Sunday, October 21, 2012

... മലാലാ ..

ബ്രഫ്മതീര്‍ത്ത മൊഴുകട്ടെ...എന്‍
സിരകളിലൊഴുകുമഗ്നിതന്‍ ..
കനല്‍ക്കൂമ്പാരത്തിന്‍ ..
ജ്വാലകള്‍ എരിഞ്ഞടങ്ങാന്‍ ..

മത--കാടത്തത്തിന്റെ..
കോമരങ്ങള്‍ ഉറഞ്ഞുതുള്ളുന്നു..
ഭ്രാന്തമായ കാഴ്ചപ്പാടുകളുടെ...
അടിമത്വം വിധിക്കപ്പെടുന്നു...

മതാധിഷ്ടിതമല്ല...ഈ തേര്‍വാഴ്ചകള്‍ ..
എന്നിട്ടും എന്തിനീ രക്തമൊഴുക്കുന്നു..
വിഡ്ഡികള്‍ ...ഈ ഭുമിദേവിതന്‍ മാറില്‍ ..

മലാലാ .... നീ മരിക്കില്ല ...പൊരുതുക..
അടിച്ചമര്‍ത്തപ്പെട്ട നിന്റെ മണ്ണിലെ ..
പെണ്‍ വര്‍ഗ്ഗത്തിന്റെ നല്ല നാളേക്കുവേണ്ടി ...

തകരട്ടെ...തലപ്പാവും തൊപ്പിയുമിട്ട...
കാപാലിക വര്‍ഗ്ഗത്തിന്റെ ദൃംഷ്ടകള്‍ ...
ഈ മണ്ണിലുയരുന്ന അഗ്നികുണ്ഠങ്ങളില്‍ ...

17 comments:

  1. വളരെ നന്നായിരിക്കുന്നു ,,, ആശംസകള്‍ ഇക്ക

    ReplyDelete
  2. നല്ല എഴുത്ത് .. മലാല ഒരിക്കലും മരിക്കില്ല.. മനുഷ്യ മനസ്സുകളില്‍..

    ReplyDelete
  3. നന്ദി ..ബുഷ്രത്താ ...അതെ മരിക്കിലാ ...ജീവിക്കും ..നമ്മില്‍ ...

    ReplyDelete
  4. വരികള്‍ ആശയത്തോടു നീതി പുലര്‍ത്തുന്നു .

    ReplyDelete
  5. നല്ല വരികള്‍ സര്‍ദാര്‍

    ReplyDelete
  6. മലാലാ .... നീ മരിക്കില്ല ...പൊരുതുക..
    അടിച്ചമര്‍ത്തപ്പെട്ട നിന്റെ മണ്ണിലെ ..
    പെണ്‍ വര്‍ഗ്ഗത്തിന്റെ നല്ല നാളേക്കുവേണ്ടി ...
    -------------------------------
    കുറച്ചു വരികളില്‍ കരുത്തുറ്റ ആഹ്വാനം !!

    ReplyDelete
  7. നന്ദി ...നിസാര്‍ ബായ് ...മുബി....ഫൈസല്‍ ബാബു ...

    ReplyDelete
  8. നമുക്കും നാളെയ്ക്കും വേണ്ടി അവള്‍ ഒരുവള്‍..........

    എനിക്കുമുണ്ടൊരു ബ്ലോഗ്‌........ വരുമെന്നും ചങ്ങാതിയാകുമെന്നും പ്രതീക്ഷിക്കുന്നു.......

    ReplyDelete
  9. നന്ദി ..തീര്‍ച്ചയായും വരാം ...ബ്ലോഗിന്റെ ലിങ്ക് ഒന്നയക്കുക ...

    ReplyDelete
  10. കവിത (?) അരോചകം.
    ഏതാനും ചില ആളുകള്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ക്ക് മതത്തെ കുറ്റം പറയുന്ന രീതി എങ്ങനെ അംഗീകരിക്കും?
    അതിശക്തമായി അലപലപിക്കുന്നു. സോറി. അപിലപിക്കുന്നു!

    ReplyDelete
  11. താങ്കൾക്ക് കവിതെയെക്കാൾ ഗദ്യമാണ് നല്ലത്

    ReplyDelete
  12. താങ്കൾ ബ്ലോഗിൽ കവിത എഴുതുക.........
    അതാണ് എന്നും ഉണ്ടാക്കുക
    ഫേസ്ബുക്കിൽ ആര് എഴുതിയാലും കമാന്റും,
    പക്ഷെ ഇവിടെ നിങ്ങൾ എഴുതിയാൽ ചർച്ച ചെയ്യപ്പെടും
    അതാണ് വേണ്ടതും
    ഫേസ്ബുക്കിൽ കവികളെ കൊണ്ട് വഴി നടക്കാൻ വയ്യ അതാ ഹിഹിഹിഹ്

    ReplyDelete
  13. @kannooran ...ഞാനിതിനു കവിതയെന്ന് പറഞ്ഞിട്ടില്ലല്ലോ ...എന്റെ കാഴ്ചപ്പാടുകളാണ് ഞാനെഴുതുന്നത് ...അത് അരോചകമാണെന്ന് നിങ്ങള്‍ക്കു തോന്നിയെങ്കില്‍ ഞാനതില്‍ തെറ്റുകാണുന്നിലാ ..അതു നിങ്ങളുടെ കാഴ്ചപ്പാടാണ് ...എല്ലാവരും നിങ്ങളെപ്പോലെ വലിയുഅ തമാശക്കാരാവില്ലല്‍ളോ ...പറ്റുമെങ്കില്‍ മാത്രം കയറിയിറങ്ങുക ...നിര്‍ബന്ധിക്കില്ലാ ..

    ReplyDelete
  14. @shaju ..ഞാന്‍ രണ്ടിലും എഴുതുന്നു ...കമന്റു കിട്ടാനല്ലാ ..എന്റെ മന്‍സ്സിലുള്ളത് ഞാനെഴുതുന്നു എന്നുമാത്രം ..

    ReplyDelete