Saturday, December 11, 2010

തകര്‍ക്കപ്പെടുന്ന സംസ്ക്കാരം....

ഇന്ത്യ കുതിക്കുന്നു..ലോകരാജ്യങ്ങളുടെ പട്ടികയില്‍ ഉയര്‍ച്ചയില്‍ നിന്നും ഉയര്‍ച്ചയിലേക്ക്...സാമ്പത്തികമായും സാംസ്ക്കാരികമയും ടെക്നൊളജിയിലും നാം കുതിക്കുകയാണ്..ഗ്രഹങ്ങളിലേക്കു തൊടുത്തു വിടുന്ന അഗ്നിഗോളങ്ങള്‍ കുതിച്ചുപൊങ്ങുന്നു...സാറ്റലേറ്റ് ലോകത്തിലെ മറ്റു രാജ്യങ്ങള്‍ക്ക് നാം കടംകൊടുക്കുന്നു...കൂറ്റന്‍ മന്ദിരങ്ങള്‍ ആകാശം മുട്ടേ ഉയര്‍ന്നുപൊങ്ങി വിമാനങ്ങള്‍ക്കുപോലും ഭീഷണിമുഴക്കുന്നു...ഉച്ചകോടികളിലും രാത്രികോടികളിലും ഇന്ത്യയുടെ ശബ്ദം ഉച്ചത്തിലുച്ചത്തില്‍ പൊങ്ങി മുഴങ്ങുന്നു...ലോകരാജ്യങ്ങളുടെ നേതാവ് ഒബാമ പറഞ്ഞു ലോകം ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്കിന്ന് കാതോര്‍ക്കുകയാണെന്ന്....ഇത്രയൊക്കെ ഉന്നതിയിലേക്ക് നാം ഉയര്‍ന്നുപൊങ്ങുമ്പൊഴും നാം മനപ്പൂര്‍വ്വം മറക്കുന്ന വലിയൊരു സത്യം നമ്മുടെമുന്നില്‍ കണ്ണീരൊഴുക്കുന്നു....നാം നമ്മുടെ പൈത്രക സംസ്ക്കാരത്തില്‍നിന്നും വളരെ ദൂരേക്ക് അകന്നുപോവുകയല്ലേ.....നമ്മുടെ സംസ്ക്കാരം തകര്‍ക്കപ്പെടുകയല്ലേ...മദ്യവ്യവസായങ്ങളും വാണിഭങ്ങളും തകര്‍ത്താടുകയല്ലേ...എത്രയെത്ര മരണങ്ങള്‍..ആത്മഹത്യകള്‍ എണ്ണപ്പെടാന്‍ നമുക്കു കഴിയുന്നുണ്ടോ..? മന്ത്രിമന്ദിരങ്ങളിലും അധികാരക്കോട്ടകളിലും തകര്‍ക്കപ്പെടുന്ന ജീവിതങ്ങള്‍ അറിയാത്തതെത്രയെത്ര....വനിതാ സംഘടനകളും സാംസ്ക്കാരിക സംഘടനകളും അധികാരകസേരകള്‍ പങ്കിട്ട് വാഴുന്ന ഈ കാലത്ത് എവിടെയാണ് നീതി...ആര്‍ക്കാണ് ലഭിച്ചത്....വിവാഹമോചനങ്ങളും വിവാഹ കൊലപാതകങ്ങളും ഇന്ത്യയെപ്പോലെതന്നെ കുതിച്ചുയരുകയല്ലേ...മാദ്ധ്യമങ്ങള്‍പോലും പൂര്‍ണ്ണനഗ്നതക്ക് പരസ്യങ്ങളുടെ പേരുനല്‍കി കൊഴുപ്പിക്കുകയല്ലേ...ഉടുതുണി വലിച്ചെറിഞ്ഞ് വാലുള്ളതും വാലില്ലാത്തതുമായ കൂത്തുകള്‍ നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ആടിതകര്‍ക്കുകയല്ലേ...ഫേസ് ബുക്കുകളും ടിറ്ററുകളും ടൂബിലികളുമെല്ലാം സ്ത്രീ വ്യവസായങ്ങള്‍ക്ക് മറപിടിക്കുന്ന അവസ്ഥാവിശേഷമാണിന്ന് നാം കാണുന്നത്...ചാറ്റിങ്ങുകള്‍ ചീറ്റിങ്ങുകളായ് മാറുന്നു...മോബൈല്‍ ഫോണുകളിന്ന് സ്ത്രീ സംസ്ക്കാരത്തെ മുഴുവന്‍ ചോദ്യം ചെയ്യുകയല്ലേ...പണത്തിനുവേണ്ടിയും സുഖങ്ങള്‍ക്കുവേണ്ടിയും ശരീരക്കച്ചവടങ്ങളുടെ കേളീരംഗമല്ലേ നമ്മുടെ നാടിന്ന്...അച്ഛന്‍ സ്വന്തം മകളെ ബലാത്സംഘം ചെയ്യുകയും ഗര്‍ഭഛിദ്രം നടത്തുകയും ചെയ്യുന്ന എത്രയെത്ര വാര്‍ത്തകളാണ് നാം ദിവസവും കേട്ടുകൊണ്ടിരിക്കുന്നത്... സ്വന്തം മക്കളെ ബലികൊടുക്കുന്ന എത്രയെത്ര പാപികളായ അച്ഛനമ്മമാരെയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്....എന്നിട്ടും നാം പറയുന്നു നമ്മള്‍ ഉയരുകയാണ്...ഉയര്‍ച്ചയില്‍ നിന്നും ഉയര്‍ച്ചയിലേക്ക്...പക്ഷേ താഴ്ന്നുകൊണ്ടിരിക്കുന്ന നമ്മുടെ സംസ്ക്കാരത്തെ നാം എന്തുകൊണ്ട് കാണാതെപോവുന്നു...നാം ഓടുകയാണ്...വിദേശ സംസ്ക്കാരത്തേ നമ്മുടെ കൈകളിലൊതുക്കാന്‍വേണ്ടി...നഷ്ടത്തിന്റെ കണക്കുകള്‍ നാം നോക്കുന്നുല്ലാ....ഗ്ലോബലൈസേഷനുകള്‍ക്കുപിന്നാലെ ഇന്നലകളെ മറന്നുകൊണ്ട് ...നമ്മുടെ സംസ്ക്കാരത്തേ മറന്നുകൊണ്ട് നാം ഓടുന്നു...എന്നെങ്കിലും ഇനി നാം നമ്മുടെ സംസ്ക്കാരത്തിലേക്ക് തിരിച്ചുവരുമോ...ഇല്ലന്നുതന്നെവേണം പറയാന്‍...കാരണം നാം കുറേയേറെ മുന്നോട്ട് പോയികഴിഞ്ഞിരിക്കുന്നു......

Saturday, November 20, 2010

എഴുത്തുകാരന്‍...

ഒരുപാട്ദിവസങ്ങളായി ഈ കടലാസുകഷണം എന്റെ മുന്നില്‍ കിടക്കുന്നു..
കയ്യില്‍ പേനയും..പക്ഷേ എഴുതിതുടങ്ങാന്‍ കഴിയുന്നില്ല...
അറിയില്ലാ ഞാന്‍ എന്തിനെകുറിച്ചാണ് നിനക്കെഴുതേണ്ടതെന്ന്..
മനസ്സില്‍ ഒന്നിനെകുറിച്ചും ഒരു രൂ‍പം കിട്ടുന്നില്ലാ...
അല്ലേലും എന്തിനുവേണ്ടി ആര്‍ക്കുവേണ്ടി എഴൂതണം..
എഴുതുവാനും അതു വായിച്ചു തീര്‍ക്കുവാനും നമുക്കെവിടെ സമയം..
തിരക്കുപിടിച്ച ജീവിതത്തില്‍ അതിനൊന്നും സമയം കാണില്ലാ..
എങ്കിലും എഴുതാതിരിക്കാനും വായിക്കാതിരിക്കാനും കഴിയില്ലല്ലൊ..
ഇപ്പോഴും എനിക്കറിയില്ല,,ഞാനെന്തിനെകുറിച്ചെഴുതും..
രക്തപ്പുഴകള്‍ മാത്രമൊഴുകുന്ന ഈ ഭുമിയെകുറിച്ചോ..സ്നേഹം മരിച്ചുകഴിഞ്ഞ ഈ മനുഷ്യസമൂഹത്തേകുറിച്ചോ..
രക്തബന്ധങ്ങളില്പൊലും പണം കണ്ടെത്തുന്ന നമ്മളെന്ന മഹാമനസ്ക്കരെകുറിച്ചോ...
നശിക്കുകയും നശിപ്പിക്കുകയും ചൈതുകൊണ്ടിരിക്കുന്ന പ്രക്രതിയെകുറിച്ചോ..വിശന്നുമരിക്കുന്ന നമ്മുടെ സഹൊദരങ്ങളെകുറിച്ചോ,,
അതോ ഇന്ത്യാരാജ്യം വിറ്റ് കോടികളുടെ ആഘോഷം നടത്തുന്നവരെകുറിച്ചോ..
അറിയില്ലാ...ഞാനെന്തിനെകുറിച്ചെഴുതണമെന്ന്...നിനക്കറിയൊ എന്തിനെകുറിച്ചാണ് നിനക്ക് വായിക്കേണ്ടതെന്ന്,,,,
ഈ ലോകത്തിന്റെ സ്രഷ്ടിപ്പിനെകുറിച്ചാണോ..അതോ സ്രഷ്ടിപ്പിന്റെ സൌന്ദര്യത്തേകുറിച്ചോ...
അതല്ലങ്കില്‍ പ്രണയത്തേകുറിച്ചാണോ...അതിനെകുറിച്ചെനിക്കറിയില്ലാ..കാരണം സത്യമായതൊന്നും ഇന്നീ ലോകത്തിലില്ലല്ലോ..

അല്ലേലും അതൊന്നും ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളല്ലല്ലോ..നീ പറഞ്ഞില്ലാ...എന്തിനെകുറിച്ചാണ് നിനക്ക് വായിക്കേണ്ടതെന്ന്...
അല്ലേലും അതെന്തിനു ഞാന്‍ നിന്നോട് ചോദിക്കുന്നു..എനിക്കുതോന്നുന്നതിനെകുറിച്ച് ഞാനെഴുതും.
അതു നീ വായിക്കുക..നീയൊരു വായനക്കാരിമാത്രമാണ്..ഞാനെഴുത്തുകാരനും..അതാണീലൊകത്തിന്റെ നിയമം..
നിന്റെ ഇഷ്ടങ്ങള്‍ക്കിവിടെ ഒരു പ്രശക്തിയുമില്ല...എനിക്കാണ് പ്രശക്തി...കാരണം ഞാനെഴുതുന്നു, നിനക്കറിയുന്നതും അറിയാത്തതുമായ കാര്യങ്ങള്‍,
അതൊരുപക്ഷേ സത്യങ്ങളല്ലാതിരിക്കാം..എന്റെ ഭാവനകളായിക്കാം..എങ്കിലും നീ വായിക്കണം,
അതിനെകുറിച്ച് ചിന്തിക്കണം..വിശ്വസിക്കണം..എങ്കിലേ എനിക്കെന്ന എഴുത്തുകാരന് നിലനില്‍പ്പുള്ളൂ..
ഈ സമൂ‍ഹം എന്നെ ആദരിക്കയുള്ളൂ..എഴുത്തുകാരന്‍..അവന്‍ ഈ ലോകത്തേകുരിച്ചറിയുന്നവന്‍..

ബന്ധങ്ങളേകുറിച്ചും സ്നേഹത്തേകുറിച്ചും പ്രണയത്തേകുറിച്ചും സന്തോഷത്തേകുറിച്ചും ദു:ഖത്തേകുറിച്ചുമെല്ലാം അവന്‍ മാത്രം അറിയുന്നവന്‍,,
അവന്‍ അഥവാ ഞാനെന്ന എഴുത്തുകാരന്‍..ഞാനെഴുതുന്നു,നീ വായിക്കുന്നു,,എങ്കിലും ഞാനിപ്പോഴും ചിന്തിക്കുന്നത് എന്തിനെകുറിച്ചാണ് ഞാനെഴുതുകയെന്നാണ്..
വൈക്കം മുഹമ്മദ് ബഷീറിനെപ്പോലെയൊ എം.ടി യെപ്പോലെയൊ വിലാസിനിയെപ്പോലെയൊ ഒന്നും ഞാനെഴുതില്ലാ..കാരണം അത്തരം എഴുത്തുകളൊക്കെ ആര്‍ക്ക് വേണം...
അതൊക്കെവായിച്ചു സമയം കളയാന്‍ ഇന്നത്തെ തലമുറക്ക് സമയമെവിടേ..ഞാനെഴുതുന്നത് ഈ തലമുറക്കുവേണ്ടിയാണ്...
ഉന്മാദിക്കുന്ന ഉന്മാദിപ്പിക്കുന്ന പുത്തന്‍ തലമുറക്കുവേണ്ടി.ഇവര്‍ക്കുവേണ്ടത് രക്തംതിളക്കുന്ന ക്രതികളാണ്..
കമ്പ്യൂട്ടര്‍ ഗൈമുകളില്‍ ജീവിക്കുന്ന ഇതുവരെ കണ്ടെത്താത്ത മുനുഷ്യരൂപങ്ങളും ജീവികളും യുദ്ധങ്ങളും പീഡനങ്ങളുമാണ്...അവയില്‍ സന്തോഷംകണ്ടെത്തുന്ന ഈ തലമുറക്കുവേണ്ടിയാണ് ഞാനെശ്ഴുതുക..
എന്നിട്ടെനിക്കെന്റെ സാമ്രാജ്യം കെട്ടിപ്പടുക്കണം..ഹാരിപോട്ടര്‍പോലെ ലൊഡ് ഓഫ് ത റിംഗ് പൊലെ കോടികള്‍ കൊയ്തെടുക്കണം.
.റ്റാറ്റയെപോലെ അംബാനിമാരെപ്പൊലെ ആയിരംതട്ടുകളുള്ള കൊട്ടാരങ്ങള്‍ പടുത്തുയര്‍ത്തണം..
പട്ടിണിപാവങ്ങളുടെ ശവങ്ങള്‍ക്കുമേലെ എന്റെ കൊട്ടാരം പണിതുയര്‍ത്തി എനിക്കട്ടഹസിക്കണം...
എനിക്ക്,,,ഞാനെന്ന എഴുത്തുകാരന്..ഇപ്പൊഴും ഞാന്‍ ചിന്തിക്കുന്നത് എന്തെഴുതണം ഞാന്‍ നിനക്കുവേണ്ടി....

Saturday, November 6, 2010

നമുക്കും വേണം...ഈ ...സാക്ഷരത....

സാക്ഷരകേരളം...സുന്ദരമായ പദം..എഴുത്തും വായനയുമറിയാത്ത കുറേ വയസ്സുള്ളവരെ പിടിച്ചിരുത്തി നമ്മള്‍
നേടിയ സുന്ദരമായപേര്...“സാക്ഷരകേരളം”...ഇതുകൊണ്ട് നമ്മളെന്തു നേടി, നമ്മളെന്തുനേടാതെപോയി എന്നതല്ല
പ്രശ്നം...ഇതിനെ ഞാന്‍ എതിര്‍ക്കുകയല്ല...അഭിമാനിക്കുന്നു......എന്റെ കേരളം...സാക്ഷര കേരളം...
ഇനി നാം സാക്ഷരരാവേണ്ടതെന്ത്..അതാണെന്റെ ചോദ്യം...ഇതുവെറും കേരളത്തിന്റേയോ ഇന്ത്യയുടേയൊ പ്രശ്നമല്ല...ഈ ലൊകത്തിന്റെ ചോര്‍ന്നുപൊവുന്ന നന്മയുടേയും സംസ്ക്കാരത്തിന്റേയും കെട്ടിറപ്പിന്റേയും പ്രശ്നമാണ്...
മാനഹാനിയുടേയും ആത്മഹത്യകളുടേയും പ്രശ്നമാണ്....അവിടെയാണെന്റെ ചോദ്യം...ഇനി നാം സാക്ഷരരാവേണ്ടത് എന്തില്‍ നിന്നാണ്....
ഈലോകം ഇന്നേറ്റവും കൂടുതല്‍ പ്രീണിപ്പിക്കപ്പെടുന്നത് ടെക്നോളജിയുടെ വളര്‍ച്ചയിലാണ്..ടെക്നോളജിയെ ഞാന്‍ കുറ്റപ്പെടുത്തുകയല്ല..മറിച്ച് അതുപയോഗിക്കുന്ന രീതിയെ അല്ലെങ്കില്‍ അനാവശ്യകതയെയാണ് ഞാന്‍ എഴുതികാണിക്കുന്നത്...
ഇന്ന് നമ്മുടെ മുന്നിലുള്ള ഏറ്റവും വലിയതെന്ന്പറയുന്നത് ഹൈഡന്‍ കാമറകളും മോബൈല്‍ ഫോണുകളുമാണ്..
എത്ര കുടുംബങ്ങള്‍ നമ്മുടെ കൊച്ചുകേരളത്തില്‍മാത്രം ഇതുകൊണ്ട് ആത്മഹത്യചൈയ്തുവെന്ന് നമുക്കെണ്ണിയെടുക്കാന്‍
കഴിയുമോ.?..യു.ടൂബുകളും ബ്ലൂട്ടൂത്തുകളും നമ്മുടെ അമ്മമാരുടേയും പെങ്ങന്മാരുടേയും നഗ്നത നമ്മുടെമുന്നില്‍ തുറന്നുകാണിക്കുകയാണ്...ഇതു ടെക്നോളജിയുടെ കുറ്റമല്ല..നമ്മളാണിതുന്റെ കുറ്റക്കാര്‍..കാരണം നമുക്കിതിന്റെ കാര്യഗൌരവം അറിയില്ല...അല്ലെങ്കില്‍ നമ്മുടെ അമ്മമാരേയും പെങ്ങന്മാരേയ്റ്റും നമ്മളിത് പടിപ്പിച്ചില്ല..ഇന്ന് ഏതൊരു ഷോപ്പിംഗ് മാളില്‍ ചെന്നാലും ലോഡ് ജുകളില്‍ ചെന്നാലും നമുക്കറിയില്ല എവിടെയൊക്കെ നമ്മുടെ നേരെ കാമറക്കണ്ണുകള്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന്..സ്വന്തം ആദ്യരാത്രി ലൈവായികണ്ടവര്‍ ജീവിച്ചിരിക്കുന്ന നമ്മുടെ കേരളത്തില്‍ ഇനി ആവശ്യമായ സാക്ഷരത..ഈ.. സാക്ഷരതയാണ്...ഈ കാര്യത്തിലേക്കാവണം ഇനി നമ്മുടെ ശ്രദ്ധയെന്ന് നമുക്ക് ചിന്തിച്ചുകൂടെ...,സ്ക്കൂളുകളിലും കോളേജുകളിലും നമ്മുടെ മക്കള്‍ ഇന്ന് മാനസികമായും ശാരീരികമായും സഹപാടികളാല്‍ പീടിപ്പിക്കപ്പെടുകയാണ്..ഇതിനെതിരിലാവണം ഇനി നമ്മുടെ യജ്ഞം...അറിവില്ലായ്മയും അറിവിന്റെ കൂടുതലും ടെക്നോളജിയെ ദുരുപയോഗം ചെയ്യുന്നു...ഒരു ബോധവല്‍ക്കരണം നമ്മുടെ സമൂഹത്തില്‍ അല്ലെങ്കില്‍ നമ്മുടെ ചുറ്റുപാടുകളില്‍ അതുമല്ലെങ്കില്‍ നമ്മുടെ സ്വന്തം വീടുകളില്‍ വളരെ ആവശ്യമായിവന്നിരിക്കയാണ്..ചിന്തിക്കുക..ടെക്നോളജി ഇന്നില്‍ ഒതുങ്ങുന്നില്ലാ..വളര്‍ന്നുകൊണ്ടിരിക്കയാണ്...മനുഷ്യര്‍ ഭൂമിവിട്ട് മറ്റു ഗ്രഹങ്ങളിലേക്ക് ഉല്ലാസയാത്ര പോയികൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ഇപ്പോള്‍ ജീവിക്കുന്നത്..വീടുകളിലും ഓഫീസുകളിലും വേലചെയ്യുന്നത് റോബോട്ടുകളാണ്..നാളെകളില്‍ റോബോട്ടുകള്‍തമ്മില്‍ കല്ല്യാണംകഴിച്ച് അതില്‍ കുട്ടികള്‍വരെ പിറന്നേക്കം..അതിവിടെ വിഷയമല്ല...മറിച്ചു നമ്മള്‍ ജീവിക്കുന്ന ഈ സമൂഹത്തില്‍ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന
ദുഷ് പ്രവണതകളെകുറിച്ച് നമ്മള്‍ ഓരോരുത്തരും ബോധവാന്മാരായിരിക്കണം..മറ്റുള്ളവരെ ബോധവല്‍ക്കരിക്കണം.
നമുക്ക് ശ്രമിക്കാം...ഇതിന്റെ ഒരു കൂട്ടായ്മക്കുവേണ്ടി...എത്രയോ സംഘടനകള്‍ പിറക്കുന്ന നമ്മുടെ കേരളത്തില്‍
പുതിയൊരു സംഘടന പിറക്കട്ടേ...ഈ...സാക്ഷരതയുടെ ബോധവല്‍ക്കരണത്തിനായ്...അതിനു നമുക്ക് ജയ് വിളിക്കാം....ഈ....സാക്ഷരതാ സിന്ദാബാദ്.....

Sunday, September 19, 2010

ജന്മമുക്തി....

ഒരിക്കല്‍ നീയെന്നെ വിളിച്ചു....അന്നെന്നില്‍ യുവത്വമുണ്ടായിരുന്നു....എല്ലാം തകര്‍ത്തെറിഞ്ഞ് നിന്റെ വിരല്‍ത്തുമ്പില്‍ ഞാനിറങ്ങിവന്നു....നഷ്ടബോധത്തിന്റെ ധര്‍പ്പണം എന്നൊനിന്നിലേക്കിഴഞ്ഞെത്തിയപ്പോള്‍ ...നീ പറഞ്ഞു ...ഇറങ്ങിക്കോളാന്‍...ഞാന്‍ നടന്നിറങ്ങി...എങ്ങോട്ട്..ആരെത്തേടി...അറിയില്ലായിരുന്നു...ഇരുട്ടിന്റെ മൂകതയില്‍ ആരോവലിച്ചുകീറിയ സാരിത്തുമ്പില്‍ എന്റെ നഷ്ടങ്ങളുടേ കണക്കുകള്‍ ഞാന്‍ കെട്ടിവെച്ചു....പിന്നീടേതോ ഒരു രാത്രിയുടെ നിശ്ശബ്ദതയില്‍ ..നിന്റെ ശബ്ദം ഞാന്‍ കേട്ടു...എന്റെ മലീമസമായ ശരീരത്തില്‍ നിന്നെ ഞാന്‍ ചുമക്കുന്നുണ്ടായിരുന്നു...ഞാനാണെന്നറിഞ്ഞോ അറിയാതെയോ നിന്റെ വികാരങ്ങളെ എന്റെ വികാരമില്ലായ്മയിലേക്ക് നീ ആഘോഷമാക്കുന്നുണ്ടായിരുന്നു...എന്റെ കണ്ണുകളില്‍ കനലെരിഞ്ഞു....നിന്റെ പിടയുന്ന ശരീരം നിശ്ചലമായപ്പോള്‍ ഞാന്‍ നടന്നു...എങ്ങോട്ടെന്നറിയാതെ..മനസ്സ് നോവറിഞ്ഞിരുന്നില്ല..എന്തിനുവേണ്ടി...ആര്‍ക്കുവേണ്ടി എന്റെ മിഴികളിനി നിറയണം...പോയകാലത്തിന്റെ ഗദ്ഗദത്തെയോര്‍ത്തോ...അതെല്ലാം കര്‍മ്മപലങ്ങളല്ലേ...നീറിയെരിയിച്ചിട്ടുപോയ കനല്‍ക്കട്ടകള്‍...ആര്‍ക്കോവേണ്ടി...എന്തിനോവേണ്ടി....അവ ആറിത്തണുത്തിരിക്കുന്നു...ഇന്ന് ഞാനിവിടെ...ഒരു ജന്മത്തിന്റെ മുഴുവന്‍ പാപങ്ങളിറക്കിവെക്കാന്‍...ഈ ഗംഗാ തീരത്ത്.....

Monday, September 6, 2010

മംഗലാപുരത്തിന്റെ ദു:ഖം...(യു എ ഇ ലുള്ള എന്റെ സ്നേഹിതനുവേണ്ടി )

ഒടുവില്‍ അവളും യാത്രയായി...സ്നേഹിച്ചുതീരാത്ത ജീവിതത്തിന്റെ ദു:ഖ സ്വപ്നങ്ങളുമായ് തിരിച്ചുവരാത്ത ലോകത്തിലേക്ക്....കഴിഞ്ഞകാലജീവിതത്തിന്റെ ഓര്‍മ്മത്തുരുത്തില്‍ തന്നെ തനിച്ചാക്കി നക്ഷത്രക്കൂട്ടങ്ങളില്‍ തന്നെനോക്കി ചിരിക്കുന്നുണ്ടാവാം....സ്നേഹിക്കാന്‍ മാത്രമറിയുന്ന എന്റെ കറുത്തകൂട്ടുകാരീ എന്തിനെന്നെതനിച്ചാക്കി നീ യാത്രയായി....നിന്റെ ഓരോവാക്കുകളും എന്നും സത്യം മാത്രമായിരുന്നല്ലോ...ഒടുവില്‍ കളിയോടെയാണെങ്കിലും ഇനി ഒരിക്കലും തിരിച്ചുവരില്ലെന്നും നമുക്കിവിടെ പിരിയാമെന്നും നീ പറഞ്ഞപ്പോള്‍ അതും ഒരു യാഥാര്‍ത്യമാവുമെന്ന് ഞാന്‍ കരുതിയില്ല....ഒടുവില്‍ ആകാശത്തിന്റെ മാറില്‍ ഊളിയിട്ട് എന്റെ കണ്ണുകളില്‍ നിന്നും നീ മറഞ്ഞപ്പോള്‍ എല്ലാം നഷ്ടപ്പെട്ടവന്റെ നിര്‍വികാരത എന്നില്‍ പടര്‍ന്നുകയറി....നിദ്ര കണ്‍പോളകളെ കീഴടക്കിയപ്പോഴും ഉറങ്ങാത്തമനസ്സില്‍ നീ മാത്രമായിരുന്നു...നിശയുടെ രണ്ടാം യാമത്തിനൊടുവില്‍ മണിമുഴക്കം വിളിച്ചുണര്‍ത്തിയപ്പോള്‍ ഞാന്‍ നിനച്ചു മറുതലക്കല്‍ നീയായിരിക്കുമെന്ന്...പക്ഷേ ശബ്ദങ്ങള്‍ ശ്വാസത്തിനൊപ്പം ഉയര്‍ന്നുതാഴ്ന്നപ്പോള്‍,,മരണത്തിന്റെ കറുത്ത ആവരണം എന്റെ കണ്‍പോളകളെ ഇരുട്ടിലേക്ക് താഴ്ത്തിയപ്പോള്‍ ഒന്നുമറിയാത്ത ഏതോ നിമിശങ്ങളിലേക്ക് ഞാന്‍ തളര്‍ന്നുവീഴുകയായിരുന്നു....പിന്നിടെപ്പോഴോ ചിത്രപ്പെട്ടിക്കുള്ളില്‍ തിളങ്ങുന്നവര്‍ണ്ണങ്ങളുടെനടുവില്‍ കൂട്ടിയിട്ട കത്തിക്കരിഞ്ഞ ശവക്കൂമ്പാരത്തില്‍ തിരിച്ചറിയാതെ നിന്നെയും ഞാന്‍ കണ്ടു..ഒരിക്കലും ഉണരാത്ത നിദ്രയില്‍ നീ ലയിച്ചുകഴിഞ്ഞിരുന്നു.....മനസ്സിന്റെ മുറിപ്പാടില്‍ നിന്നും ഉറ്റിവീഴുന്ന രക്തത്തുള്ളികള്‍ അശ്രുകണങ്ങളാക്കി മരിച്ചാലും മരിക്കാത്ത നിന്റെ ഓര്‍മ്മകള്‍ക്കുമുമ്പില്‍ ഞാന്‍ സമര്‍പ്പിക്കട്ടെ.....

Wednesday, September 1, 2010

സഖാവ്.........

ക്ഷമിക്കുക...
ഈ അരിവാള്‍ നീ എന്റെ കൈകളില്‍ വിലങ്ങണിയിച്ചതാണ്...
ഇതു ഞാന്‍ നിന്റെ ശിരസ്സിലര്‍പ്പിക്കുന്നു..
രക്തക്കറകള്‍ തുടച്ചു ചുവപ്പിച്ച ചെങ്കൊടിയേന്തുന്ന സോദരന്‍..
നാളെയുടെ മറ്റൊരു രക്തസാക്ഷി മണ്ഡപം തീര്‍ത്ത ആവേശം കണ്ണില്‍ ജ്വലിച്ചിറങ്ങിതീരുമുന്‍പേ...
തന്റെ പേരിലൊരു രക്തസാക്ഷി മണ്ഡപം തീര്‍ക്കാന്‍ കാത്തിരിക്കുന്നവരെ അറിഞ്ഞിരുന്നില്ല....ശീതിപ്പിച്ച മുറികളിലിരുന്നു വാക്കുകള്‍കൊണ്ട് ആവേശം പകര്‍ത്തുന്ന യജമാനന്റെ....
ചിരിക്കുന്ന കണ്ണുനീര്‍ തന്റെ സ്വന്തം രക്തത്തിലേക്കാണ് ഉറ്റിവീഴുന്നതെന്നറിയാന്‍ എന്തേ നീ വൈകുന്നു...
നീ നിന്നില്‍ കെട്ടിപ്പൊക്കിയ ചുവന്ന കോട്ടകള്‍ തീര്‍ക്കാന്‍ നിന്റെ രക്തം ബലിധാന മാക്കുന്നുവോ....
അറിയുക....
നിന്റെ രക്തം കുടിച്ചു ചുവക്കുന്നവരല്ല മിത്രം...
നിന്നിലേക്ക് രക്തം പകരുന്നവരാണെന്ന്........

Thursday, August 26, 2010

കാത്തിരിപ്പ്..........

തിരിവിളക്കുകള്‍ എരിഞ്ഞുതീരാറായ്....
ശവംതീനികള്‍ പുതച്ചിട്ടശവം തേടികരയുന്നു
... ഇനി എത്ര....ഈ കാത്തിരിപ്പെന്നറിയില്ല.
... മരണത്തിന്റെ സമയം കഴിഞ്ഞും.
.. രണ്ടുയാമങ്ങള്‍ കൊഴിഞ്ഞിരിക്കുന്നു.
.. അങ്ങിങ്ങു കൂടിനില്പൂ സഹചര്‍...
. പിറുപിറുക്കുന്നുണ്ട് മുഷിപ്പോടെ.
.. ഒരാള്‍ പറഞ്ഞു...എന്തിനിങ്ങനെ മക്കള്‍ ഈ കാത്തിരിപ്പിനെന്തര്‍ത്ഥം..
. മറ്റയാള്‍ പറഞ്ഞു..അവന്‍ വരും വരാതിരിക്കില്ല...
എങ്കിലും മരിച്ചയാള്‍ എന്ത് തെറ്റുചൈതു..
. ഒരാളുടെ കയ്യിലുള്ള ഫോണ്‍ ചിരിച്ചു..
. അതിനറിയില്ലല്ലോ ഇതൊരു മരണവീടാണെന്ന്...
അയാള്‍ പറഞ്ഞു ...അവനാ എയര്‍പോട്ടീന്നാ..
. ഇനി ഏറിയാല്‍ നാലൊ അഞ്ചോ മണിക്കൂര്‍...
കരഞ്ഞ് തളര്‍ന്നുറങ്ങിയവര്‍ വീണ്ടും ഉണര്‍ന്നു..
. ഇനി ഒരു കരച്ചില്‍ കൂടിബാക്കി...
മകന്റെ വരവിനും ശവമെടുപ്പിനും..
. അതുകഴിഞ്ഞു വീണ്ടും തളര്‍ന്നുറങ്ങാം..
. മണിക്കൂറുകള്‍ രണ്ടോ മൂന്നോ കഴിഞ്ഞുകാണും...
അയാളുടെ കയ്യിലിരുന്ന് ഫോണ്‍ വീണ്ടും ചിരിച്ചു...
ഒടുവില്‍ എല്ലാവരോടുമായി അയാള്‍ പറഞ്ഞു...
ഇനി നമുക്കെടുക്കാം....താമസിക്കണ്ട...
അവനുവരാന്‍ കഴിയില്ല...
ഇന്നത്തെ എയര്‍ ഇന്ത്യ കാന്‍സലാണുപോലും..

Friday, August 13, 2010

ഒറ്റപ്പെടുന്നവര്‍.....

കാത്തിരിക്കുന്നു ഞാന്‍ ...എന്റെ മരണം..
ഈ തീര്‍ത്ഥയാത്രതന്‍ മദ്ധ്യേ....
കൊഴിഞ്ഞുപോയൊരെന്‍ പൊക്കിള്‍ക്കൊടികള്‍ക്കറിയില്ല....
എവിടെതേടുമീ ഭ്രാന്തമാം ജല്‍പനം...
പേറ്റുനോവിന്റെ ആഴമറിയാത്തവര്‍...
മോഹങ്ങള്‍ മനസ്സിന്റെ വിങ്ങലാക്കി...
ഞാന്‍ ചുരത്തിയ മുലപ്പാലിന്റെ...
മധുരം നുണഞ്ഞ് എന്റെ വിരല്‍ത്തുമ്പില്‍....
 ഊഞ്ഞാലാടിനടന്നവര്‍....ഒടുവില്‍
മണിമാളികകളില്‍ സുഖം തേടുമ്പോള്‍....ഞാന്‍
ഏതോഒരു അന്യതയുടെ മുള്‍ക്കിരീടവും പേറി...
നഷ്ടമായ ജീവിതത്തിന്റെ ഭാണ്ഡവും പേറി...
കാത്തിരിക്കുന്നു....എന്റെ മരണം...
ഒന്നുവന്നെങ്കില്‍....ആശിച്ചുപോവുന്നു...
എനിക്കുപൊലും വേണ്ടാത്ത.....ഈ
ആത്മാവിന്റെ ഒടുക്കത്തെ.....

Saturday, July 24, 2010

വിലാപം

ഇനീ എത്രനാള്‍....ഈ മണല്‍ഭൂമിയില്‍
എന്റെ നിണം വാര്‍ന്നുവീഴുവാന്‍...
മരുപ്പച്ചയും തേടി ഞാനലഞ്ഞ ദു:ഖ നാളില്‍
സുഖ നിര്‍വ്രതി നീ തന്നതാണെങ്കില്‍ പോലും...
എന്റെ യൌവനവും ശേഷിച്ച രക്തതുള്ളികളും..
നിന്റെയീമാറില്‍ ഞാന്‍ വീഴ് ത്തിയില്ലെ...
ഇനി എന്നെ വിട്ടേക്കുക...
ബാക്കിജീവിതത്തിന്റെ ബാക്കിവിയര്‍പ്പുതുള്ളികള്‍
എന്റെ ജന്മഭൂമിക്കു നല്‍കുവാന്‍....

Saturday, March 20, 2010

പൂര്‍ണ്ണത......

ഞാനിന്ന് പൂര്‍ണ്ണനാകുന്നു...എന്നില്‍ ഞാന്‍ തീര്‍ത്ത മോഹചഷകം നിന്‍ മുന്നില്‍ തുറന്നു വച്ചപ്പോള്‍,,ഞാന്‍ കണ്ടകിനാക്കളില്‍ നീയെന്ന സൌന്ദര്യം പൂത്തുലഞ്ഞപ്പോള്‍..അനുഭൂതിയുടെ ആഴങ്ങളിലേക്ക് നീയെന്നെ ആനയിച്ചപ്പോള്‍,,സുന്ദര നിമിഷങ്ങള്‍ നീ യെന്നില്‍ സമന്വയിച്ചപ്പോള്‍,,,വിശ്വപ്രപഞ്ചത്തിന്റെ സൌന്ദര്യം മുഴുവന്‍ നീയെന്റെ കണ്ണുകളില്‍ സ്നേഹ വായ്പോടെ വരച്ചിട്ടപ്പോള്‍,,നറുതേനിന്റെ മധുരം നിന്റെ ചുണ്ടുകളില്‍ നിന്നും എന്റെ ചുണ്ടുകളിലേക്കു നീ പകര്‍ന്നു തന്നപ്പോള്‍,,,എന്റെ ശരീരത്തില്‍ ഞാനറിയാത്ത വികാരങ്ങളെ നിന്റെ വിരല്‍ തുന്‍ബുകൊണ്ടു നീ തഴുകി ഉണര്‍ത്തിയപ്പോള്‍,,എന്റെ ഹ്രുദയസ്പന്ദനം നീ നിന്നിലെക്ക് ആവാഹിച്ചെടുത്തപ്പോള്‍,,ശ്വാസ നിശ്വാസങ്ങളെ  ഞാനറിയാതെ എന്നിലേക്കു തന്നെ വികാരത്തിന്റെ താളമാക്കിയപ്പോള്‍,,,നിര്‍ഗളിക്കുന്ന വിയര്‍പ്പുതുള്ളികള്‍ക്കും വികാരത്തിന്റെ മധുരമാണെന്ന് നീയെന്നെ അറിയിച്ചപ്പോള്‍,,ശരീരത്തിന്റെ ഗന്ധം അതിന്റെ സുഖം എന്റെ നാസ്വാദ്വാരങ്ങളിലും നാവിന്‍ തുംബിലും നീ പകര്‍ന്നു നല്‍കിയപ്പോള്‍,,,ജീവിതവും വികാരവും എല്ലാമെല്ലാം എന്താണെന്ന്  നീയെന്നെ അറിയിച്ചപ്പോള്‍,,,....ഞാന്‍ പൂര്‍ണ്ണനായ്...എന്നിലെ വികാരവും ഹ്രുദയസ്പന്ദനവും ഞാന്‍ തുറന്നുവെക്കുന്നു,,,നിന്നില്‍ നിന്നെത്തുന്ന ഓരോ ശ്വാസ നിശ്വാസങ്ങള്‍ക്കും വേണ്ടി,,,ലോകത്തിന്റെ മുഴുവന്‍ സൌന്ദര്യവും ഞാനറിയുന്നു ,,നീയെന്ന സൌന്ദര്യ സ്പര്‍ശനത്തിന്റെ സുഖാനുഭൂതിയില്‍,,അറിയില്ല ഇനിയും അറിയാത്ത നിന്നെ ഞാന്‍ എവിടെ ഒന്നെത്തിനോക്കുമെന്ന്............

Thursday, February 18, 2010

ഓരോ കാര്യങ്ങൾ ചെയ്യുമ്പോഴും അത് ശരിയോ തെറ്റോ എന്നാദ്യം ചിന്തിക്കുക...തെറ്റാണെന്ന് സ്വയം തോന്നിയാൽ പിന്തിരിയുക...നമ്മളൊക്കെ എല്ലാം നഷ്ടപ്പെട്ടവരാൺ..ജീവിതം പോലും..നശിപ്പിക്കാൻ പലരും ഉണ്ടാവും..നന്നാക്കാൻ ആരും ഉണ്ടാവില്ല..എല്ലാം നഷ്ടപ്പെടുമ്പോൾ ഒരുപക്ഷേ നന്നാവാൻ നമുക്കുപോലും കഴിഞ്ഞു എന്നുവരില്ല........സർദാർ....

Saturday, February 13, 2010

ഞാനറിഞ്ഞില്ല....നിന്നെ...എന്റെ അന്ത:രംഗം മന്ത്രിച്ചപ്പോഴല്ലാതെ....നീ എന്റെ പ്രണയിനിയാണെന്ന്...