എന്റെ ഇന്നലകള്‍ ഭാഗം അഞ്ച്
സൌന്ദര്യാസ്വാദനത്തിന്റേയോ പ്രണയത്തിന്റേയോ പ്രായമല്ലായിരുന്നു...എങ്കിലും അവളെ എനിക്കിഷ്ടമായിരുന്നു.... അവളുടെ ശബ്ദമില്ലാത്ത ചിരിയില്‍ ഏതോ ഒരു മാന്ത്രികവലയം ഒളിഞ്ഞിരുന്നു... ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് ഞങ്ങളുടെ കുഞ്ഞുമനസ്സുകള്‍ അന്വോന്യം സംസാരിച്ചുതുടങ്ങി.... ഞങ്ങള്‍ പഠിച്ചിരുന്നത് രാമനാട്ടുകര ഗവ: യു.പി.സ്കൂളിലായിരുന്നു...നേരെ മുന്നിലുള്ള ഗണ:പത് സ്ക്കൂളിന്റെ മുറ്റമായിരുന്നു വൈകുന്നേരങ്ങളിലെ എന്റേയും കൂട്ടുകാരുടേയും കളിസ്ഥലം.... മതിലുകളില്ലാത്ത രണ്ട് സ്ക്കൂളിന്റേയും നടുവിലൂടെയായിരുന്നു ഫാറൂക് കോളേജിലേക്കുള്ള റോഡ് പോയിരുന്നത്..എന്നും വൈകുന്നേരങ്ങളില്‍ അവളുടെ മാര്‍ക്കറ്റിലേക്കുള്ള പോക്കും വരവും അതുവഴിയായിരുന്നു...ഒരുദിവസം കൂട്ടുകാരുടെ നിര്‍ബന്ധം കാരണം ഞാനവളോട് ചോദിച്ചു “ നീവരുമ്പോ എനിക്ക് മുട്ടായി കൊണ്ടോരോ“....ചിരിച്ചുകൊണ്ടവളെന്നോട് ചോദിച്ചു..” ഈ കുട്ടിക്കെന്ത് മുട്ടായ്യ്യാ വേണ്ട്യേ
“...ഞാനൊന്നും പറഞ്ഞില്ലാ... എങ്കിലും തിരിച്ചുവരുന്ന അവളുടെ കയ്യില്‍ മിഠായി ഉണ്ടായിരുന്നു...പിന്നിടത് എന്നും പതിവായി...എന്നും കൊണ്ടുവരാറുള്ളത് ലോസഞ്ചര്‍ ( നാരങ്ങാ മിഠായി ) മിഠായി ആയിരുന്നത് കൊണ്ട് ഞങ്ങളവള്‍ക്ക് ആ പേരിട്ടു...പിന്നീട് അവളെ കാണുമ്പോഴേക്കും കൂട്ടുകാര്‍ പറയും “നിന്റെ ലോസഞ്ചര്‍ മുട്ടായി “ വരുന്നെന്ന്...അത് കേള്‍ക്കാന്‍ എനിക്കും ഒരു സുഖമായിരുന്നു...അതങ്ങിനെ തുടര്‍ന്നുകൊണ്ടേയിരുന്നു....
ആയിടക്കാണ് കൊണ്ടോട്ടിയിലുള്ള എന്റെ അമ്മാവന്റെ മൂത്തമകന്‍ ഉമ്മയെ കാണാന്‍ വരുന്നത്...അവരെല്ലാം അന്ന് കുവൈത്തിലായിരുന്നു...എന്നേയും ജേഷ്ടനേയും അരികില്‍ വിളിച്ചിട്ട് ചോദിച്ചു...നിങ്ങള്‍ക്ക് പാന്റും കുപ്പായും വേണോന്ന്....അന്ന് വരെ പാന്റിട്ടിട്ടില്ലാത്ത എനിക്കും ജേഷ്ടനും അതൊരു വലിയ സന്തോഷമായിരുന്നു....ഞങ്ങളേയും കൂട്ടി അയാള്‍ കൊണ്ടോട്ടിയിലേക്ക് ബസ്സ് കയറി...ഞാന്‍ അത്രയും ദൂരം പോവുന്നത് ആദ്യമായിട്ടായിരുന്നു....പോലീസ് സ്റ്റേഷന്റെ തൊട്ടുള്ള ടൈലര്‍ ഷോപ്പില്‍ ഞങ്ങളെ ഇരുത്തി അളവെടുക്കാന്‍ പറഞ്ഞ് അങ്ങേര് പൊയി....അരമണിക്കൂറോളം കഴിഞ്ഞ് ഒരു കീസുമായി തിരിച്ചുവന്നു...അതിലുണ്ടായിരുന്ന പീസുകള്‍ ടൈലറെ ഏല്പിച്ചിട്ട് പറഞ്ഞു അഞ്ച് ദിവസം കഴിഞ്ഞ് അടുത്തുള്ള ബോംബെ ഹോട്ടലില്‍ നിന്നും വാങ്ങാന്‍...ആ ഹോട്ടല്‍ അദ്ദേഹത്തിന്റെ അളിയന്റേതായിരുന്നു.....
അഞ്ച് ദിവസത്തിനുശേഷം എന്റെ ജേഷ്ടന്‍ പോയിതിരിച്ചുവന്നു...കയ്യിലൊന്നു മില്ലായിരുന്നു...അടുത്തദിവസം വീണ്ടും പോയിനോക്കി...അപ്പോഴും കിട്ടിയില്ലാ...രണ്ടുദിവസത്തിനുശേഷം ഞാനവനോട് പറഞ്ഞു ടൈലര്‍ ഷോപ്പില്‍ പോയിനോക്കാന്‍...അവന്റെ വരവും കാത്ത് പുതിയപാന്റും ഷര്‍ട്ടും പ്രതീക്ഷിച്ച് ഞാനിരുന്നു...പക്ഷേ അവന്റെ കയ്യില്‍ ഒന്നുമില്ലാതെയാണ് അവന്‍ തിരിച്ചുവന്നത്...മുഖത്ത് ചിരിയുണ്ടായിരുന്നെങ്കിലും അവന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.... അവന്‍ പറഞ്ഞു ...അടിച്ചായിട്ടില്ലെന്ന്....പക്ഷേ അതൊരു സത്യമല്ലെന്ന് എനിക്കുതോന്നി....വീണ്ടും ചോദിച്ചപ്പോള്‍ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞുകൊണ്ടവന്‍ പറഞ്ഞു.... “ കുഞ്ഞോ...അത് നമ്മളന്ന് പോന്നപ്പോ തന്നെ അവന്‍ തിരിച്ചുവാങ്ങിപോലും “ ...എനിക്കും കരയാതിരിക്കാന്‍ കഴിഞ്ഞില്ലാ....ഒന്നും പറയാതെ ഉമ്മയും പെങ്ങന്മാരും കരയുന്നുണ്ടായിരുന്നു.... അന്ന് ജേഷ്ടന്‍ കരഞ്ഞു കൊണ്ടെന്നോട് പറഞ്ഞു...“.നീ കരയണ്ടാ....ഞാനും പോവും ഗള്‍ഫിലൊക്കെ അന്ന് നിനക്കെത്രണ്ണം വേണമങ്കിലും ഞാന്‍ കൊണ്ട് തരണ്ട്.... അതൊരുവേദനയായി കുറേദിവസങ്ങള്‍ ഞങ്ങളുടെ മനസ്സില്‍ കിടന്നു....മോഹിപ്പിച്ച് നഷ്ടപ്പെടുത്തുന്നതിന്റെ വേദന ....അതൊരു വല്ലാത്തതാണ്......ഓര്‍മ്മകളില്‍ ഒരു പൊട്ടുപോലെ അതിന്നും കിടക്കുന്നു........
അവസാനിക്കുന്നില്ല...........

പലരുടെയും കുട്ടിക്കാല അനുഭവങ്ങള്‍ ഇങ്ങിനെയൊക്കെത്തന്നെയാണ്.നെല്ലിക്ക?
ReplyDeleteആദ്യം കൈപ്പും പിന്നെപ്പിന്നെ മധുരവും..
നല്ല ഭാഷ!ആശംസകള്‍...
സർദാർജീ... താങ്കളുടെ എഴുത്ത് ഒരു പ്രത്യേക വികാരത്തോടെയാണ് വായിക്കുന്നത്. ചങ്കിടറുന്ന അനുഭവങ്ങളാണല്ലൊ..
ReplyDeleteഎന്തിനായിരിക്കും അവരത് തിരിച്ചുവാങ്ങിയിട്ടുണ്ടാവുക?
എല്ലാ ആശംസകളും!
അതൊരുവേദന തന്നെയാണ്...
ReplyDeleteലോസഞ്ചാര്‍ മുട്ടായി എന്ന് കേട്ടപ്പോള്‍ ഒരുപാടു പിന്നിലേക്ക് പോയി..........
ReplyDeleteനന്മ നേരുന്നു.......................
നന്നായി സര്‍ദാര്‍ജീ..
ReplyDeleteഎന്നാലും, തിരികെ വാങ്ങാനുള്ള കാരണം എന്തായിരിക്കും..?
ReplyDeleteപൊള്ളുന്ന അനുഭവസത്യങ്ങളിലൂടെ പൊള്ളിക്കുന്ന യാത്ര...! അതാണു ഈ കുറിപ്പ്.
ബാല്യകാല സഖി ഇന്നെവിടെയാണ്. നമ്മുടെ കോളേജ് റോഡിലൂടെ പോയാല്‍ വീട് കാണുമോ...?
ReplyDeleteഅമ്മാവന്റെ വിക്രിയകള്‍ വായിച്ചു. സാഡിസം അല്ലാതെന്താ..സാരമില്ല, ജ്യേഷ്ട്ടന്‍ ഉണ്ടല്ലോ സമാധിനിപ്പിക്കാന്‍...
രണ്ടു വ്യത്യസ്ത കഥകള്‍ ഒന്നിച്ചു പറയുന്നതിന് പകരം ഓരോന്ന് പൂര്‍ണമായും പറഞ്ഞിരുന്നെങ്കില്‍ ഒന്ന് കൂടി ആസ്വദിക്കാമായിരുന്നു...!
നാട്ടുകാരാ... ഞാനും താങ്കളുടെ പഞ്ചായത്തിലാണ്. തിരിച്ചിലങ്ങാടി എന്ന് പറയും. ഫറോക്ക് ചുങ്കത്തുനിന്നും ഫാറൂഖ് കോളേജിലേക്കുള്ള റോഡില്‍.
ReplyDeleteപ്രണയം വളരെ രസകരമായി വായിച്ചുവരുന്നതിനിടയിലാണ് പാന്റ്സ് കിട്ടാത്ത സങ്കടം വന്നത്. ആ സങ്കടം കുറച്ചുകൂടെ സ്പര്‍ശിയായി പറയാമായിരുന്നു. എഴുതിയപ്പോള്‍ വികാരം കഥാകാരനെ കീഴ്പെടുത്തി എന്ന് തോന്നുന്നു.
ആശംസകള്‍...
അമ്മാവന്‍ പറ്റിച്ചോ....അനുഭവം ഗുരു താന്കള്‍ മരുമാക്കളോട് എങ്ങിനെ ...ഹ്മ്മ നല്ല പോസ്റ്റ് ഭായീ
ReplyDeleteമിഠായി.. നോസ്റ്റാൾജ്യ…!!
ReplyDeleteടൈലറ് കളിപ്പിക്കാൻ പറഞ്ഞതായിക്കൂടെ..
@ സലീം.....ഒരു കാര്യം ഒന്നില്‍ ഒതുക്കിയാല്‍ അത് രണ്ട് വ്യത്യസ്ത സന്ദര്‍ഭങ്ങളിലായിപ്പോവും...ഇവിടെ ഞാന്‍ എഴുതുന്നത് ഒരേ സമയങ്ങളില്‍ നടക്കുന്ന സംഭവങ്ങളാണ്....@ ഷബീര്‍....ശ്രമിക്കാം....നാട്ടുകാരന് സുഖമല്ലേ....@ബെഞ്ചാലി...ഒരിക്കലുമല്ലാ...അതങ്ങിനെത്തന്നെയായിരുന്നു...
ReplyDeleteബ്ലോഗിങ്ങിനു സഹായംമലയാളത്തില്‍ ടൈപ്പ് ചെയ്യാനറിയാത്തവര്‍ക്കും അതിനു സമയമില്ലാത്തവര്‍ക്കും ടൈപ്പിങ്ങിലെ തെറ്റുകള്‍ തിരുത്താന്‍ സാധിക്കാത്തവര്‍ക്കും ഇനി മുതല്‍ ഞങ്ങളുടെ സഹായം തേടാം. ടൈപ്പ് ചെയ്യാനുള്ള മാറ്റര്‍ , കൈയെഴുത്തു പ്രതി തപാലിലോ സ്കാന്‍ ചെയ്തോ ഫാക്സായോ അയച്ചു തന്നാല്‍ മതി. അത് ഉത്തരവാദിത്വത്തോടെ യൂനിക്കോഡ് മലയാളത്തില്‍ ടൈപ്പ് ചെയ്ത്, തെറ്റുകളെല്ലാം തിരുത്തി ഈ മെയിലായി തിരിച്ചയച്ചു തരുന്നതാണ്.
ReplyDeleteകുട്ടികളെ മോഹിപ്പിച്ചു വഞ്ചിച്ച അയാള്‍ ഒരു ക്രൂരമാനസ്സിനുടമയാകും, വേദനതോന്നുന്നു വായിക്കുമ്പോള്‍.
ReplyDeleteഎന്റെ നോട്ടം പിന്നിലേക്ക്……
ReplyDeleteഓർമകൾ മുന്നിലേക്ക്…………
@ സാദിക്ക് ബായ്....തിരഞ്ഞു ...നിങ്ങളുടെ ലിങ്ക് കിട്ടിയില്ലാ...എന്നെ ബന്ധപ്പെടുമല്ലോ.....00966556812161....എന്റെ ഇ മെയില്‍...abdullasardarclt@gmail.com ...
ReplyDeletemohippichu nashtapedumbolulla vedana.....sheriyanu...athu vayicha ente manasilum oru novayi kidakkunu....ezutthinte nalla shiliyaanu..manasilullathu free aayi ozukunna reethy...enik ishtaayi....
ReplyDelete