Sunday, November 18, 2012

ഘാസ ...


ഗാസ ... വിതുമ്പുന്നു ..
പോയകാല പാപത്തിന്റെ ...
കണ്ണുനീര്‍ തുള്ളികള്‍ ..
രക്തക്കറകളായ് ..
ഒലീവ് മരങ്ങളില്‍ പെയ്തിറങ്ങുന്നു ..

പിറന്ന മണ്ണിലൊന്നുറങ്ങാന്‍ ..
ഭീതിതമല്ലാതൊന്നുണരാന്‍ ...
സ്വപ്നങ്ങള്‍ മാത്രം ബാക്കിയാവുന്ന ഫലസ്തീന്‍ ..

ജൂത ഫാസിസത്തിന്റെ മരണാഗ്നിയില്‍ ..
വെന്ത് .. വിറങ്ങലിക്കുന്നു ജീവന്‍ ..
ഒന്നു പിടയുവാനാവാതെ പൈതങള്‍ ..
കണ്ണുനീര്‍ തോരാതെ അമ്മമാര്‍ ...

പണക്കൊഴുപ്പിന്റെ മെത്തയില്‍ ..
അറബ് ലോകം ഉറങ്ങുന്നു ..
അല്ല...അവര്‍ ഉറക്കം നടിക്കുന്നു ..
വ്യഭിചാര ശാലയിലെ കാവല്‍പ്പട്ടികളെപ്പോലെ ...

കാണാക്കാഴ്ചകളുടെ നൊമ്പരങ്ങളും പേറി ..
വേദനകളുടെ അഗ്നികുണ്ഡത്തിലിന്നും ..
നാമെന്ന സത്വങ്ങള്‍ ചിരിക്കുന്നു ..
കരയുന്ന ദൈവത്തിന്റെ കണ്ണുനീര്‍പോലും..
വറ്റിത്തുടങ്ങിയോ ....?....

4 comments:

  1. കരയുന്ന ദൈവത്തിന്റെ കണ്ണുനീര്‍പോലും..
    വറ്റിത്തുടങ്ങിയോ ....?
    :(

    ReplyDelete
  2. ഒന്നു പിടയുവാനാവാതെ പൈതങള്‍ ..

    ReplyDelete
  3. പണക്കൊഴുപ്പിന്റെ മെത്തയില്‍ ..
    അറബ് ലോകം ഉറങ്ങുന്നു ..
    അല്ല...അവര്‍ ഉറക്കം നടിക്കുന്നു ..
    വ്യഭിചാര ശാലയിലെ കാവല്‍പ്പട്ടികളെപ്പോലെ ...


    ഒന്ന് തേങ്ങുവാന്‍ പോലും മനസ്സില്‍ തേങ്ങല്‍ എനിക്കില്ല ..

    ReplyDelete
  4. നന്ദി സുഹൃത്തുക്കളെ ..

    ReplyDelete