Saturday, November 20, 2010

എഴുത്തുകാരന്‍...

ഒരുപാട്ദിവസങ്ങളായി ഈ കടലാസുകഷണം എന്റെ മുന്നില്‍ കിടക്കുന്നു..
കയ്യില്‍ പേനയും..പക്ഷേ എഴുതിതുടങ്ങാന്‍ കഴിയുന്നില്ല...
അറിയില്ലാ ഞാന്‍ എന്തിനെകുറിച്ചാണ് നിനക്കെഴുതേണ്ടതെന്ന്..
മനസ്സില്‍ ഒന്നിനെകുറിച്ചും ഒരു രൂ‍പം കിട്ടുന്നില്ലാ...
അല്ലേലും എന്തിനുവേണ്ടി ആര്‍ക്കുവേണ്ടി എഴൂതണം..
എഴുതുവാനും അതു വായിച്ചു തീര്‍ക്കുവാനും നമുക്കെവിടെ സമയം..
തിരക്കുപിടിച്ച ജീവിതത്തില്‍ അതിനൊന്നും സമയം കാണില്ലാ..
എങ്കിലും എഴുതാതിരിക്കാനും വായിക്കാതിരിക്കാനും കഴിയില്ലല്ലൊ..
ഇപ്പോഴും എനിക്കറിയില്ല,,ഞാനെന്തിനെകുറിച്ചെഴുതും..
രക്തപ്പുഴകള്‍ മാത്രമൊഴുകുന്ന ഈ ഭുമിയെകുറിച്ചോ..സ്നേഹം മരിച്ചുകഴിഞ്ഞ ഈ മനുഷ്യസമൂഹത്തേകുറിച്ചോ..
രക്തബന്ധങ്ങളില്പൊലും പണം കണ്ടെത്തുന്ന നമ്മളെന്ന മഹാമനസ്ക്കരെകുറിച്ചോ...
നശിക്കുകയും നശിപ്പിക്കുകയും ചൈതുകൊണ്ടിരിക്കുന്ന പ്രക്രതിയെകുറിച്ചോ..വിശന്നുമരിക്കുന്ന നമ്മുടെ സഹൊദരങ്ങളെകുറിച്ചോ,,
അതോ ഇന്ത്യാരാജ്യം വിറ്റ് കോടികളുടെ ആഘോഷം നടത്തുന്നവരെകുറിച്ചോ..
അറിയില്ലാ...ഞാനെന്തിനെകുറിച്ചെഴുതണമെന്ന്...നിനക്കറിയൊ എന്തിനെകുറിച്ചാണ് നിനക്ക് വായിക്കേണ്ടതെന്ന്,,,,
ഈ ലോകത്തിന്റെ സ്രഷ്ടിപ്പിനെകുറിച്ചാണോ..അതോ സ്രഷ്ടിപ്പിന്റെ സൌന്ദര്യത്തേകുറിച്ചോ...
അതല്ലങ്കില്‍ പ്രണയത്തേകുറിച്ചാണോ...അതിനെകുറിച്ചെനിക്കറിയില്ലാ..കാരണം സത്യമായതൊന്നും ഇന്നീ ലോകത്തിലില്ലല്ലോ..

അല്ലേലും അതൊന്നും ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളല്ലല്ലോ..നീ പറഞ്ഞില്ലാ...എന്തിനെകുറിച്ചാണ് നിനക്ക് വായിക്കേണ്ടതെന്ന്...
അല്ലേലും അതെന്തിനു ഞാന്‍ നിന്നോട് ചോദിക്കുന്നു..എനിക്കുതോന്നുന്നതിനെകുറിച്ച് ഞാനെഴുതും.
അതു നീ വായിക്കുക..നീയൊരു വായനക്കാരിമാത്രമാണ്..ഞാനെഴുത്തുകാരനും..അതാണീലൊകത്തിന്റെ നിയമം..
നിന്റെ ഇഷ്ടങ്ങള്‍ക്കിവിടെ ഒരു പ്രശക്തിയുമില്ല...എനിക്കാണ് പ്രശക്തി...കാരണം ഞാനെഴുതുന്നു, നിനക്കറിയുന്നതും അറിയാത്തതുമായ കാര്യങ്ങള്‍,
അതൊരുപക്ഷേ സത്യങ്ങളല്ലാതിരിക്കാം..എന്റെ ഭാവനകളായിക്കാം..എങ്കിലും നീ വായിക്കണം,
അതിനെകുറിച്ച് ചിന്തിക്കണം..വിശ്വസിക്കണം..എങ്കിലേ എനിക്കെന്ന എഴുത്തുകാരന് നിലനില്‍പ്പുള്ളൂ..
ഈ സമൂ‍ഹം എന്നെ ആദരിക്കയുള്ളൂ..എഴുത്തുകാരന്‍..അവന്‍ ഈ ലോകത്തേകുരിച്ചറിയുന്നവന്‍..

ബന്ധങ്ങളേകുറിച്ചും സ്നേഹത്തേകുറിച്ചും പ്രണയത്തേകുറിച്ചും സന്തോഷത്തേകുറിച്ചും ദു:ഖത്തേകുറിച്ചുമെല്ലാം അവന്‍ മാത്രം അറിയുന്നവന്‍,,
അവന്‍ അഥവാ ഞാനെന്ന എഴുത്തുകാരന്‍..ഞാനെഴുതുന്നു,നീ വായിക്കുന്നു,,എങ്കിലും ഞാനിപ്പോഴും ചിന്തിക്കുന്നത് എന്തിനെകുറിച്ചാണ് ഞാനെഴുതുകയെന്നാണ്..
വൈക്കം മുഹമ്മദ് ബഷീറിനെപ്പോലെയൊ എം.ടി യെപ്പോലെയൊ വിലാസിനിയെപ്പോലെയൊ ഒന്നും ഞാനെഴുതില്ലാ..കാരണം അത്തരം എഴുത്തുകളൊക്കെ ആര്‍ക്ക് വേണം...
അതൊക്കെവായിച്ചു സമയം കളയാന്‍ ഇന്നത്തെ തലമുറക്ക് സമയമെവിടേ..ഞാനെഴുതുന്നത് ഈ തലമുറക്കുവേണ്ടിയാണ്...
ഉന്മാദിക്കുന്ന ഉന്മാദിപ്പിക്കുന്ന പുത്തന്‍ തലമുറക്കുവേണ്ടി.ഇവര്‍ക്കുവേണ്ടത് രക്തംതിളക്കുന്ന ക്രതികളാണ്..
കമ്പ്യൂട്ടര്‍ ഗൈമുകളില്‍ ജീവിക്കുന്ന ഇതുവരെ കണ്ടെത്താത്ത മുനുഷ്യരൂപങ്ങളും ജീവികളും യുദ്ധങ്ങളും പീഡനങ്ങളുമാണ്...അവയില്‍ സന്തോഷംകണ്ടെത്തുന്ന ഈ തലമുറക്കുവേണ്ടിയാണ് ഞാനെശ്ഴുതുക..
എന്നിട്ടെനിക്കെന്റെ സാമ്രാജ്യം കെട്ടിപ്പടുക്കണം..ഹാരിപോട്ടര്‍പോലെ ലൊഡ് ഓഫ് ത റിംഗ് പൊലെ കോടികള്‍ കൊയ്തെടുക്കണം.
.റ്റാറ്റയെപോലെ അംബാനിമാരെപ്പൊലെ ആയിരംതട്ടുകളുള്ള കൊട്ടാരങ്ങള്‍ പടുത്തുയര്‍ത്തണം..
പട്ടിണിപാവങ്ങളുടെ ശവങ്ങള്‍ക്കുമേലെ എന്റെ കൊട്ടാരം പണിതുയര്‍ത്തി എനിക്കട്ടഹസിക്കണം...
എനിക്ക്,,,ഞാനെന്ന എഴുത്തുകാരന്..ഇപ്പൊഴും ഞാന്‍ ചിന്തിക്കുന്നത് എന്തെഴുതണം ഞാന്‍ നിനക്കുവേണ്ടി....

2 comments:

  1. എഴുത്തുകാരാ... നിന്നെ വായിക്കാന്‍ ഞാന്‍ ഒരു ഉപായം കണ്ടെത്തിയിട്ടുണ്ട്.
    എന്‍റെ പ്രതിബിംബം നിഴലിക്കുന്ന ഒരു കണ്ണാടിയിലേക്ക് ഞാന്‍ കണ്ണയച്ചു.
    അവിടെ എനിക്ക് വായികാനാവുന്നത്.. എഴുത്തുകാരനെയല്ല എന്നെ തന്നെയാണ്.
    അഹിതകരമായ ഒന്നില്‍ വിസമ്മതതത്തിന്‍റെ ...ഒരു തലയാട്ടല്‍ പോലും നടത്താന്‍ ശ്രമിക്കാത്ത എന്നെ തന്നെ ഞാന്‍ അവിടെ കാണുന്നു. ഈ ജീര്‍ണ്ണിച്ച വസ്ത്രം അഴിച്ചു മാറ്റാന്‍ കൂട്ടാക്കാത്ത എന്‍റെ അധികാരക്കൊതിയും എനിക്ക് വായിക്കാന്‍ ആകുന്നു. എന്‍റെ മസ്തിഷ്കം ഞാന്‍ പണയം വെച്ചിരിക്കുന്നതായി അറിയുന്നു. ഒരു തരം മാനസികാടിമാത്വമാണ് എന്നെ നയിക്കുന്നത് എന്ന് ഞാന്‍ തിരിച്ചറിയുന്നു. കേവലം ഒരു ഉടലായി ഞാന്‍ മാറിയിരിക്കുന്നു. എന്‍റെ ഉയിര്‍ കമ്പോളത്തെരുവില്‍ നഷ്ടപ്പെട്ടിരിക്കുന്നു. ഇനിയും നീ എന്തിനെ എഴുതിയിട്ട് എന്ത് കാര്യം...? എന്‍റെ വായന ഞാന്‍ അവസാനിപ്പിച്ചിരിക്കുന്നു. ഇനിയും നീ എനിക്കായി എഴുതരുതേ.....!

    ReplyDelete
  2. ഇവിടെ കണ്ടുമുട്ടിയതില്‍ ഒരു പാട് സന്തോഷം . പോസ്റ്റുകള്‍ വായിച്ചപ്പോള്‍ അതിലേറെ സന്തോഷം തോന്നി .
    ബന്ധങ്ങളേ പറ്റി ഒരു പാട് പേര്‍ ഒരു പാട് പറഞ്ഞു , എഴുതി . എന്നിട്ടും മനസ്സിലാക്കുന്നില്ലലോ അവര്‍ , അതോ മനപ്പൂര്‍വം മറക്കുകയാണോ ?

    ReplyDelete