Tuesday, July 26, 2011

....അവള്‍.....

പ്രിയതേ നിനക്കെന്റെ നൊമ്പരപ്പൂക്കളാല്‍ ചുടുചുംബനം നല്‍കട്ടേ....അറിയാ നിമിഷത്തിന്റെ ഏതോ ഒരു സന്ധ്യയില്‍ കവിതപോലെ എന്നിലേക്കു വന്നവളാണല്ലോ നീ....സന്തോഷത്തിന്റെ നറുമലര്‍ നല്‍കി ഇത്രവേഗം നീ കടന്നുപോയതെന്തേ...ഹൃദയാന്തകാരത്തിന്റെ മൂകതയില്‍ എന്നെ നീ തനിച്ചാക്കിയതെന്തേ....വിങ്ങിപ്പൊട്ടുന്ന എന്റെ മനസ്സിന്റെ ജല്പനം നീ കേള്‍ക്കുന്നുവോ പ്രിയേ......വയ്യ.....കണ്ണുനീര്‍ മുത്തുക്കളില്‍ ഞാന്‍ താഴ്ന്നുപോവുന്നു....എന്റെ മോഹ ചഷകമെവിടെയോ പൊട്ടിത്തകരുന്ന ശബ്ദം ഞാന്‍ കേള്‍ക്കുന്നു.....പേടിയാവുന്നു...ഏതുകയത്തിലാണ് ഞാന്‍ മുങ്ങിത്താഴുന്നത്.......എന്റെ സ്നേഹത്തിന്റെ പാനപാത്രമെവിടെ....എനിക്കു ദാഹിക്കുന്നു....എല്ലാം നീയെനിക്കു നഷ്ടപ്പെടുത്തിയിരിക്കുന്നു....വയ്യാ...എന്റെ ഉള്‍ക്കാമ്പുകള്‍ ചുട്ടുപൊള്ളുന്നു....എവിടെയെന്റെ പൊയ്പോയ കാലത്തിന്റെ മധുര സ്വപ്നങ്ങള്‍....അവയും മരിച്ചിരിക്കുന്നുവോ.....എന്റെ കണ്ണുകളില്‍ ഇരുട്ടുകയറുന്നു....ഒന്നുമെനിക്കു കാണാന്‍ വയ്യാ....ഈ ലോകം മുഴുവന്‍ കറുപ്പിന്റേതായിരിക്കുന്നു.....ആരാണ് ആര്‍ത്തു ചിരിക്കുന്നത്...എന്റെ നഷ്ടപ്പെടുന്ന യൌവ്വനമോ...ഓ....എനിക്കു കാണണ്ടാ....എന്റെ രക്തം മുഴുവന്‍ വാര്‍ന്നുപോവുന്നുവോ....ഹൃദയത്തിന്റെ മുറിവില്‍ നീ എന്നാണിനിയൊന്ന് തലോടുക....ഇല്ല ...അതിനി ഒരിക്കലുമുണ്ടാവില്ലാ....എനിക്കൊന്ന് പൊട്ടിക്കരയാന്‍ പോലും കഴിയുന്നില്ലല്ലോ....മനസ്സേ നീ ഇനിയും ശാന്തമാവത്തതെന്തേ......

7 comments:

  1. ഇടപ്പള്ളിമാർ ഇപ്പോഴും?

    ReplyDelete
  2. ശാന്തമാവും കാത്തിരിക്കൂ

    ReplyDelete
  3. സര്‍ദാര്‍, അവളൊരു ബല്ലാത്ത ജാതി സാധനം തന്നെ..!!

    ReplyDelete
  4. നന്ദി...നിങ്ങള്‍ക്ക് ...ഇവിടെ എത്തിനോക്കിയതിന്......

    ReplyDelete
  5. ഞാ‍നുമൊന്ന് സഹതപിക്കട്ടേ.

    ReplyDelete
  6. കണ്ണില്‍ ഇരുട്ടോ പവര്‍ കട്ടായിരിക്കും സര്‍ദാര്ക്ക ഒരു മെഴുതിരി കത്തിച്ചു വെചോളീന്‍................

    ReplyDelete