Saturday, February 12, 2011

ജിഹാദിന്റെ സന്തതികള്‍....

ഞാനും ജിഹാദിന്റെ സന്തതിയാണ്...നിനക്കെന്നെ കൊല്ലാം....നിന്റെ തോക്കിന്‍ കുഴലിലാണിന്നെന്റെ ജീവന്‍...എങ്കിലും കേള്‍ക്കുക...ഞാനെങ്ങിനെ ജിഹാദിന്റെ സന്തതിയായെന്ന്....ഒരിക്കല്‍ നമ്മളൊന്നായിരുന്നില്ലേ....പിന്നിട് നീ എന്തിനെന്നെ വെട്ടിമുറിച്ചു...നിന്റെ ബൂട്ടിട്ട കാലുകള്‍ ചവിട്ടിയരച്ചത് എന്റെ പ്രാണനല്ലായിരുന്നോ...എന്റെ സഹൊദരങ്ങളെ കൊന്ന് രക്തപ്പുഴയൊഴുക്കിയത് നീയല്ലായിരുന്നോ...പൂര്‍ണ്ണതയെത്താതെ എന്റെ സഹോദരികള്‍ പ്രസവിച്ചു മരിച്ചതും നിന്നെക്കൊണ്ടല്ലേ...എന്നിട്ടും നിങ്ങള്‍ പറയുന്നൂ...ഞാനാണ് ജിഹാദിന്റെ സന്തതിയെന്ന്...നഷ്ടങ്ങളെല്ലാം എനിക്കും ഞാന്‍ പിറന്നുവീണ ഈ മണ്ണിനും....എന്റെ കരച്ചിലുകള്‍ നിങ്ങള്‍ കേള്‍ക്കുന്നില്ലേ....അവ വിലാപങ്ങളാവുന്നത് നിങ്ങളറിയുന്നില്ലേ...എന്നിട്ടും നിങ്ങളെന്തേ ചിരിക്കുന്നൂ......,,എനിക്കൊന്നുറങ്ങണം....ഈ ഭ്രാന്തമായ ലോകത്തിന്റെ രോദനം കേള്‍ക്കാതെ....ഇറാക്കിന്റെ ..അഫ് ഗാന്റെ ..ഫലസ്തീനിന്റെ...കാശ്മീരിന്റെ...ചോരയില്‍ വീഴുന്ന കണ്ണുനീര്‍...എന്റെ ആത്മാവിനെ നൊമ്പരപ്പെടുത്തുന്നൂ.......!

5 comments:

  1. ജിഹാദ്, സമാധാനം, ജനാതിപത്യം, തുടങ്ങിയ ചില വാക്കുകൾ ചിലർക്ക് പേറ്റന്റ് നൽകപെട്ടതാണ്. അതിനവർ അർഹരോ അവകാശികളോ അല്ലെങ്കിലും.

    ReplyDelete
  2. ഇരകളുടെ ദൈന്യതയുടെ ചിലവിലാണ് വേട്ടക്കാര്‍ കരുത്തരാകുന്നത്."
    ഇതിനെ നാം തിരുത്തി കുറിക്കും... തീച്ച..!!!
    ആമോദത്തിന്‍റെ നിര്‍വ്വചനങ്ങളില്‍ എന്നെയും എന്‍റെ സന്തോഷങ്ങളെയും തനിക്ക് കാണാന്‍ ഒക്കില്ലാ...
    മരിക്കാതെ ജീവിച്ചിരിക്കുക എന്നതിന്നാവശ്യമായ...... സമര വിളംബരത്തെ താന്‍ പരിചയിച്ചിട്ടുണ്ടോ വേട്ടക്കാരാ....
    ഇനിയുമൊരു യുദ്ധ മുന്നണിയിലേക്കുള്ള എന്‍റെ ഓട്ടത്തിന്നിടയില്‍ പാരമ്പര്യത്തെ വെല്ലുവിളിക്കുന്ന മുദ്രാവാക്യമാണ് എനിക്കാവേശമാകുന്നത്...
    ആ മുദ്രാവാക്യത്തിന്‍റെ അനുവാചകരെ തടുക്കാന്‍ തനിക്കാകില്ലെടാ നരാധമാ......
    അദമ്യമായ സ്വാതന്ത്രാഭിവാന്ജയാണ് ഇന്നെന്നെയും എന്‍റെ കൂട്ടത്തെയും ഒരുക്കിയിരിക്കുന്നത്....
    ലോകത്തെ മര്‍ദ്ധിതരുടെ പോരാട്ട ഭൂമിയില്‍ ഞാന്‍ എന്‍റെ സര്‍വ്വത്തെയും സമര്‍പ്പിക്കുന്നു.

    ReplyDelete
  3. നീതി നിഷേടത്തിന്റെയും നിരപരാധിയുടെ മേല്‍ അപരാധം വെവസ്ഥിക്കെതിരെ ഒരു താകീത്

    ReplyDelete
  4. നമൂസ് പറഞ്ഞതിന് ഞാന്‍ അടിവരയിടുന്നു....

    ReplyDelete
  5. സര്‍ദാര്‍ജി, ബ്ലോഗ്‌ കൊള്ളാം. മനോഹരമായ ഭാഷ.

    ReplyDelete