Thursday, August 26, 2010

കാത്തിരിപ്പ്..........

തിരിവിളക്കുകള്‍ എരിഞ്ഞുതീരാറായ്....
ശവംതീനികള്‍ പുതച്ചിട്ടശവം തേടികരയുന്നു
... ഇനി എത്ര....ഈ കാത്തിരിപ്പെന്നറിയില്ല.
... മരണത്തിന്റെ സമയം കഴിഞ്ഞും.
.. രണ്ടുയാമങ്ങള്‍ കൊഴിഞ്ഞിരിക്കുന്നു.
.. അങ്ങിങ്ങു കൂടിനില്പൂ സഹചര്‍...
. പിറുപിറുക്കുന്നുണ്ട് മുഷിപ്പോടെ.
.. ഒരാള്‍ പറഞ്ഞു...എന്തിനിങ്ങനെ മക്കള്‍ ഈ കാത്തിരിപ്പിനെന്തര്‍ത്ഥം..
. മറ്റയാള്‍ പറഞ്ഞു..അവന്‍ വരും വരാതിരിക്കില്ല...
എങ്കിലും മരിച്ചയാള്‍ എന്ത് തെറ്റുചൈതു..
. ഒരാളുടെ കയ്യിലുള്ള ഫോണ്‍ ചിരിച്ചു..
. അതിനറിയില്ലല്ലോ ഇതൊരു മരണവീടാണെന്ന്...
അയാള്‍ പറഞ്ഞു ...അവനാ എയര്‍പോട്ടീന്നാ..
. ഇനി ഏറിയാല്‍ നാലൊ അഞ്ചോ മണിക്കൂര്‍...
കരഞ്ഞ് തളര്‍ന്നുറങ്ങിയവര്‍ വീണ്ടും ഉണര്‍ന്നു..
. ഇനി ഒരു കരച്ചില്‍ കൂടിബാക്കി...
മകന്റെ വരവിനും ശവമെടുപ്പിനും..
. അതുകഴിഞ്ഞു വീണ്ടും തളര്‍ന്നുറങ്ങാം..
. മണിക്കൂറുകള്‍ രണ്ടോ മൂന്നോ കഴിഞ്ഞുകാണും...
അയാളുടെ കയ്യിലിരുന്ന് ഫോണ്‍ വീണ്ടും ചിരിച്ചു...
ഒടുവില്‍ എല്ലാവരോടുമായി അയാള്‍ പറഞ്ഞു...
ഇനി നമുക്കെടുക്കാം....താമസിക്കണ്ട...
അവനുവരാന്‍ കഴിയില്ല...
ഇന്നത്തെ എയര്‍ ഇന്ത്യ കാന്‍സലാണുപോലും..

Friday, August 13, 2010

ഒറ്റപ്പെടുന്നവര്‍.....

കാത്തിരിക്കുന്നു ഞാന്‍ ...എന്റെ മരണം..
ഈ തീര്‍ത്ഥയാത്രതന്‍ മദ്ധ്യേ....
കൊഴിഞ്ഞുപോയൊരെന്‍ പൊക്കിള്‍ക്കൊടികള്‍ക്കറിയില്ല....
എവിടെതേടുമീ ഭ്രാന്തമാം ജല്‍പനം...
പേറ്റുനോവിന്റെ ആഴമറിയാത്തവര്‍...
മോഹങ്ങള്‍ മനസ്സിന്റെ വിങ്ങലാക്കി...
ഞാന്‍ ചുരത്തിയ മുലപ്പാലിന്റെ...
മധുരം നുണഞ്ഞ് എന്റെ വിരല്‍ത്തുമ്പില്‍....
 ഊഞ്ഞാലാടിനടന്നവര്‍....ഒടുവില്‍
മണിമാളികകളില്‍ സുഖം തേടുമ്പോള്‍....ഞാന്‍
ഏതോഒരു അന്യതയുടെ മുള്‍ക്കിരീടവും പേറി...
നഷ്ടമായ ജീവിതത്തിന്റെ ഭാണ്ഡവും പേറി...
കാത്തിരിക്കുന്നു....എന്റെ മരണം...
ഒന്നുവന്നെങ്കില്‍....ആശിച്ചുപോവുന്നു...
എനിക്കുപൊലും വേണ്ടാത്ത.....ഈ
ആത്മാവിന്റെ ഒടുക്കത്തെ.....