Saturday, March 20, 2010

പൂര്‍ണ്ണത......

ഞാനിന്ന് പൂര്‍ണ്ണനാകുന്നു...എന്നില്‍ ഞാന്‍ തീര്‍ത്ത മോഹചഷകം നിന്‍ മുന്നില്‍ തുറന്നു വച്ചപ്പോള്‍,,ഞാന്‍ കണ്ടകിനാക്കളില്‍ നീയെന്ന സൌന്ദര്യം പൂത്തുലഞ്ഞപ്പോള്‍..അനുഭൂതിയുടെ ആഴങ്ങളിലേക്ക് നീയെന്നെ ആനയിച്ചപ്പോള്‍,,സുന്ദര നിമിഷങ്ങള്‍ നീ യെന്നില്‍ സമന്വയിച്ചപ്പോള്‍,,,വിശ്വപ്രപഞ്ചത്തിന്റെ സൌന്ദര്യം മുഴുവന്‍ നീയെന്റെ കണ്ണുകളില്‍ സ്നേഹ വായ്പോടെ വരച്ചിട്ടപ്പോള്‍,,നറുതേനിന്റെ മധുരം നിന്റെ ചുണ്ടുകളില്‍ നിന്നും എന്റെ ചുണ്ടുകളിലേക്കു നീ പകര്‍ന്നു തന്നപ്പോള്‍,,,എന്റെ ശരീരത്തില്‍ ഞാനറിയാത്ത വികാരങ്ങളെ നിന്റെ വിരല്‍ തുന്‍ബുകൊണ്ടു നീ തഴുകി ഉണര്‍ത്തിയപ്പോള്‍,,എന്റെ ഹ്രുദയസ്പന്ദനം നീ നിന്നിലെക്ക് ആവാഹിച്ചെടുത്തപ്പോള്‍,,ശ്വാസ നിശ്വാസങ്ങളെ  ഞാനറിയാതെ എന്നിലേക്കു തന്നെ വികാരത്തിന്റെ താളമാക്കിയപ്പോള്‍,,,നിര്‍ഗളിക്കുന്ന വിയര്‍പ്പുതുള്ളികള്‍ക്കും വികാരത്തിന്റെ മധുരമാണെന്ന് നീയെന്നെ അറിയിച്ചപ്പോള്‍,,ശരീരത്തിന്റെ ഗന്ധം അതിന്റെ സുഖം എന്റെ നാസ്വാദ്വാരങ്ങളിലും നാവിന്‍ തുംബിലും നീ പകര്‍ന്നു നല്‍കിയപ്പോള്‍,,,ജീവിതവും വികാരവും എല്ലാമെല്ലാം എന്താണെന്ന്  നീയെന്നെ അറിയിച്ചപ്പോള്‍,,,....ഞാന്‍ പൂര്‍ണ്ണനായ്...എന്നിലെ വികാരവും ഹ്രുദയസ്പന്ദനവും ഞാന്‍ തുറന്നുവെക്കുന്നു,,,നിന്നില്‍ നിന്നെത്തുന്ന ഓരോ ശ്വാസ നിശ്വാസങ്ങള്‍ക്കും വേണ്ടി,,,ലോകത്തിന്റെ മുഴുവന്‍ സൌന്ദര്യവും ഞാനറിയുന്നു ,,നീയെന്ന സൌന്ദര്യ സ്പര്‍ശനത്തിന്റെ സുഖാനുഭൂതിയില്‍,,അറിയില്ല ഇനിയും അറിയാത്ത നിന്നെ ഞാന്‍ എവിടെ ഒന്നെത്തിനോക്കുമെന്ന്............

4 comments:

  1. വളരെ നന്നായി എഴുതി... വായിക്കാന്‍ നല്ല സുഗമുന്ദ്...
    ഇനിയും നല്ല എഴുത്തുകള്‍ പ്രദീക്ഷിക്കുന്നു... റഹ്മാന്‍ ചൌകി

    ReplyDelete
  2. കൊള്ളാം .....പ്രണയം
    അതിമനോഹരമായി വര്‍ണിച്ചു

    ReplyDelete
  3. നന്ദി...എല്ലാവര്‍ക്കും...

    ReplyDelete