Sunday, September 19, 2010

ജന്മമുക്തി....

ഒരിക്കല്‍ നീയെന്നെ വിളിച്ചു....അന്നെന്നില്‍ യുവത്വമുണ്ടായിരുന്നു....എല്ലാം തകര്‍ത്തെറിഞ്ഞ് നിന്റെ വിരല്‍ത്തുമ്പില്‍ ഞാനിറങ്ങിവന്നു....നഷ്ടബോധത്തിന്റെ ധര്‍പ്പണം എന്നൊനിന്നിലേക്കിഴഞ്ഞെത്തിയപ്പോള്‍ ...നീ പറഞ്ഞു ...ഇറങ്ങിക്കോളാന്‍...ഞാന്‍ നടന്നിറങ്ങി...എങ്ങോട്ട്..ആരെത്തേടി...അറിയില്ലായിരുന്നു...ഇരുട്ടിന്റെ മൂകതയില്‍ ആരോവലിച്ചുകീറിയ സാരിത്തുമ്പില്‍ എന്റെ നഷ്ടങ്ങളുടേ കണക്കുകള്‍ ഞാന്‍ കെട്ടിവെച്ചു....പിന്നീടേതോ ഒരു രാത്രിയുടെ നിശ്ശബ്ദതയില്‍ ..നിന്റെ ശബ്ദം ഞാന്‍ കേട്ടു...എന്റെ മലീമസമായ ശരീരത്തില്‍ നിന്നെ ഞാന്‍ ചുമക്കുന്നുണ്ടായിരുന്നു...ഞാനാണെന്നറിഞ്ഞോ അറിയാതെയോ നിന്റെ വികാരങ്ങളെ എന്റെ വികാരമില്ലായ്മയിലേക്ക് നീ ആഘോഷമാക്കുന്നുണ്ടായിരുന്നു...എന്റെ കണ്ണുകളില്‍ കനലെരിഞ്ഞു....നിന്റെ പിടയുന്ന ശരീരം നിശ്ചലമായപ്പോള്‍ ഞാന്‍ നടന്നു...എങ്ങോട്ടെന്നറിയാതെ..മനസ്സ് നോവറിഞ്ഞിരുന്നില്ല..എന്തിനുവേണ്ടി...ആര്‍ക്കുവേണ്ടി എന്റെ മിഴികളിനി നിറയണം...പോയകാലത്തിന്റെ ഗദ്ഗദത്തെയോര്‍ത്തോ...അതെല്ലാം കര്‍മ്മപലങ്ങളല്ലേ...നീറിയെരിയിച്ചിട്ടുപോയ കനല്‍ക്കട്ടകള്‍...ആര്‍ക്കോവേണ്ടി...എന്തിനോവേണ്ടി....അവ ആറിത്തണുത്തിരിക്കുന്നു...ഇന്ന് ഞാനിവിടെ...ഒരു ജന്മത്തിന്റെ മുഴുവന്‍ പാപങ്ങളിറക്കിവെക്കാന്‍...ഈ ഗംഗാ തീരത്ത്.....

Monday, September 6, 2010

മംഗലാപുരത്തിന്റെ ദു:ഖം...(യു എ ഇ ലുള്ള എന്റെ സ്നേഹിതനുവേണ്ടി )

ഒടുവില്‍ അവളും യാത്രയായി...സ്നേഹിച്ചുതീരാത്ത ജീവിതത്തിന്റെ ദു:ഖ സ്വപ്നങ്ങളുമായ് തിരിച്ചുവരാത്ത ലോകത്തിലേക്ക്....കഴിഞ്ഞകാലജീവിതത്തിന്റെ ഓര്‍മ്മത്തുരുത്തില്‍ തന്നെ തനിച്ചാക്കി നക്ഷത്രക്കൂട്ടങ്ങളില്‍ തന്നെനോക്കി ചിരിക്കുന്നുണ്ടാവാം....സ്നേഹിക്കാന്‍ മാത്രമറിയുന്ന എന്റെ കറുത്തകൂട്ടുകാരീ എന്തിനെന്നെതനിച്ചാക്കി നീ യാത്രയായി....നിന്റെ ഓരോവാക്കുകളും എന്നും സത്യം മാത്രമായിരുന്നല്ലോ...ഒടുവില്‍ കളിയോടെയാണെങ്കിലും ഇനി ഒരിക്കലും തിരിച്ചുവരില്ലെന്നും നമുക്കിവിടെ പിരിയാമെന്നും നീ പറഞ്ഞപ്പോള്‍ അതും ഒരു യാഥാര്‍ത്യമാവുമെന്ന് ഞാന്‍ കരുതിയില്ല....ഒടുവില്‍ ആകാശത്തിന്റെ മാറില്‍ ഊളിയിട്ട് എന്റെ കണ്ണുകളില്‍ നിന്നും നീ മറഞ്ഞപ്പോള്‍ എല്ലാം നഷ്ടപ്പെട്ടവന്റെ നിര്‍വികാരത എന്നില്‍ പടര്‍ന്നുകയറി....നിദ്ര കണ്‍പോളകളെ കീഴടക്കിയപ്പോഴും ഉറങ്ങാത്തമനസ്സില്‍ നീ മാത്രമായിരുന്നു...നിശയുടെ രണ്ടാം യാമത്തിനൊടുവില്‍ മണിമുഴക്കം വിളിച്ചുണര്‍ത്തിയപ്പോള്‍ ഞാന്‍ നിനച്ചു മറുതലക്കല്‍ നീയായിരിക്കുമെന്ന്...പക്ഷേ ശബ്ദങ്ങള്‍ ശ്വാസത്തിനൊപ്പം ഉയര്‍ന്നുതാഴ്ന്നപ്പോള്‍,,മരണത്തിന്റെ കറുത്ത ആവരണം എന്റെ കണ്‍പോളകളെ ഇരുട്ടിലേക്ക് താഴ്ത്തിയപ്പോള്‍ ഒന്നുമറിയാത്ത ഏതോ നിമിശങ്ങളിലേക്ക് ഞാന്‍ തളര്‍ന്നുവീഴുകയായിരുന്നു....പിന്നിടെപ്പോഴോ ചിത്രപ്പെട്ടിക്കുള്ളില്‍ തിളങ്ങുന്നവര്‍ണ്ണങ്ങളുടെനടുവില്‍ കൂട്ടിയിട്ട കത്തിക്കരിഞ്ഞ ശവക്കൂമ്പാരത്തില്‍ തിരിച്ചറിയാതെ നിന്നെയും ഞാന്‍ കണ്ടു..ഒരിക്കലും ഉണരാത്ത നിദ്രയില്‍ നീ ലയിച്ചുകഴിഞ്ഞിരുന്നു.....മനസ്സിന്റെ മുറിപ്പാടില്‍ നിന്നും ഉറ്റിവീഴുന്ന രക്തത്തുള്ളികള്‍ അശ്രുകണങ്ങളാക്കി മരിച്ചാലും മരിക്കാത്ത നിന്റെ ഓര്‍മ്മകള്‍ക്കുമുമ്പില്‍ ഞാന്‍ സമര്‍പ്പിക്കട്ടെ.....

Wednesday, September 1, 2010

സഖാവ്.........

ക്ഷമിക്കുക...
ഈ അരിവാള്‍ നീ എന്റെ കൈകളില്‍ വിലങ്ങണിയിച്ചതാണ്...
ഇതു ഞാന്‍ നിന്റെ ശിരസ്സിലര്‍പ്പിക്കുന്നു..
രക്തക്കറകള്‍ തുടച്ചു ചുവപ്പിച്ച ചെങ്കൊടിയേന്തുന്ന സോദരന്‍..
നാളെയുടെ മറ്റൊരു രക്തസാക്ഷി മണ്ഡപം തീര്‍ത്ത ആവേശം കണ്ണില്‍ ജ്വലിച്ചിറങ്ങിതീരുമുന്‍പേ...
തന്റെ പേരിലൊരു രക്തസാക്ഷി മണ്ഡപം തീര്‍ക്കാന്‍ കാത്തിരിക്കുന്നവരെ അറിഞ്ഞിരുന്നില്ല....ശീതിപ്പിച്ച മുറികളിലിരുന്നു വാക്കുകള്‍കൊണ്ട് ആവേശം പകര്‍ത്തുന്ന യജമാനന്റെ....
ചിരിക്കുന്ന കണ്ണുനീര്‍ തന്റെ സ്വന്തം രക്തത്തിലേക്കാണ് ഉറ്റിവീഴുന്നതെന്നറിയാന്‍ എന്തേ നീ വൈകുന്നു...
നീ നിന്നില്‍ കെട്ടിപ്പൊക്കിയ ചുവന്ന കോട്ടകള്‍ തീര്‍ക്കാന്‍ നിന്റെ രക്തം ബലിധാന മാക്കുന്നുവോ....
അറിയുക....
നിന്റെ രക്തം കുടിച്ചു ചുവക്കുന്നവരല്ല മിത്രം...
നിന്നിലേക്ക് രക്തം പകരുന്നവരാണെന്ന്........