Tuesday, January 25, 2011

മനുഷ്യ ബലികള്‍....

റുക്സാനാ....എന്തിനു നീ ചിതറി മരിച്ചതിവിടെ...
ഏതു വിശ്വാസ പ്രമാണമാണിന്നു ...
നിന്റെ ജീവനു വില നല്‍കിയത്...
മനുഷ്യത്വം മരവിച്ചുപോയ ...
ബലിമ്രഗങ്ങളില്‍ നീ എന്തിനു...
നിന്റെ ഈമാന്‍ വലിച്ചെറിഞ്ഞു....
ഹിംസ ഏതു മത ധര്‍മ്മമാണ്...
ഖുര്‍ആനോ...ബൈബിളോ...ഋഗ്വോദമോ..
ഏതിന്റെ വചനമാണ് നിന്റെയീ ഹിംസ...
ഏതു പ്രവാചകനാണിവിടെ ഹിംസിക്കാന്‍ പറഞ്ഞത്...
മതഭ്രാന്തിന്റെ ബലിയാടവുകയല്ലായിരുന്നോ നീ....
ഒരിക്കല്‍ നീ പറഞ്ഞില്ലേ...
ജീവിതവും മരണവും നമ്മളൊന്നിച്ചെന്ന്...എന്നിട്ടും...നീ...
ഇല്ലാ....നിനക്കുവേണ്ടി കരയുവാന്‍ എനിക്കു കഴിയില്ലാ...
നിന്റെ ഖബറിടത്തില്‍ ഉറ്റിവീഴാന്‍...
എന്റെ കണ്ണുനീര്‍ തുള്ളികള്‍പോലും വെറുക്കുന്നുവോ....

11 comments:

 1. ബലിമൃഗം പോല്‍ നിന്‍നാരിമാര്‍
  നെഞ്ചത്തടിച്ചു നെടുവീര്‍പ്പിടുന്നു..!!!

  ReplyDelete
 2. അവസാനിക്കാത്ത നെടുവീര്‍പ്പിന്റെ ഒലികള്‍...നന്ദി നാമൂസ്...

  ReplyDelete
 3. “മതഭ്രാന്തിന്റെ ബലിയാടവുകയല്ലായിരുന്നോ നീ....“ ആയിരുന്നോ... മതത്തെ വ്യാപാരമാക്കിയവരുടെ ഭ്രാന്തിനിരായാവുകയായിരുന്നു എന്നതല്ലേ ശരി...

  ReplyDelete
 4. സാത്താന്റെ പിന്‍ ഗാമികള്‍ വാളോങ്ങി..
  നിഷ്കളങ്കര്‍ നേരത്തെ സ്വര്‍ഗമണഞ്ഞു..
  ഓരോ ലഹളയും ബാക്കിനല്‍കുന്നത്
  നിലയ്ക്കാത്ത കണ്ണീരും നീറും ഓര്‍മ്മകളും..
  വര്‍ഗീയ കോമരങ്ങളുടെ അട്ടഹാസത്തിലപ്പോഴും
  മനുഷ്യരക്തത്തുള്ളികള്‍ ഒലിച്ചിറങ്ങി..

  ReplyDelete
 5. പൊലി യുന്നതെല്ലാം നിരപരാധികളുടെ ജീവന്‍...നന്നായി എഴുതി ഇക്കാ...

  ReplyDelete
 6. നന്ദി....പ്രിന്‍സാദ്...ശരിയാണ്...എങ്കിലും ചിന്താശക്തി നമുക്കില്ലേ...അത് പണയം വെച്ചവരല്ലേ നമ്മള്‍....@ റഫീസ്...എന്നുതീരും ഇഅതെല്ലാം...ഇനി നല്ലൊരു നാള്‍ ..അതുണ്ടാവുമോ..?...@ ഷാജി...എല്ലാം നഷ്ടങ്ങള്‍....

  ReplyDelete
 7. മതം മതം മതം മതം മനുഷ്യനെ മയക്കുന്ന കരുപ്പവാന്‍ തുടങ്ങി അന്ധമായ അന്ധമില്ലാത്ത വിശ്വാസം മനുഷ്യ ജീവന് വിലയില്ലതാക്കി ഖബറിടം കണ്ണ് നീരിന്‍ പ്രളയത്തില്‍ ഒഴുകി പോയാലും മതബ്രാന്തന്‍ മനസ്സ് കഴുകി എടുക്കാന്‍ ഒരു കണിക ജലവും ഇവിടെ ബാക്കി ഇല്ല

  ReplyDelete
 8. ജിഹാദ് .....അത് മത ഭ്രാന്ത് എന്ന് കരുതി വെച്ചിരിക്കുന്ന ഒരു കൂട്ടര്‍ ........നന്നായി എഴുതി ഇക്ക

  ReplyDelete
 9. ഇത് ഏതു റുക്സാനാ.യാണ് എന്ന് ഒരു ചെറിയ വിവരണം കൊടുത്തു എങ്കില്‍ നന്നായിരിക്കും

  കവിത കൊള്ളാം എന്ന് അല്ല ...നല്ല ഒരു പ്രതിഷേധം ....മുദ്ര വാക്യത്തിന്റെ ശൈലില്‍

  ReplyDelete
 10. നന്ദി...@ കൊംബന്‍ അയ്യോപാവം....@സബീന....@ മൈ ഡ്രീംസ്....കുറേ മാസങ്ങള്‍ക്ക് മുമ്പ് അഫ്ഗാനില്‍ പൊട്ടിത്തെറിച്ച ഒരു പാവം പെണ്‍കുട്ടിയായിരുന്നു റുക്സാന...അവളെകൊണ്ട് ഇതു ചെയ്യിക്കയായിരുന്നു....വായിച്ചുതീര്‍ത്ത വാര്‍ത്തയിലെ ഒരു ശകലം മാത്രമിത്....നന്ദി....

  ReplyDelete
 11. അവിവേകമാണിതെല്ലാം ചെയ്യിപ്പിക്കുന്നത്...
  തികഞ്ഞ അവിവേകം. മതത്തിന്റെ(മതങ്ങളുടെ) മുഖാവരണമണിഞ്ഞ ‘തെമ്മാടി’ക്കൂട്ടങ്ങളാണിവർ. സ്വയം കത്തിയും കത്തിച്ചും ഭൂമുഖത്ത് വിഷംചീറ്റുന്നവർ... ഇവരെല്ലാം യഥാർത്ഥമതത്തെ പഠിക്കാൻ തയ്യാറകട്ടെ!

  ആശംസകൾ!

  ReplyDelete