എന്റെ ഇന്നലകള്‍....ഭാഗം...മുന്ന്..
പിന്നീടുള്ള കുറേ ദിവസങ്ങള്‍ എല്ലാം മൂകമായിരുന്നു...സുഹറയുടേ മരണത്തിനുത്തരവാദി ഉമ്മയാണെന്ന പോലെയായിരുന്നു ഉമ്മയുടെ ഇരുത്തം....ഉമ്മയുടെ അടുത്തേക്ക് ഞാന്‍
പോയതേയില്ലാ....പേടിയായിരുന്നുവോ...അതോ വെറുപ്പായിരുന്നുവോ....എനിക്കറിയില്ലാ....
ഒരുദിവസം ഉമ്മ എന്നെപിടിച്ച് മടിയിലിരുത്തി കെട്ടിപ്പിടിച്ചൊരുപാട് കരഞ്ഞു...ആ കണ്ണുനീര്‍തുള്ളികള്‍ വീണുപൊള്ളിയ എന്റെ കവിള്‍ത്തടങ്ങളിലൂടെ എന്റെ കണ്ണുനീരും ഒഴുകുന്നുണ്ടായിരുന്നു... മാതൃത്വത്തിന്റെ സ്നേഹം മനസ്സിലേല്പിച്ച മുറിപ്പാടുകളായി അതിന്നും എന്നിലെവിടൊക്കെയോ നൊമ്പരമുണര്‍ത്തുന്നു....
ദിവസങ്ങള്‍ വര്‍ഷങ്ങളിലേക്കതിവേഗം ഓടിക്കൊണ്ടിരുന്നു....വിശപ്പെന്തെന്ന് ഞാനറിയാന്‍ തുടങ്ങിയ കാലങ്ങളായിരുന്നത്...എപ്പോഴെങ്കിലും കിട്ടുന്ന ഒരുപിടി ചോറിന്ന് അമൃതിന്റെ രുചിയായിരുന്നുവോ....വിശക്കുമ്പോ ഓടിച്ചെന്ന് ഉമ്മയുടെ മുഖത്തേക്ക് നോക്കും... എന്റെ ദയനീയഭാവംകൊണ്ടാവാം ഉമ്മയുടെ കണ്ണുകള്‍ നിറയുമായിരുന്നു...ആ കണ്ണുനീര്‍ എന്റെ
കണ്ണുകളും നിറയിക്കും...
അതിനിടയിലാണ് മൂത്ത ജ്യേഷ്ടന്റെ ബോംബെയില്‍ നിന്നുള്ളവരവ്...എന്നെ സംബന്ധിച്ചിടത്തോളം പരിചിതമല്ലാത്ത മുഖം...എങ്കിലും ജ്യേഷ്ടന്‍ തിരിച്ചുപോവുന്നതുവരെയുള്ള എന്റെ ദിവസങ്ങള്‍ വേദനയുടേതായിരുന്നു....അടുത്തുള്ള വീടുകളിലേക്കുള്ള എന്റെ പോക്കുവരവുകള്‍ക്ക് അവിടെ വിരാമമായി....ഒരിക്കല്‍ ഞാന്‍ കരഞ്ഞപ്പോള്‍ എന്നോടുപറഞ്ഞു....”നീ എങ്ങോട്ടും പൊവണ്ടാ... അവിടെപ്പോയി അവിടുത്തെ കുട്ടികള്‍ തിന്നുന്നത് നോക്കി നില്‍ക്കാനല്ലേ“ .... അതൊരു സത്യമായിരുന്നുവോ.......
നല്ല മഴയുള്ള ദിവസങ്ങള്‍ പുറത്തുപെയ്യുന്നതുപോലെ വീടിനുള്ളിലും വെള്ളത്തുള്ളികള്‍ ഉറ്റിക്കൊണ്ടിരിക്കും...പാത്രങ്ങള്‍ വെള്ളത്തുള്ളികള്‍പോലെ നിരന്നുകിടക്കും... ഉറങ്ങാനിടം തേടലായിരുന്നു അന്നെന്റെ ജൊലി...കാരണം ആരും എന്റെ കൂടെ കിടക്കാറില്ലാ... എന്റെ കാലിലെ വിട്ടുമാറാത്ത അസുഖമായിരുന്നു അതിനു കാരണം... കാലിന്റേയും മരുന്നിന്റേയും മണം എന്നേയും വല്ലാണ്ട് അലോസരപ്പെടുത്തിയിരുന്നു...
ഒരു രാത്രിയില്‍വിശന്നിരിക്കുന്ന എന്നെ മടിയിലിരുത്തി ഉമ്മ പറഞ്ഞു... ”മോന്‍ പോയി ഉറങ്ങിക്കോ ...ഉപ്പ വരുമ്പോ അരികൊണ്ടുവരും ..ചോറ് വെച്ചിട്ട് നിന്നെ ഞാന്‍ വിളിക്കാം”.... പിന്നിടെപ്പോഴൊ ഉമ്മ എന്നെ വിളിക്കുന്നുണ്ടായിരുന്നെങ്കിലും ഉറക്കത്തില്‍നിന്നെഴുനേല്‍ക്കാന്‍ എനിക്കു കഴിഞ്ഞില്ലാ...പക്ഷേ ശരീരത്തില്‍ എന്തോ വന്നുവീഴുന്ന വേദനയില്‍ ഞെട്ടിയുണര്‍ന്നു കരയുന്ന എന്റെ മുന്നില്‍ അറ്റം ചുറ്റിപ്പിടിച്ച ബെല്‍റ്റുമായി ജ്യേഷ്ടന്‍ നില്‍ക്കുന്നുണ്ടായിരുന്നു... കരയുന്ന എന്റെ ശരീരത്തില്‍ വീണ്ടും അടിവന്നുവീണു...ഉമ്മയുടെ കയ്യില്‍നിന്നും കഞ്ഞിപ്പാത്രം എന്റെ മുന്നിലേക്ക് നീക്കിവെച്ചിട്ടെന്നോടാക്രോഷിച്ചു....” കുടിയെടാ..വല്ലതും നക്കാന്‍ തരുമ്പോഴാ....
കോരിക്കുടിക്കുന്ന കഞ്ഞിയിലേക്കുറ്റിവീഴുന്ന കണ്ണുനീര്‍തുള്ളികള്‍ ഞാന്‍ വീണ്ടും വീണ്ടും കോരിക്കുടിക്കുന്നുണ്ടായിരുന്നു... പിന്നിടെപ്പോഴോ തളര്‍ന്നുകിടക്കുന്ന എന്റെ ശരീരത്തില്‍ ഉറ്റിവീഴുന്ന എന്റെ ഉമ്മയുടെ കണ്ണുനീര്‍ തുള്ളിയിലൂടെ ആ കൈകളും ചലിച്ചുകൊണ്ടിരുന്നു......
......അവസാനിക്കുന്നില്ലാ.......

ദാരിദ്ര്യത്തിന്റെ കരയിക്കുന്ന മുഖം...
ReplyDeleteവിഷമത്തോടെ വായിക്കാവുന്ന ടച്ചിംഗ് സ്റ്റോറി സര്‍ദാര്‍ജി.
ReplyDeleteഅനുഭവത്തിനു ഇത്രക്കും തീക്ഷനതയോ...? കണ്ണുനീരിന്റെ ചൂടില്‍ അലിയുന്ന ബാല്യത്തിന്റെ നൊമ്പരം വായനക്ക് സുഖം നല്‍കുന്നുവെങ്കിലും മനസ്സില്‍ വിങ്ങല്‍ മാത്രം ബാക്കിയാവുന്നു.
ReplyDelete'തീയില്‍ കുരുത്തവന്‍'
ഒരുപാട് വേദനിപ്പിച്ചു
ReplyDelete