Monday, September 6, 2010
മംഗലാപുരത്തിന്റെ ദു:ഖം...(യു എ ഇ ലുള്ള എന്റെ സ്നേഹിതനുവേണ്ടി )
ഒടുവില്‍ അവളും യാത്രയായി...സ്നേഹിച്ചുതീരാത്ത ജീവിതത്തിന്റെ ദു:ഖ സ്വപ്നങ്ങളുമായ് തിരിച്ചുവരാത്ത ലോകത്തിലേക്ക്....കഴിഞ്ഞകാലജീവിതത്തിന്റെ ഓര്‍മ്മത്തുരുത്തില്‍ തന്നെ തനിച്ചാക്കി നക്ഷത്രക്കൂട്ടങ്ങളില്‍ തന്നെനോക്കി ചിരിക്കുന്നുണ്ടാവാം....സ്നേഹിക്കാന്‍ മാത്രമറിയുന്ന എന്റെ കറുത്തകൂട്ടുകാരീ എന്തിനെന്നെതനിച്ചാക്കി നീ യാത്രയായി....നിന്റെ ഓരോവാക്കുകളും എന്നും സത്യം മാത്രമായിരുന്നല്ലോ...ഒടുവില്‍ കളിയോടെയാണെങ്കിലും ഇനി ഒരിക്കലും തിരിച്ചുവരില്ലെന്നും നമുക്കിവിടെ പിരിയാമെന്നും നീ പറഞ്ഞപ്പോള്‍ അതും ഒരു യാഥാര്‍ത്യമാവുമെന്ന് ഞാന്‍ കരുതിയില്ല....ഒടുവില്‍ ആകാശത്തിന്റെ മാറില്‍ ഊളിയിട്ട് എന്റെ കണ്ണുകളില്‍ നിന്നും നീ മറഞ്ഞപ്പോള്‍ എല്ലാം നഷ്ടപ്പെട്ടവന്റെ നിര്‍വികാരത എന്നില്‍ പടര്‍ന്നുകയറി....നിദ്ര കണ്‍പോളകളെ കീഴടക്കിയപ്പോഴും ഉറങ്ങാത്തമനസ്സില്‍ നീ മാത്രമായിരുന്നു...നിശയുടെ രണ്ടാം യാമത്തിനൊടുവില്‍ മണിമുഴക്കം വിളിച്ചുണര്‍ത്തിയപ്പോള്‍ ഞാന്‍ നിനച്ചു മറുതലക്കല്‍ നീയായിരിക്കുമെന്ന്...പക്ഷേ ശബ്ദങ്ങള്‍ ശ്വാസത്തിനൊപ്പം ഉയര്‍ന്നുതാഴ്ന്നപ്പോള്‍,,മരണത്തിന്റെ കറുത്ത ആവരണം എന്റെ കണ്‍പോളകളെ ഇരുട്ടിലേക്ക് താഴ്ത്തിയപ്പോള്‍ ഒന്നുമറിയാത്ത ഏതോ നിമിശങ്ങളിലേക്ക് ഞാന്‍ തളര്‍ന്നുവീഴുകയായിരുന്നു....പിന്നിടെപ്പോഴോ ചിത്രപ്പെട്ടിക്കുള്ളില്‍ തിളങ്ങുന്നവര്‍ണ്ണങ്ങളുടെനടുവില്‍ കൂട്ടിയിട്ട കത്തിക്കരിഞ്ഞ ശവക്കൂമ്പാരത്തില്‍ തിരിച്ചറിയാതെ നിന്നെയും ഞാന്‍ കണ്ടു..ഒരിക്കലും ഉണരാത്ത നിദ്രയില്‍ നീ ലയിച്ചുകഴിഞ്ഞിരുന്നു.....മനസ്സിന്റെ മുറിപ്പാടില്‍ നിന്നും ഉറ്റിവീഴുന്ന രക്തത്തുള്ളികള്‍ അശ്രുകണങ്ങളാക്കി മരിച്ചാലും മരിക്കാത്ത നിന്റെ ഓര്‍മ്മകള്‍ക്കുമുമ്പില്‍ ഞാന്‍ സമര്‍പ്പിക്കട്ടെ.....
Wednesday, September 1, 2010
സഖാവ്.........
ക്ഷമിക്കുക...
ഈ അരിവാള്‍ നീ എന്റെ കൈകളില്‍ വിലങ്ങണിയിച്ചതാണ്...
ഇതു ഞാന്‍ നിന്റെ ശിരസ്സിലര്‍പ്പിക്കുന്നു..
രക്തക്കറകള്‍ തുടച്ചു ചുവപ്പിച്ച ചെങ്കൊടിയേന്തുന്ന സോദരന്‍..
നാളെയുടെ മറ്റൊരു രക്തസാക്ഷി മണ്ഡപം തീര്‍ത്ത ആവേശം കണ്ണില്‍ ജ്വലിച്ചിറങ്ങിതീരുമുന്‍പേ...
തന്റെ പേരിലൊരു രക്തസാക്ഷി മണ്ഡപം തീര്‍ക്കാന്‍ കാത്തിരിക്കുന്നവരെ അറിഞ്ഞിരുന്നില്ല....ശീതിപ്പിച്ച മുറികളിലിരുന്നു വാക്കുകള്‍കൊണ്ട് ആവേശം പകര്‍ത്തുന്ന യജമാനന്റെ....
ചിരിക്കുന്ന കണ്ണുനീര്‍ തന്റെ സ്വന്തം രക്തത്തിലേക്കാണ് ഉറ്റിവീഴുന്നതെന്നറിയാന്‍ എന്തേ നീ വൈകുന്നു...
നീ നിന്നില്‍ കെട്ടിപ്പൊക്കിയ ചുവന്ന കോട്ടകള്‍ തീര്‍ക്കാന്‍ നിന്റെ രക്തം ബലിധാന മാക്കുന്നുവോ....
അറിയുക....
നിന്റെ രക്തം കുടിച്ചു ചുവക്കുന്നവരല്ല മിത്രം...
നിന്നിലേക്ക് രക്തം പകരുന്നവരാണെന്ന്........

Thursday, August 26, 2010
കാത്തിരിപ്പ്..........
തിരിവിളക്കുകള്‍ എരിഞ്ഞുതീരാറായ്....
ശവംതീനികള്‍ പുതച്ചിട്ടശവം തേടികരയുന്നു
... ഇനി എത്ര....ഈ കാത്തിരിപ്പെന്നറിയില്ല.
... മരണത്തിന്റെ സമയം കഴിഞ്ഞും.
.. രണ്ടുയാമങ്ങള്‍ കൊഴിഞ്ഞിരിക്കുന്നു.
.. അങ്ങിങ്ങു കൂടിനില്പൂ സഹചര്‍...
. പിറുപിറുക്കുന്നുണ്ട് മുഷിപ്പോടെ.
.. ഒരാള്‍ പറഞ്ഞു...എന്തിനിങ്ങനെ മക്കള്‍ ഈ കാത്തിരിപ്പിനെന്തര്‍ത്ഥം..
. മറ്റയാള്‍ പറഞ്ഞു..അവന്‍ വരും വരാതിരിക്കില്ല...
എങ്കിലും മരിച്ചയാള്‍ എന്ത് തെറ്റുചൈതു..
. ഒരാളുടെ കയ്യിലുള്ള ഫോണ്‍ ചിരിച്ചു..
. അതിനറിയില്ലല്ലോ ഇതൊരു മരണവീടാണെന്ന്...
അയാള്‍ പറഞ്ഞു ...അവനാ എയര്‍പോട്ടീന്നാ..
. ഇനി ഏറിയാല്‍ നാലൊ അഞ്ചോ മണിക്കൂര്‍...
കരഞ്ഞ് തളര്‍ന്നുറങ്ങിയവര്‍ വീണ്ടും ഉണര്‍ന്നു..
. ഇനി ഒരു കരച്ചില്‍ കൂടിബാക്കി...
മകന്റെ വരവിനും ശവമെടുപ്പിനും..
. അതുകഴിഞ്ഞു വീണ്ടും തളര്‍ന്നുറങ്ങാം..
. മണിക്കൂറുകള്‍ രണ്ടോ മൂന്നോ കഴിഞ്ഞുകാണും...
അയാളുടെ കയ്യിലിരുന്ന് ഫോണ്‍ വീണ്ടും ചിരിച്ചു...
ഒടുവില്‍ എല്ലാവരോടുമായി അയാള്‍ പറഞ്ഞു...
ഇനി നമുക്കെടുക്കാം....താമസിക്കണ്ട...
അവനുവരാന്‍ കഴിയില്ല...
ഇന്നത്തെ എയര്‍ ഇന്ത്യ കാന്‍സലാണുപോലും..

Monday, August 23, 2010
Friday, August 13, 2010
ഒറ്റപ്പെടുന്നവര്‍.....
കാത്തിരിക്കുന്നു ഞാന്‍ ...എന്റെ മരണം..
ഈ തീര്‍ത്ഥയാത്രതന്‍ മദ്ധ്യേ....
കൊഴിഞ്ഞുപോയൊരെന്‍ പൊക്കിള്‍ക്കൊടികള്‍ക്കറിയില്ല....
എവിടെതേടുമീ ഭ്രാന്തമാം ജല്‍പനം...
പേറ്റുനോവിന്റെ ആഴമറിയാത്തവര്‍...
മോഹങ്ങള്‍ മനസ്സിന്റെ വിങ്ങലാക്കി...
ഞാന്‍ ചുരത്തിയ മുലപ്പാലിന്റെ...
മധുരം നുണഞ്ഞ് എന്റെ വിരല്‍ത്തുമ്പില്‍....
ഊഞ്ഞാലാടിനടന്നവര്‍....ഒടുവില്‍
മണിമാളികകളില്‍ സുഖം തേടുമ്പോള്‍....ഞാന്‍
ഏതോഒരു അന്യതയുടെ മുള്‍ക്കിരീടവും പേറി...
നഷ്ടമായ ജീവിതത്തിന്റെ ഭാണ്ഡവും പേറി...
കാത്തിരിക്കുന്നു....എന്റെ മരണം...
ഒന്നുവന്നെങ്കില്‍....ആശിച്ചുപോവുന്നു...
എനിക്കുപൊലും വേണ്ടാത്ത.....ഈ
ആത്മാവിന്റെ ഒടുക്കത്തെ.....

Saturday, July 24, 2010
വിലാപം
ഇനീ എത്രനാള്‍....ഈ മണല്‍ഭൂമിയില്‍
എന്റെ നിണം വാര്‍ന്നുവീഴുവാന്‍...
മരുപ്പച്ചയും തേടി ഞാനലഞ്ഞ ദു:ഖ നാളില്‍
സുഖ നിര്‍വ്രതി നീ തന്നതാണെങ്കില്‍ പോലും...
എന്റെ യൌവനവും ശേഷിച്ച രക്തതുള്ളികളും..
നിന്റെയീമാറില്‍ ഞാന്‍ വീഴ് ത്തിയില്ലെ...
ഇനി എന്നെ വിട്ടേക്കുക...
ബാക്കിജീവിതത്തിന്റെ ബാക്കിവിയര്‍പ്പുതുള്ളികള്‍
എന്റെ ജന്മഭൂമിക്കു നല്‍കുവാന്‍....

Subscribe to:
Posts (Atom)