ്യുന്ന രാത്രികള്‍ ഞാന്‍ സ്വപ്നം കാണ്‍ന്നു..ആകാശത്തിന്റെ
നെറുകയില്‍നിന്നും ഊര്‍ന്നുവീഴുന്ന ഓരൊ മഞ്ഞുതുള്ളികള്‍ക്കും ഞാനെന്റെ സ്വപ്നങ്ങളുടെ നിറം നല്‍കുന്നു..
ആ നിറങ്ങളില്‍ ഞാന്‍ നിന്നെ കാനുന്നു..എന്റെ മനസ്സിന്റെ തുറന്നിട്ട വാതായനത്തില്‍ നീ വന്നെത്തിനില്‍ക്കുകയാണ്..ആലിംഗനത്തിന്റെ സുഖമുള്ള ചൂടിനായ് ഞാന്‍ കൊതിക്കുന്നു,,മധുരമൂറുന്ന നിന്റെ ചുണ്ടുകളില്‍...ഇല്ലാ...എന്റെ സ്വപ്നങ്ങളെ ഞാന്‍ വ്യഭിചരിക്കില്ലാ..നിമിഷ യാഥാര്‍ത്ത്യങ്ങളിലേക്ക് ഞാനെടുത്തെറിയപ്പെടുന്നുവോ..എവിടെ അവളെവിടെ..എന്റെ മഞ്ഞുതുള്ളികളെവിടെ...എന്റെ സ്വപ്നങ്ങളെവിടെ..
ഇല്ലാ..എനിക്കൊന്നും നഷ്ടപ്പെട്ടുകൂടാ..ദാഹിക്കുന്നു...വീണുടഞ്ഞ പാനപാത്രത്തില്‍ പ്രതിഫലിക്കുന്നതും അവളുടെ മുഖമാണല്ലോ...വയ്യാ..ഞാന്‍ തളരുകയാണോ...എനിക്കു തിരിച്ചുപോണം..ഞാന്‍ കണ്ടുതീരാത്ത
എന്റെ സ്വപ്നങ്ങളിലേക്ക്...അവളുടെ മടിയിലെനിക്കു മയങ്ങണം..നീലിച്ച കണ്ണുകളില്‍ നോക്കിയിരിക്കണം..
കഥ പറയുന്ന ചുണ്ടുകളില്‍നിന്നുമുതിരുന്ന വാക്കുകളെ എന്റെ മനസ്സിലിട്ടുപൂട്ടണം...നിലാപെയ്യുന്ന രാത്രികളില്‍
അവളിലലിഞ്ഞുചേരണം..ഭ്രാന്തമായ ഈ ലോകത്തുനിന്നും അവളുടെ പൊന്‍ചിറകില്‍ എനിക്കു പറക്കണം..
അകലെ എന്നേയും കാത്തിരിക്കുന്ന നക്ഷത്രക്കൂട്ടങ്ങളില്‍ ലയിക്കാന്‍..അവയുടെ പ്രകാശമയമായ സൌന്ദര്യത്തില്‍
ചിറകിട്ടടിക്കാന്‍..എന്റെ പ്രിയതേ..നീയെന്നെ കൊണ്ടുപൊവില്ലേ..വിരഹമായ ഈ ജീവിതത്തിന്റെ കുലുഷിതമായ
നിമിഷങ്ങളില്‍ നിന്നും...മടുത്തു..ജീവിക്കാതെ ജീവിക്കുന്ന ഈ യാഥാര്‍ത്ത്യങ്ങളില്‍...സ്വപ്നങ്ങളേ നിങ്ങള്‍ക്കു നന്ദി..അറിഞ്ഞതും അറിയാത്തതുമായ സൌന്ദര്യ നിമിഷങ്ങള്‍ എന്നിലേക്കെത്തിക്കുന്നത് നിങ്ങളാണല്ലോ...നന്ദി
ഒരിക്കല്‍ കൂടി........!
കാലം എന്നെ നോക്കി ചിരിക്കുകയാണോ ? എനിക്ക് മനസ്സിലാകുന്നില്ല .
ReplyDeleteഎന്റെ സുന്ദര സ്വപ്നങ്കളില്‍ നിന്ന് എത്ര പെട്ടെന്നാണ് അവള്‍ എന്റെ ദുസ്വപ്നങ്ങളിലേക്ക് ചേക്കേറിയത് . എന്റെ പൂര്‍ത്തിയാകാത്ത സ്വപ്നങ്കളുടെ വാതില്‍ കൊട്ടിയടച്ചത് കാലമോ , അതോ അവള്‍ തന്നെയോ ...?
( അബ്ദുല്ലക്കാ മനസ്സിലാകുന്നുണ്ട് ..)
Very well said .. keep posting..
നന്ദി ഷാം....ഞാന്‍ ശ്രമിക്കാം....
ReplyDeleteമഞ്ഞുപാളികള്‍ക്കിടയിലൂടെ മഞ്ഞിന്‍റെ { സ്നേഹത്തിന്‍റെ } കുളിര്‍മയും നുകര്‍ന്നു നടക്കുമ്പോള്‍ 'ഞാന്‍' ഉണരാതിരിക്കട്ടെ... സ്വപ്നം മുറിയാതിരിക്കട്ടെ..
ReplyDeleteപ്രതീക്ഷയുടെ ചിറകിലേറി പറക്കുമ്പോള്‍ ആരും ചിറകറത്ത് മാറ്റാതിരിക്കട്ടെ..!
ഒരിക്കലും നിലക്കാതെ പെയ്യട്ടെ മനസ്സുകളില്‍
വിടരട്ടെ പൂമൊട്ടുകള്‍ സ്നേഹത്തിന്‍ മഞ്ഞുകട്ടകളില്‍.
നാമൂസ്....എന്നും നമുക്ക് സ്വപ്നങ്ങള്‍ കാണാം...പക്ഷേ മൂടിവെക്കപ്പെടുന്ന യാഥാര്‍ത്ത്യങ്ങളെ മറക്കാന്‍ പറ്റില്ലല്ലോ....നന്ദി
ReplyDeleteസ്വപ്നങ്ങളില്‍ വാരിവിതറിയിട്ട വര്‍ണ്ണങ്ങള്‍ നിരച്ചാര്‍തു നല്‍കിയതു ജീവിത നിമിഷങ്ങള്‍ക്കായിരുന്നു. മുളച്ചു തുടങ്ങിയതു വെള്ളി ചിറകുകളും.. പരന്നുയരട്ടെ ആകാശനീലിമയിലേക്കു... പറന്നെത്തുന്ന നിമിഷങ്ങളും സ്ഥലങ്ങളും സ്വന്തമാക്കാന്‍...
ReplyDeleteഈ അണ്ട കടാഹ ഭൂമിയില്‍ പൂര്തീകരിക്കാത്ത അനന്തകോടി പ്രണയത്തില്‍ തൂലികയുടെ ഉടമയുടെ ഉടഞ്ഞ പ്രണയത്തിന്റെ ഗദ് ഗദം വരിയില്‍ അങ്ങോളം ഇങ്ങോളം ഉണ്ട് പ്രണയത്തേക്കാള്‍ സുഖം വിരഹത്തിനല്ലേ എയുത്തുകാരാ...................................
ReplyDelete@ജെഫു...നന്ദി....ഐലാശ്ശേരി....വിരഹത്തിനായിരിക്കാം ..എങ്കിലും പ്രണയം അനുഭൂതിയല്ലേ...ആ അനുഭൂതിയുടെ ഒടുക്കമല്ലേ വിരഹം...
ReplyDelete