Showing posts with label പലവക. Show all posts
Showing posts with label പലവക. Show all posts
Tuesday, July 26, 2011
....അവള്‍.....
പ്രിയതേ നിനക്കെന്റെ നൊമ്പരപ്പൂക്കളാല്‍ ചുടുചുംബനം നല്‍കട്ടേ....അറിയാ നിമിഷത്തിന്റെ ഏതോ ഒരു സന്ധ്യയില്‍ കവിതപോലെ എന്നിലേക്കു വന്നവളാണല്ലോ നീ....സന്തോഷത്തിന്റെ നറുമലര്‍ നല്‍കി ഇത്രവേഗം നീ കടന്നുപോയതെന്തേ...ഹൃദയാന്തകാരത്തിന്റെ മൂകതയില്‍ എന്നെ നീ തനിച്ചാക്കിയതെന്തേ....വിങ്ങിപ്പൊട്ടുന്ന എന്റെ മനസ്സിന്റെ ജല്പനം നീ കേള്‍ക്കുന്നുവോ പ്രിയേ......വയ്യ.....കണ്ണുനീര്‍ മുത്തുക്കളില്‍ ഞാന്‍ താഴ്ന്നുപോവുന്നു....എന്റെ മോഹ ചഷകമെവിടെയോ പൊട്ടിത്തകരുന്ന ശബ്ദം ഞാന്‍ കേള്‍ക്കുന്നു.....പേടിയാവുന്നു...ഏതുകയത്തിലാണ് ഞാന്‍ മുങ്ങിത്താഴുന്നത്.......എന്റെ സ്നേഹത്തിന്റെ പാനപാത്രമെവിടെ....എനിക്കു ദാഹിക്കുന്നു....എല്ലാം നീയെനിക്കു നഷ്ടപ്പെടുത്തിയിരിക്കുന്നു....വയ്യാ...എന്റെ ഉള്‍ക്കാമ്പുകള്‍ ചുട്ടുപൊള്ളുന്നു....എവിടെയെന്റെ പൊയ്പോയ കാലത്തിന്റെ മധുര സ്വപ്നങ്ങള്‍....അവയും മരിച്ചിരിക്കുന്നുവോ.....എന്റെ കണ്ണുകളില്‍ ഇരുട്ടുകയറുന്നു....ഒന്നുമെനിക്കു കാണാന്‍ വയ്യാ....ഈ ലോകം മുഴുവന്‍ കറുപ്പിന്റേതായിരിക്കുന്നു.....ആരാണ് ആര്‍ത്തു ചിരിക്കുന്നത്...എന്റെ നഷ്ടപ്പെടുന്ന യൌവ്വനമോ...ഓ....എനിക്കു കാണണ്ടാ....എന്റെ രക്തം മുഴുവന്‍ വാര്‍ന്നുപോവുന്നുവോ....ഹൃദയത്തിന്റെ മുറിവില്‍ നീ എന്നാണിനിയൊന്ന് തലോടുക....ഇല്ല ...അതിനി ഒരിക്കലുമുണ്ടാവില്ലാ....എനിക്കൊന്ന് പൊട്ടിക്കരയാന്‍ പോലും കഴിയുന്നില്ലല്ലോ....മനസ്സേ നീ ഇനിയും ശാന്തമാവത്തതെന്തേ......
Friday, May 27, 2011
....................അയാള്‍ മരിച്ചുവോ..........
അയാള്‍ മരിച്ചുവോ....
അധിനിവേഷത്തിന്റെ കാവല്‍ക്കാരന്‍...
പ്രകൃതിയുടെ ചരമകോളത്തിലെ.....
രക്ത പങ്കിലമായ ഒരു നാമം..
ഫാസിസത്തിന്റെ മുള്ളുകള്‍ കോര്‍ത്ത...
ഫ്യൂഡലിസത്തിന്റെ മെത്തയില്‍
നിങ്ങള്‍ തീര്‍ത്തവന്‍....
രണഭൂമിയിലേക്ക് നിങ്ങളെയ്തുവിട്ട...
വര്‍ഗ്ഗീയതയുടെ വിഷം നിറച്ച അമ്പ്...
ഇവര്‍ കൊയ്തെടുത്ത കബന്ധങ്ങള്‍...
നിങ്ങള്‍ തീര്‍ത്ത കുരുതി ക്കളങ്ങള്‍....
നിങ്ങളെറിഞ്ഞ തീ പന്തങ്ങളില്‍ ...
എണ്ണപ്പാടങ്ങള്‍ എരിഞ്ഞടങ്ങുന്നു...
രക്തക്കളങ്ങളില്‍ പിടഞ്ഞു തീരുന്നു...
ബാല്യ....യൌവ്വനങ്ങള്‍....
രക്ത ബന്ധങ്ങള്‍ക്കുപോലും വിലപേശുന്ന....
നിങ്ങള്‍ക്കെവിടെയാണ് മനുഷ്യത്വം.....
ഓര്‍ക്കുക ..ഇന്നല്ലങ്കില്‍ നാളെ
നിങ്ങളേയും ഒരു ഇരുട്ടിന്റെ
കറുത്ത പര്‍ദ്ദ മൂടിയേക്കാം...
ജിനിച്ചുവീഴാനുള്ള നിങ്ങളുടെ പൈതങ്ങള്‍...
ആ കറുപ്പില്‍ ഇല്ലാതാവുന്ന കാലം വിദൂരമല്ലാ...

Saturday, February 12, 2011
ജിഹാദിന്റെ സന്തതികള്‍....
ഞാനും ജിഹാദിന്റെ സന്തതിയാണ്...നിനക്കെന്നെ കൊല്ലാം....നിന്റെ തോക്കിന്‍ കുഴലിലാണിന്നെന്റെ ജീവന്‍...എങ്കിലും കേള്‍ക്കുക...ഞാനെങ്ങിനെ ജിഹാദിന്റെ സന്തതിയായെന്ന്....ഒരിക്കല്‍ നമ്മളൊന്നായിരുന്നില്ലേ....പിന്നിട് നീ എന്തിനെന്നെ വെട്ടിമുറിച്ചു...നിന്റെ ബൂട്ടിട്ട കാലുകള്‍ ചവിട്ടിയരച്ചത് എന്റെ പ്രാണനല്ലായിരുന്നോ...എന്റെ സഹൊദരങ്ങളെ കൊന്ന് രക്തപ്പുഴയൊഴുക്കിയത് നീയല്ലായിരുന്നോ...പൂര്‍ണ്ണതയെത്താതെ എന്റെ സഹോദരികള്‍ പ്രസവിച്ചു മരിച്ചതും നിന്നെക്കൊണ്ടല്ലേ...എന്നിട്ടും നിങ്ങള്‍ പറയുന്നൂ...ഞാനാണ് ജിഹാദിന്റെ സന്തതിയെന്ന്...നഷ്ടങ്ങളെല്ലാം എനിക്കും ഞാന്‍ പിറന്നുവീണ ഈ മണ്ണിനും....എന്റെ കരച്ചിലുകള്‍ നിങ്ങള്‍ കേള്‍ക്കുന്നില്ലേ....അവ വിലാപങ്ങളാവുന്നത് നിങ്ങളറിയുന്നില്ലേ...എന്നിട്ടും നിങ്ങളെന്തേ ചിരിക്കുന്നൂ......,,എനിക്കൊന്നുറങ്ങണം....ഈ ഭ്രാന്തമായ ലോകത്തിന്റെ രോദനം കേള്‍ക്കാതെ....ഇറാക്കിന്റെ ..അഫ് ഗാന്റെ ..ഫലസ്തീനിന്റെ...കാശ്മീരിന്റെ...ചോരയില്‍ വീഴുന്ന കണ്ണുനീര്‍...എന്റെ ആത്മാവിനെ നൊമ്പരപ്പെടുത്തുന്നൂ.......!
Sunday, January 9, 2011
സിന്ദാബാദ്....
സിന്ദാബാദുകള്‍ മുഴങ്ങട്ടെ.....അടിമവര്‍ഗ്ഗത്തിന്റെ രോദനം ...അലിഞ്ഞുചേരട്ടെയിവിടെ...നേടാന്‍ കഴിയാത്ത നാളകളെ....സിന്ദാബാദില്‍ അടിച്ചമര്‍ത്തട്ടെ....വര്‍ഗ്ഗ സമരങ്ങളുടെ കണ്ണുനീര്‍...വീണുടയട്ടെ മണ്ണില്‍....നമ്മള്‍ കൊയ്യും വയലെല്ലാം...വീണ്ടും നമുക്ക് കൊയ്തുകൊണ്ടിരിക്കാം....അടിമത്വ വിമോചകരെവിടെ...വിശക്കുന്നവന്റെ തത്വ സംഹിതകളെവിടെ....ബൂര്‍ഷാ ഭരണത്തിന്റെ ചവിട്ടടിയില്‍...തകര്‍ന്നടിഞ്ഞ ശിലകളെവിടെ....എല്ലാം പൊയ് വാക്കുകള്‍...നമ്മില്‍ അടിച്ചേല്പിക്കുന്ന വിഷവിത്തുകള്‍....ഉനരുക സോദരാ....സ്വതന്ത്രമായ ചിന്തകളുടെ ലോകത്തേക്ക്....
Saturday, January 1, 2011
സ്വപ്ന സൌന്ദര്യം...
വീണ്ടും നിന്നെ ഞാന്‍ പ്രേമിച്ചു തുടങ്ങട്ടെ...എനിക്കെവിടെയോ നഷ്ടപ്പെട്ട,,ഇന്നുവരെ ഞാന്‍ കാണാത്ത,
എന്റെ കാമുകിയുടെ ത്രസിപ്പിക്കുന്ന സൌന്ദര്യം നിന്നില്‍ നിന്നും എന്റെ അന്ത:രംഗത്തിന്റെ വികാരതയിലേക്കെടുത്തെറിയാന്‍ ഞാന്‍ വെമ്പല്‍കൊള്ളുന്നു...പുനരുജ്ജീവിക്കുന്ന ശാരീരിക ശ്രോണുക്കളുടെ
ആര്‍ത്താനുരാഗത്തിന്റെ സുഖാനുഭുതി എന്നില്‍ ആവേശത്തിന്റെ മൂര്‍ത്തീഭാവം സ്രഷ്ടിക്കുകയാണ്.
എരിഞ്ഞുതീരാറായ ജീവിതത്തിന്റെ ബാക്കിപത്രം നീയെന്ന ആത്മനൊമ്പരത്തിലൊതുങ്ങുന്നു..എവിടെയാണ്,
എന്നാണ് ഇനി നിന്നെ ഞാന്‍ കണ്ടുമുട്ടുക...ജീവിതാഭിലാഷത്തിന്റെ ദിനരാത്രങ്ങള്‍ കൊഴിഞ്ഞുവീഴുകയാണ്..
നൊമ്പരങ്ങളും കണ്ണുനീര്‍മുത്തുക്കളും ബാക്കിയാവുന്നു...പേടിപ്പെടുത്തുന്ന സ്വപ്നങ്ങളില്‍ ആര്‍ത്തുവിളിക്കുന്ന
മനസ്സിന്റെ വേദന ആരും അറിയുന്നില്ല..എങ്കിലും നീയെന്ന സൌന്ദര്യത്തിന്റെ മടിത്തട്ടില്‍ മയങ്ങികിടക്കുന്ന
നിമിഷങ്ങളും എന്നിലൂടെ കടന്നുപൊവുന്നു..പറയാനറിയാത്ത എന്റെ മനസ്സിന്റെ സുഖം,അത് ഞാനെന്നില്‍തന്നെ
പുന:പ്രതിഷ്ടകള്‍നടത്തുന്നു..സ്വകാര്യതയുടെ പളുങ്കുപാത്രത്തില്‍ അവ എന്നെനോക്കി ചിരിക്കുമ്പോള്‍ ,
ആത്മനൊമ്പരത്തിന്റെ രക്തത്തുള്ളികള്‍ നല്‍കി ഞാനവയെ വളര്‍ത്തുന്നു...നീയെന്ന എന്റെ മായാ സങ്കല്പം
എന്നില്‍നിന്നും ഒരിക്കലും നഷ്ടമാവാതിരിക്കാന്‍ മഞ്ഞുപെയ്യുന്ന രാത്രികള്‍ ഞാന്‍ സ്വപ്നം കാണ്‍ന്നു..ആകാശത്തിന്റെ
നെറുകയില്‍നിന്നും ഊര്‍ന്നുവീഴുന്ന ഓരൊ മഞ്ഞുതുള്ളികള്‍ക്കും ഞാനെന്റെ സ്വപ്നങ്ങളുടെ നിറം നല്‍കുന്നു..
ആ നിറങ്ങളില്‍ ഞാന്‍ നിന്നെ കാനുന്നു..എന്റെ മനസ്സിന്റെ തുറന്നിട്ട വാതായനത്തില്‍ നീ വന്നെത്തിനില്‍ക്കുകയാണ്..ആലിംഗനത്തിന്റെ സുഖമുള്ള ചൂടിനായ് ഞാന്‍ കൊതിക്കുന്നു,,മധുരമൂറുന്ന നിന്റെ ചുണ്ടുകളില്‍...ഇല്ലാ...എന്റെ സ്വപ്നങ്ങളെ ഞാന്‍ വ്യഭിചരിക്കില്ലാ..നിമിഷ യാഥാര്‍ത്ത്യങ്ങളിലേക്ക് ഞാനെടുത്തെറിയപ്പെടുന്നുവോ..എവിടെ അവളെവിടെ..എന്റെ മഞ്ഞുതുള്ളികളെവിടെ...എന്റെ സ്വപ്നങ്ങളെവിടെ..
ഇല്ലാ..എനിക്കൊന്നും നഷ്ടപ്പെട്ടുകൂടാ..ദാഹിക്കുന്നു...വീണുടഞ്ഞ പാനപാത്രത്തില്‍ പ്രതിഫലിക്കുന്നതും അവളുടെ മുഖമാണല്ലോ...വയ്യാ..ഞാന്‍ തളരുകയാണോ...എനിക്കു തിരിച്ചുപോണം..ഞാന്‍ കണ്ടുതീരാത്ത
എന്റെ സ്വപ്നങ്ങളിലേക്ക്...അവളുടെ മടിയിലെനിക്കു മയങ്ങണം..നീലിച്ച കണ്ണുകളില്‍ നോക്കിയിരിക്കണം..
കഥ പറയുന്ന ചുണ്ടുകളില്‍നിന്നുമുതിരുന്ന വാക്കുകളെ എന്റെ മനസ്സിലിട്ടുപൂട്ടണം...നിലാപെയ്യുന്ന രാത്രികളില്‍
അവളിലലിഞ്ഞുചേരണം..ഭ്രാന്തമായ ഈ ലോകത്തുനിന്നും അവളുടെ പൊന്‍ചിറകില്‍ എനിക്കു പറക്കണം..
അകലെ എന്നേയും കാത്തിരിക്കുന്ന നക്ഷത്രക്കൂട്ടങ്ങളില്‍ ലയിക്കാന്‍..അവയുടെ പ്രകാശമയമായ സൌന്ദര്യത്തില്‍
ചിറകിട്ടടിക്കാന്‍..എന്റെ പ്രിയതേ..നീയെന്നെ കൊണ്ടുപൊവില്ലേ..വിരഹമായ ഈ ജീവിതത്തിന്റെ കുലുഷിതമായ
നിമിഷങ്ങളില്‍ നിന്നും...മടുത്തു..ജീവിക്കാതെ ജീവിക്കുന്ന ഈ യാഥാര്‍ത്ത്യങ്ങളില്‍...സ്വപ്നങ്ങളേ നിങ്ങള്‍ക്കു നന്ദി..അറിഞ്ഞതും അറിയാത്തതുമായ സൌന്ദര്യ നിമിഷങ്ങള്‍ എന്നിലേക്കെത്തിക്കുന്നത് നിങ്ങളാണല്ലോ...നന്ദി
ഒരിക്കല്‍ കൂടി........!

Saturday, December 11, 2010
തകര്‍ക്കപ്പെടുന്ന സംസ്ക്കാരം....
ഇന്ത്യ കുതിക്കുന്നു..ലോകരാജ്യങ്ങളുടെ പട്ടികയില്‍ ഉയര്‍ച്ചയില്‍ നിന്നും ഉയര്‍ച്ചയിലേക്ക്...സാമ്പത്തികമായും സാംസ്ക്കാരികമയും ടെക്നൊളജിയിലും നാം കുതിക്കുകയാണ്..ഗ്രഹങ്ങളിലേക്കു തൊടുത്തു വിടുന്ന അഗ്നിഗോളങ്ങള്‍ കുതിച്ചുപൊങ്ങുന്നു...സാറ്റലേറ്റ് ലോകത്തിലെ മറ്റു രാജ്യങ്ങള്‍ക്ക് നാം കടംകൊടുക്കുന്നു...കൂറ്റന്‍ മന്ദിരങ്ങള്‍ ആകാശം മുട്ടേ ഉയര്‍ന്നുപൊങ്ങി വിമാനങ്ങള്‍ക്കുപോലും ഭീഷണിമുഴക്കുന്നു...ഉച്ചകോടികളിലും രാത്രികോടികളിലും ഇന്ത്യയുടെ ശബ്ദം ഉച്ചത്തിലുച്ചത്തില്‍ പൊങ്ങി മുഴങ്ങുന്നു...ലോകരാജ്യങ്ങളുടെ നേതാവ് ഒബാമ പറഞ്ഞു ലോകം ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്കിന്ന് കാതോര്‍ക്കുകയാണെന്ന്....ഇത്രയൊക്കെ ഉന്നതിയിലേക്ക് നാം ഉയര്‍ന്നുപൊങ്ങുമ്പൊഴും നാം മനപ്പൂര്‍വ്വം മറക്കുന്ന വലിയൊരു സത്യം നമ്മുടെമുന്നില്‍ കണ്ണീരൊഴുക്കുന്നു....നാം നമ്മുടെ പൈത്രക സംസ്ക്കാരത്തില്‍നിന്നും വളരെ ദൂരേക്ക് അകന്നുപോവുകയല്ലേ.....നമ്മുടെ സംസ്ക്കാരം തകര്‍ക്കപ്പെടുകയല്ലേ...മദ്യവ്യവസായങ്ങളും വാണിഭങ്ങളും തകര്‍ത്താടുകയല്ലേ...എത്രയെത്ര മരണങ്ങള്‍..ആത്മഹത്യകള്‍ എണ്ണപ്പെടാന്‍ നമുക്കു കഴിയുന്നുണ്ടോ..? മന്ത്രിമന്ദിരങ്ങളിലും അധികാരക്കോട്ടകളിലും തകര്‍ക്കപ്പെടുന്ന ജീവിതങ്ങള്‍ അറിയാത്തതെത്രയെത്ര....വനിതാ സംഘടനകളും സാംസ്ക്കാരിക സംഘടനകളും അധികാരകസേരകള്‍ പങ്കിട്ട് വാഴുന്ന ഈ കാലത്ത് എവിടെയാണ് നീതി...ആര്‍ക്കാണ് ലഭിച്ചത്....വിവാഹമോചനങ്ങളും വിവാഹ കൊലപാതകങ്ങളും ഇന്ത്യയെപ്പോലെതന്നെ കുതിച്ചുയരുകയല്ലേ...മാദ്ധ്യമങ്ങള്‍പോലും പൂര്‍ണ്ണനഗ്നതക്ക് പരസ്യങ്ങളുടെ പേരുനല്‍കി കൊഴുപ്പിക്കുകയല്ലേ...ഉടുതുണി വലിച്ചെറിഞ്ഞ് വാലുള്ളതും വാലില്ലാത്തതുമായ കൂത്തുകള്‍ നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ആടിതകര്‍ക്കുകയല്ലേ...ഫേസ് ബുക്കുകളും ടിറ്ററുകളും ടൂബിലികളുമെല്ലാം സ്ത്രീ വ്യവസായങ്ങള്‍ക്ക് മറപിടിക്കുന്ന അവസ്ഥാവിശേഷമാണിന്ന് നാം കാണുന്നത്...ചാറ്റിങ്ങുകള്‍ ചീറ്റിങ്ങുകളായ് മാറുന്നു...മോബൈല്‍ ഫോണുകളിന്ന് സ്ത്രീ സംസ്ക്കാരത്തെ മുഴുവന്‍ ചോദ്യം ചെയ്യുകയല്ലേ...പണത്തിനുവേണ്ടിയും സുഖങ്ങള്‍ക്കുവേണ്ടിയും ശരീരക്കച്ചവടങ്ങളുടെ കേളീരംഗമല്ലേ നമ്മുടെ നാടിന്ന്...അച്ഛന്‍ സ്വന്തം മകളെ ബലാത്സംഘം ചെയ്യുകയും ഗര്‍ഭഛിദ്രം നടത്തുകയും ചെയ്യുന്ന എത്രയെത്ര വാര്‍ത്തകളാണ് നാം ദിവസവും കേട്ടുകൊണ്ടിരിക്കുന്നത്... സ്വന്തം മക്കളെ ബലികൊടുക്കുന്ന എത്രയെത്ര പാപികളായ അച്ഛനമ്മമാരെയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്....എന്നിട്ടും നാം പറയുന്നു നമ്മള്‍ ഉയരുകയാണ്...ഉയര്‍ച്ചയില്‍ നിന്നും ഉയര്‍ച്ചയിലേക്ക്...പക്ഷേ താഴ്ന്നുകൊണ്ടിരിക്കുന്ന നമ്മുടെ സംസ്ക്കാരത്തെ നാം എന്തുകൊണ്ട് കാണാതെപോവുന്നു...നാം ഓടുകയാണ്...വിദേശ സംസ്ക്കാരത്തേ നമ്മുടെ കൈകളിലൊതുക്കാന്‍വേണ്ടി...നഷ്ടത്തിന്റെ കണക്കുകള്‍ നാം നോക്കുന്നുല്ലാ....ഗ്ലോബലൈസേഷനുകള്‍ക്കുപിന്നാലെ ഇന്നലകളെ മറന്നുകൊണ്ട് ...നമ്മുടെ സംസ്ക്കാരത്തേ മറന്നുകൊണ്ട് നാം ഓടുന്നു...എന്നെങ്കിലും ഇനി നാം നമ്മുടെ സംസ്ക്കാരത്തിലേക്ക് തിരിച്ചുവരുമോ...ഇല്ലന്നുതന്നെവേണം പറയാന്‍...കാരണം നാം കുറേയേറെ മുന്നോട്ട് പോയികഴിഞ്ഞിരിക്കുന്നു......
Wednesday, September 1, 2010
സഖാവ്.........
ക്ഷമിക്കുക...
ഈ അരിവാള്‍ നീ എന്റെ കൈകളില്‍ വിലങ്ങണിയിച്ചതാണ്...
ഇതു ഞാന്‍ നിന്റെ ശിരസ്സിലര്‍പ്പിക്കുന്നു..
രക്തക്കറകള്‍ തുടച്ചു ചുവപ്പിച്ച ചെങ്കൊടിയേന്തുന്ന സോദരന്‍..
നാളെയുടെ മറ്റൊരു രക്തസാക്ഷി മണ്ഡപം തീര്‍ത്ത ആവേശം കണ്ണില്‍ ജ്വലിച്ചിറങ്ങിതീരുമുന്‍പേ...
തന്റെ പേരിലൊരു രക്തസാക്ഷി മണ്ഡപം തീര്‍ക്കാന്‍ കാത്തിരിക്കുന്നവരെ അറിഞ്ഞിരുന്നില്ല....ശീതിപ്പിച്ച മുറികളിലിരുന്നു വാക്കുകള്‍കൊണ്ട് ആവേശം പകര്‍ത്തുന്ന യജമാനന്റെ....
ചിരിക്കുന്ന കണ്ണുനീര്‍ തന്റെ സ്വന്തം രക്തത്തിലേക്കാണ് ഉറ്റിവീഴുന്നതെന്നറിയാന്‍ എന്തേ നീ വൈകുന്നു...
നീ നിന്നില്‍ കെട്ടിപ്പൊക്കിയ ചുവന്ന കോട്ടകള്‍ തീര്‍ക്കാന്‍ നിന്റെ രക്തം ബലിധാന മാക്കുന്നുവോ....
അറിയുക....
നിന്റെ രക്തം കുടിച്ചു ചുവക്കുന്നവരല്ല മിത്രം...
നിന്നിലേക്ക് രക്തം പകരുന്നവരാണെന്ന്........

Subscribe to:
Posts (Atom)