Friday, March 11, 2011

കാഞ്ചന.....


എന്റെ ഇന്നലകള്‍....ഭാഗം...നാല്


ആറുവയസ്സ് കഴിഞ്ഞപ്പോ മുതല്‍ എന്റെ അസുഖം മാറിത്തുടങ്ങിയിരുന്നു....ആദ്യം ഞാന്‍ പോയിത്തുടങ്ങിയത് മദ്രസ്സയിലായിരുന്നു....പുറത്തേക്കുള്ള എന്റെ ആദ്യത്തേത് എന്ന് പറയാവുന്ന ദിവസങ്ങള്‍....ശാരീരികമായും മാനസ്സികമായും വല്ലാത്തൊരു സുഖം തോന്നി....എങ്കിലും എല്ലാവരില്‍ നിന്നും ഞാനകലാനാണ് ശ്രമിച്ചിരുന്നത്....ആരുമായും ചങ്ങാത്തമില്ലാതെ ഒരു ഒറ്റപ്പെടല്‍....അതായിരുന്നു എനിക്കിഷ്ടം.....
                                                                                                                                                                                                                                   ബന്ധങ്ങളിലുള്ള ആഘൊഷങ്ങള്‍ക്കുപൊലും ആരുമെന്നെ കൊണ്ടുപൊയിരുന്നില്ലാ....ഞാനെന്റേതായ ഒരു ലോകത്തില്‍ ജീവിക്കാന്‍ തുടങ്ങി....                                                                                                                                                        
ഏഴുവയസ്സ് പൂര്‍ത്തിയായപ്പൊള്‍ ഞാന്‍ അസുഖങ്ങളില്‍ നിന്നും പൂര്‍ണ്ണമായും മുക്തനായി....സ്ക്കൂളെന്ന മഹാസാഗരത്തിലേക്ക് ഞാനും എടുത്തെറിയപ്പെട്ടു...അങ്ങിനെ ഏഴാമത്തെവയസ്സില്‍ ഞാനും ഒന്നാം ക്ലാസിലേക്ക് പോയിത്തുടങ്ങി....തൊട്ടടുത്തുള്ള വീട്ടിലെ ടീച്ചറായിരുന്നു എന്നെ പഠിപ്പിച്ചിരുന്നത്...വീട്ടില്‍ എന്നെ വിളിക്കുന്ന പേരായിരുന്നു ക്ലാസിലും എന്നെ വിളിച്ചിരുന്നത്....കൂടെ പഠിക്കുന്ന കുട്ടികളും ആ പേരെന്നെ വിളിച്ചുതുടങ്ങിയപ്പോള്‍ അതെനിക്കെന്തോ ഒരു സുഖം തോന്നിയില്ലാ....                                                                                                                                                                                  രണ്ടാം ക്ലാസിലെ രാഘവന്‍ മാസ്റ്റര്‍ ഞങ്ങളെ ഇരുത്തിയിരുന്നത് ഇടകലര്‍ത്തിയായിരുന്നു...ഒരാണ്‍കുട്ടി പിന്നെ ഒരു പെണ്‍കുട്ടി.....അല്പം മുതിര്‍ന്ന കുട്ടിയെന്നനിലക്ക് എന്നെയായിരുന്നു ക്ലാസ് ലീഡര്‍ ആക്കിയിരുന്നത്...  ഒരു ദിവസം ക്ലാസില്‍ വല്ലാത്തൊരു മണം തുടങ്ങി....എവിടെ നോക്കിയിട്ടും ഒന്നും കാണുന്നുമില്ലാ...ഒടുവില്‍ മാഷെന്നോടു പറഞ്ഞു.....                                                                                                                                                                                                  
“എടോ താനെല്ലാരുടേയും ഉടുത്തതൊന്ന് പൊന്തിച്ചു നോക്കെടോ"     ആദ്യം ഒരു മടി തോന്നിയെങ്കിലും ചെയ്യാതിരിക്കാന്‍ പറ്റില്ലല്ലോ...മുന്നിലെ ബഞ്ചില്‍നിന്നും ഞാന്‍ യാത്രതുടങ്ങി...”ഉടുത്തത് പൊന്തിക്കുന്ന യാത്ര “....നാലാമത്തെ ബെഞ്ചിലിരിക്കുന്ന കാഞ്ചനയുടെ ഉടുത്തത് പൊന്തിച്ച് ഒന്നേ നോക്കിയുള്ളു...അപ്പോഴേക്കും അവള്‍ കരച്ചില്‍ തുടങ്ങിയിരുന്നു...
“ സാര്‍...ഈ കുട്ടി.....മാഷ് ചിരിച്ചുകൊണ്ടെന്നോട് പറഞ്ഞു...” അവളെ വീട്ടീ കൊണ്ടോന്നാക്കീട്ടു വാടോ..”   സ്ക്കൂളില്‍ നിന്നും അഞ്ചുമിനിട്ടേ നടക്കാനുണ്ടായിരുന്നെങ്കിലും അരമണിക്കൂറോളമെടുത്തു വീട്ടിലെത്താന്‍...കാരണം കാഞ്ചനക്ക് ആ പരുവത്തില്‍ നടക്കാന്‍ ബുദ്ധിമുട്ടായിരുന്നു...അതിനു ശേഷം രണ്ടു മൂന്നു ദിവസം ആ കുട്ടി സ്ക്കൂളില്‍ വന്നില്ലാ... എന്റെ വീട്ടിലെ അവസ്തയിലേക്ക് ഞാനേകദേശം പൊരുത്തപ്പെട്ടു വന്നിരുന്നു...രാവിലെ ഒരു കയ്യില്‍ കുറച്ച് കട്ടന്‍ ചായയും ..മറുകയ്യില്‍ ഒരു തുണ്ട് ചക്കരയും പതിവായിരുന്നു...                                                                                                                                                                                                                                                                          അഞ്ചാം തരത്തിലെത്തിയപ്പൊഴേക്കും അല്പസ്വല്പം കുസൃതികളൊക്കെ ഞാനും വശമാക്കിയിരുന്നു...ക്ലാസുകള്‍ തിരിഞ്ഞുള്ള തല്ലായിരുന്നു പ്രധാനം...എ യും ബി യുമായി തല്ലുക..സി യും ഡി യുമായി തല്ലുക...ഇതില്‍ വിജയിക്കുന്നവര്‍ തമ്മില്‍ തല്ലുക...ഒടുവില്‍ ഒന്നു രണ്ടു കുട്ടികള്‍ ആശുപത്രി കയറിയപ്പോള്‍ അത് നിറുത്തേണ്ടിവന്നു...                                                                                                                                                                                                                                                       ക്ലാസ് തുടങ്ങി ഏകദേശം മൂന്ന് മാസം കഴിഞ്ഞിരിക്കും ...ഒരു ദിവസം അവള്‍ കടന്നുവന്നു....എന്റെ ക്ലാസിലേക്ക് ...വെളുത്ത് മെലിഞ്ഞ ഒരുപാട് മുടിയുള്ള അവള്‍....ആ പ്രായത്തില്‍ പ്രണയമെന്തെന്നറിയാത്ത എന്റെ മനസ്സിലേക്ക് അവളുടെ പുഞ്ചിരിയൊടെയുള്ള വരവിനെ ഞാനറിയാതെ സ്വാഗതം ചെയ്യുകയായിരുന്നു....                                                                                  


....അവള്‍.....മുംതാസ്.........                                                                  


..... അവസാനിക്കുന്നില്ലാ.............

4 comments:

  1. ഞാനും പിന്നാലെയുണ്ട്....

    ReplyDelete
  2. എപ്പിസോഡുകള്‍ ഇത്രയ്ക്കു ചെറുതാക്കണോ ?

    ReplyDelete