Saturday, December 11, 2010

തകര്‍ക്കപ്പെടുന്ന സംസ്ക്കാരം....

ഇന്ത്യ കുതിക്കുന്നു..ലോകരാജ്യങ്ങളുടെ പട്ടികയില്‍ ഉയര്‍ച്ചയില്‍ നിന്നും ഉയര്‍ച്ചയിലേക്ക്...സാമ്പത്തികമായും സാംസ്ക്കാരികമയും ടെക്നൊളജിയിലും നാം കുതിക്കുകയാണ്..ഗ്രഹങ്ങളിലേക്കു തൊടുത്തു വിടുന്ന അഗ്നിഗോളങ്ങള്‍ കുതിച്ചുപൊങ്ങുന്നു...സാറ്റലേറ്റ് ലോകത്തിലെ മറ്റു രാജ്യങ്ങള്‍ക്ക് നാം കടംകൊടുക്കുന്നു...കൂറ്റന്‍ മന്ദിരങ്ങള്‍ ആകാശം മുട്ടേ ഉയര്‍ന്നുപൊങ്ങി വിമാനങ്ങള്‍ക്കുപോലും ഭീഷണിമുഴക്കുന്നു...ഉച്ചകോടികളിലും രാത്രികോടികളിലും ഇന്ത്യയുടെ ശബ്ദം ഉച്ചത്തിലുച്ചത്തില്‍ പൊങ്ങി മുഴങ്ങുന്നു...ലോകരാജ്യങ്ങളുടെ നേതാവ് ഒബാമ പറഞ്ഞു ലോകം ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്കിന്ന് കാതോര്‍ക്കുകയാണെന്ന്....ഇത്രയൊക്കെ ഉന്നതിയിലേക്ക് നാം ഉയര്‍ന്നുപൊങ്ങുമ്പൊഴും നാം മനപ്പൂര്‍വ്വം മറക്കുന്ന വലിയൊരു സത്യം നമ്മുടെമുന്നില്‍ കണ്ണീരൊഴുക്കുന്നു....നാം നമ്മുടെ പൈത്രക സംസ്ക്കാരത്തില്‍നിന്നും വളരെ ദൂരേക്ക് അകന്നുപോവുകയല്ലേ.....നമ്മുടെ സംസ്ക്കാരം തകര്‍ക്കപ്പെടുകയല്ലേ...മദ്യവ്യവസായങ്ങളും വാണിഭങ്ങളും തകര്‍ത്താടുകയല്ലേ...എത്രയെത്ര മരണങ്ങള്‍..ആത്മഹത്യകള്‍ എണ്ണപ്പെടാന്‍ നമുക്കു കഴിയുന്നുണ്ടോ..? മന്ത്രിമന്ദിരങ്ങളിലും അധികാരക്കോട്ടകളിലും തകര്‍ക്കപ്പെടുന്ന ജീവിതങ്ങള്‍ അറിയാത്തതെത്രയെത്ര....വനിതാ സംഘടനകളും സാംസ്ക്കാരിക സംഘടനകളും അധികാരകസേരകള്‍ പങ്കിട്ട് വാഴുന്ന ഈ കാലത്ത് എവിടെയാണ് നീതി...ആര്‍ക്കാണ് ലഭിച്ചത്....വിവാഹമോചനങ്ങളും വിവാഹ കൊലപാതകങ്ങളും ഇന്ത്യയെപ്പോലെതന്നെ കുതിച്ചുയരുകയല്ലേ...മാദ്ധ്യമങ്ങള്‍പോലും പൂര്‍ണ്ണനഗ്നതക്ക് പരസ്യങ്ങളുടെ പേരുനല്‍കി കൊഴുപ്പിക്കുകയല്ലേ...ഉടുതുണി വലിച്ചെറിഞ്ഞ് വാലുള്ളതും വാലില്ലാത്തതുമായ കൂത്തുകള്‍ നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ആടിതകര്‍ക്കുകയല്ലേ...ഫേസ് ബുക്കുകളും ടിറ്ററുകളും ടൂബിലികളുമെല്ലാം സ്ത്രീ വ്യവസായങ്ങള്‍ക്ക് മറപിടിക്കുന്ന അവസ്ഥാവിശേഷമാണിന്ന് നാം കാണുന്നത്...ചാറ്റിങ്ങുകള്‍ ചീറ്റിങ്ങുകളായ് മാറുന്നു...മോബൈല്‍ ഫോണുകളിന്ന് സ്ത്രീ സംസ്ക്കാരത്തെ മുഴുവന്‍ ചോദ്യം ചെയ്യുകയല്ലേ...പണത്തിനുവേണ്ടിയും സുഖങ്ങള്‍ക്കുവേണ്ടിയും ശരീരക്കച്ചവടങ്ങളുടെ കേളീരംഗമല്ലേ നമ്മുടെ നാടിന്ന്...അച്ഛന്‍ സ്വന്തം മകളെ ബലാത്സംഘം ചെയ്യുകയും ഗര്‍ഭഛിദ്രം നടത്തുകയും ചെയ്യുന്ന എത്രയെത്ര വാര്‍ത്തകളാണ് നാം ദിവസവും കേട്ടുകൊണ്ടിരിക്കുന്നത്... സ്വന്തം മക്കളെ ബലികൊടുക്കുന്ന എത്രയെത്ര പാപികളായ അച്ഛനമ്മമാരെയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്....എന്നിട്ടും നാം പറയുന്നു നമ്മള്‍ ഉയരുകയാണ്...ഉയര്‍ച്ചയില്‍ നിന്നും ഉയര്‍ച്ചയിലേക്ക്...പക്ഷേ താഴ്ന്നുകൊണ്ടിരിക്കുന്ന നമ്മുടെ സംസ്ക്കാരത്തെ നാം എന്തുകൊണ്ട് കാണാതെപോവുന്നു...നാം ഓടുകയാണ്...വിദേശ സംസ്ക്കാരത്തേ നമ്മുടെ കൈകളിലൊതുക്കാന്‍വേണ്ടി...നഷ്ടത്തിന്റെ കണക്കുകള്‍ നാം നോക്കുന്നുല്ലാ....ഗ്ലോബലൈസേഷനുകള്‍ക്കുപിന്നാലെ ഇന്നലകളെ മറന്നുകൊണ്ട് ...നമ്മുടെ സംസ്ക്കാരത്തേ മറന്നുകൊണ്ട് നാം ഓടുന്നു...എന്നെങ്കിലും ഇനി നാം നമ്മുടെ സംസ്ക്കാരത്തിലേക്ക് തിരിച്ചുവരുമോ...ഇല്ലന്നുതന്നെവേണം പറയാന്‍...കാരണം നാം കുറേയേറെ മുന്നോട്ട് പോയികഴിഞ്ഞിരിക്കുന്നു......

9 comments:

  1. വെള്ളവും, വായുവും, കാടും
    ഭൂമിയുമില്ലാതെ ഞങ്ങളെങ്ങോട്ടു
    നവീനതയുടെ വികസനമേ.......
    ആധുനികതയുടെ ദൈവമേ...
    ഞങ്ങള്‍ യാചിക്കുകയാണ്....
    ജീവനമാസാധ്യമോ...!!!!!

    ReplyDelete
  2. നന്ദി...നാമൂസിനും....ജയരാജിനും....

    ReplyDelete
  3. nannayirikkunnu abdullakka.. aashamshakal..

    ReplyDelete
  4. എന്നെങ്കിലും ഇനി നാം നമ്മുടെ സംസ്ക്കാരത്തിലേക്ക് തിരിച്ചുവരുമോ... ഇല്ലന്നുതന്നെവേണം പറയാന്‍...

    ReplyDelete
  5. ടെക്നൊളജിയിലും നാം മുന്നേ ആണെന്ന് പറഞ്ഞുവല്ലോ ,നമ്മളിപ്പോള്‍ ഇരുപതാം നൂറ്റാണ്ടില്‍ !!!! "നാടോടുമ്പോള്‍ നടുവേ ഓടണമെന്ന് ഒരു പഴംചോല്ലുണ്ട് " . ഏകദേശം നൂറു കോടി ജനങ്ങള്‍ അതിവസിക്കുന്നു മഹത് രാജ്യം " ഭാരതം " ... വിവിധ മദസ്ഥരുടെയും വിവിധ സംസ്കാരവും ..... ജീവിക്കാന്‍ വേണ്ടി എന്തും ചെയ്യുന്ന മനുഷ്യര്‍ , എങ്ങനെയെങ്കിലും ജീവിക്കുക . അതാണ് ഏക ലക്ഷ്യം , അതിനിടക്ക് നമ്മുടെ സംസ്കാരത്തിന് കോട്ടം തട്ടിയിട്ടുന്നുള്ളത് സത്യം ..... പക്ഷെ ഇന്ത്യ കുതിക്കുകയാണ് , ലോക രാജ്യങ്ങളെ അമ്പരിപ്പിച്ചു കൊണ്ട് ...... 2010 ഇല്‍ ലോക മേംബാടും സാമ്പത്തിക പ്രതിസന്തി രൂക്ഷ മായപ്പോള്‍ നമ്മള്‍ മാത്രമാണ് !!! നമ്മുക്ക് വലിയ കുഴപ്പമുണ്ടയിട്ടില്ല ... നമ്മുടെ സാമ്പത്തിക ശേഷി മികവുറ്റത് തന്നെയാണ് .....

    ReplyDelete
  6. എന്തിനും വിദേശികളെ അനുകരിക്കുന്ന നമ്മള്‍ അവരുടെ "നല്ല വശങ്ങള്‍" അനുകരിക്കാന്‍ ശ്രമിക്കാറില്ല, അത് വൃത്തിയുടെ കാര്യത്തിലായാലും, മറ്റെന്തിലായാലും.. ലോകത്തിലെ ഏറ്റവും വലിയ കക്കൂസ് എന്ന് ഇന്ത്യന്‍ റെയില്‍വേ അറിയപ്പെടുന്നതും നമ്മുടെ തന്നെ കയ്യിലിരുപ്പു കൊണ്ടാണ്.. നമ്മള്‍ നന്നാകുന്നതോടെ, നമ്മുടെ രാജ്യവും നന്നാകും എന്ന് മനസ്സിലാക്കി നമ്മള്‍ ഭാരതീയര്‍ മുന്നേറട്ടെ... ഭാരതം ലോക ഒന്നാം നമ്പര്‍ ആകുന്ന കാലം വിദൂരമല്ല...

    ReplyDelete
  7. നന്ദി...@ അബി...@ ഷാജി....ഇന്ത്യ കുതിക്കട്ടെ....ലോകരാജ്യങ്ങളുടെ നെറുകയിലേക്ക്...

    ReplyDelete