Thursday, September 8, 2011

..പൂവിളി..


ബാല്യകാല സ്മൃതിയുടെ പൂവിളികളു....
യരുന്നൊരെന്‍ ഓര്‍മ്മതന്‍ ചെപ്പില്‍..

കാക്ക പ്പൂവുകളറുത്തൊരെന്‍ ...
ബാല്യം തികട്ടുന്നൊരെന്നോര്‍മ്മയില്‍...
 

പോയ കാല സ്മൃതിതന്‍ നൊമ്പരം...
പേറുന്നു ഇന്നു ഞാന്‍....

പൂവിളികളുയരുന്നു അലയൊലിയായ്...
നിറയുന്നു പൂ കൊട്ടകളെങ്ങും...

കളം വരച്ചെഴുതുമീ ചിത്രങ്ങളെങ്ങും...
നിഴലിച്ചു നില്‍ക്കുമെന്‍ മുറ്റം...

കസവിന്റെ പട്ടില്‍ തിളങ്ങുമീ...
വാവ തന്‍ ചുണ്ടിലെ ചിരിയും..

അമ്മതന്‍ കയ്യിലെ പായസ ച്ചോറിന്റെ ...
രുചിയും ഇന്നും മറന്നില്ല ഞാന്‍...

തലമുറകള്‍ മാറി മറയുന്നു വെങ്കിലും...
മായില്ല.....മാവേലി തന്‍ ഊഴം....

വിളമ്പിവെച്ചൊരാ സദ്യതന്‍ നടുവിലായ്...
ഇന്നും മായാതിരിക്കുന്നൊരെന്‍ സ്വപ്നം....

5 comments:

  1. ഓര്‍മയിലെ ഒനാശംഷ ഞാനും നേരുന്നു

    ReplyDelete
  2. ഓര്‍മകള്‍ക്ക് എന്തു മധുരം അല്ലെ ........

    സര്‍ദാര്‍ജി ...........വരികള്‍ അടുപ്പിച്ചു എഴുതിക്കൂടെ ..കുറച്ചു കൂടി വായനാ സുഖം കിട്ടും ( എന്‍റെ ഒരു അഭിപ്രായം !)

    ReplyDelete
  3. വിളമ്പിവെച്ചൊരാ സദ്യതന്‍ നടുവിലായ്...
    ഇന്നും മായാതിരിക്കുന്നൊരെന്‍ സ്വപ്നം....

    ReplyDelete
  4. ആദ്യമായാ ഇവിടെ !! ഈ പ്രാവശ്യത്തെ ഓണം കഴിഞ്ഞതിനാല്‍ അടുത്ത വര്‍ഷത്തെ ഓണാശംസകള്‍ !!!!!

    ReplyDelete
  5. നന്ദി...വന്നുപോയവര്‍ക്ക്....

    ReplyDelete