Monday, March 28, 2011

മുംതാസ്




എന്റെ ഇന്നലകള്‍ ഭാഗം ആറ്

അഞ്ചാം ക്ലാസില്‍ നിന്നും ആറാം ക്ലാസിലേക്ക് കടക്കുമ്പോള്‍ ഒരാഗ്രഹമേ ഉണ്ടായിരുന്നുള്ളു...മുംതാസും എന്റെ ക്ലാസിലാവണേയെന്ന്....അങ്ങിനെതന്നെ സംഭവിച്ചു...വാക്കുകള്‍ക്കതീതമായ എന്തോ ഒരു അനുഭൂതി മനസ്സിനെ മദിച്ചുകൊണ്ടിരുന്നു...           അന്നെല്ലാം സ്കൂളില്‍ പോവാന്‍ വലിയ താല്പര്യമായിരുന്നു...ആദ്യമെല്ലാം ഒന്നെഴുനേറ്റ് കിട്ടാന്‍ ഉമ്മ വിളിയോട് വിളിയായിരുന്നു...ഒടുവില്‍ രണ്ടെണ്ണം കിട്ടിയാലേ ഞാന്‍ പൊങ്ങാറുള്ളു....മുംതാസിന്റെ നോട്ടവും ചിരിയുമെല്ലാമായതോടെ എപ്പോ എഴുനേറ്റെന്ന് ചോദിച്ചാമതി....വീട്ടിലും അതൊരു സംസാരമായിരുന്നു...ഉമ്മ പറയും...” ഈ ചെക്കനെന്തുപറ്റി...വിളിയും തെളിയുമില്ലാതെ എഴുനേല്‍ക്കാത്തോനിപ്പം വെയിലുദിക്കിണേന്ന് മുമ്പേ എണീക്കിണ്ടല്ലോ “....ഉമ്മയോട് എങ്ങിനെ പറയും ,,ഞാനും പ്രണയിക്കുന്നെന്ന്.....                                                                                                                                                                                                                             
ഏകദേശം അഞ്ചോ ആറോ മാസങ്ങള്‍ കഴിഞ്ഞുകാണും ...ഒരു ദിവസം വൈകുന്നേരം ഞാന്‍ കണ്ട മുംതാസിന്റെ കണ്ണുകളില്‍ ദു:ഖത്തിന്റെ രണ്ടിറ്റുകണ്ണുനീര്‍തുള്ളികള്‍ ഒളിഞ്ഞുകിടന്നിരുന്നു...എങ്കിലും അന്നും അവള്‍ എനിക്കുള്ള
മിഠായികള്‍ കൊണ്ടുവന്നിരുന്നു...എന്നുമുള്ളതിലധികം....പക്ഷേ അന്നെനിക്കറിയില്ലായിരുന്നു  എനിക്കവള്‍ തരുന്ന അവസാനത്തെ സ്നേഹത്തിന്റെ മധുരമായിരിക്കും ആ മിഠായികളെന്ന്....                                                                                                                                                  അവള്‍ ക്ലാസില്‍ വന്നില്ല...എന്തോ ഒരു വിഷമം തോന്നി...രണ്ടാമത്തെ ദിവസം അവള്‍ താമസിച്ചിരുന്ന വീടും തേടി ഞാനും കൂട്ടുകാരും പോയെങ്കിലും ആ വീട് പൂട്ടിക്കിടന്നിരുന്നു...പിന്നിട് ഞാനറിഞ്ഞു...അവളുടെ ഉപ്പ റെയിവേ മാസ്റ്ററായിരുന്നെന്നും ..                                                                                                                                         ഫറോക്ക് റെയില്‍ വേ സ്റ്റേഷനിലേക്ക് മാറിവന്നതായിരുന്നെന്നും..ഇപ്പോ വീണ്ടും മാറിപ്പൊയെന്നും...                                                                                                                                                    എങ്ങോട്ടായിരുന്നു എന്റെ ഹൃദയത്തില്‍ നിന്നും അവള്‍ പറന്നുപോയതെന്ന് എനിക്കിപ്പോഴും അറിയില്ലാ..എങ്കിലും ആ മുഖവും ശബ്ദമില്ലാത്ത ചിരിയും ഇപ്പോഴും എന്റെ കണ്ണുകളിലുണ്ട്...അവള്‍ തന്ന ലോസഞ്ചര്‍ മിഠായിയുടെ മധുരം ഇന്നും എന്റെ നാവില്‍ നില്‍ക്കുന്നു....                                                                                                                                                                                                                                                              അതിനിടക്കാണ് എന്റെ അമ്മായിയുടെ മകളുടെ ഭര്‍ത്താവിന്റെ മരണം...കോഴിക്കോട് കുറ്റിച്ചിറയിലായിരുന്നു അവരുടെ വീട്...മരണത്തിന്റെ മൂന്നാമത്തെ ദിവസം കണ്ണൂക്കിനുപോയ ഉപ്പ തിരിച്ചുവന്നത് അമ്മായിയുടെ മകളേയും ചെറിയ അഞ്ചു മക്കളേയും കൊണ്ടായിരുന്നു......ഉപ്പ ..ഉമ്മയൊട് പറഞ്ഞു...“.ഇവരിനി ഇവിടെ നമ്മുടെ കൂടെ നില്‍ക്കട്ടേ...അവിടെ ഇവരെ നോക്കാന്‍ ആരാ ഉള്ളത് “                                                                                                                                                                    അന്നുമുതല്‍ എന്റെ വീട്ടിലെ രണ്ടുമുറികളില്‍ ഒന്ന് അവര്‍ക്കുവേണ്ടി നീക്കിവെച്ചു...ഞാനും ഉപ്പയും ജേഷ്ടന്മാരും കിടത്തം കോലായിലേക്ക് മാറ്റി...മഴപെയ്യുമ്പോള്‍ കാറ്റിനെത്തുന്ന വെള്ളത്തുള്ളികള്‍ കോലായ നനച്ചുകൊണ്ടിരുന്നു..ഒടുവില്‍ ചാക്കുകള്‍ കെട്ടിത്തൂക്കിയിട്ടായി കിടത്തം...ചില ദിവസങ്ങളില്‍ അടുത്ത വീട്ടിലെ “നായ “ യുടെ കിടത്തം എന്റെ കാല്‍ ചുവട്ടിലായിരുന്നു...അതിന്റെ തൊട്ടുരുമ്മല്‍ എന്നെ ആരോ സ്നേഹിക്കുന്നപോലെ എനിക്കുതോന്നി...                                                                                                                                                                                                                                              വീട്ടിലെ അവസ്ഥകള്‍ വീണ്ടും കൂടുതല്‍ മോശമായിത്തുടങ്ങി...ഞങ്ങളുടെ പട്ടിണിയിലേക്കായിരുന്നല്ലോ പുതിയ ആറ് പേരുടെ വരവ്...പിന്നീടുള്ള ആശ്രയം അടുത്ത വീട്ടിലെ തുരുതുരേ കായ്ക്കുന്ന പ്ലാവുകളായിരുന്നു...ഒന്നും കിട്ടാത്ത ദിവസങ്ങളില്‍ അടുത്ത വീട്ടുകാര്‍ ഉറങ്ങുന്നതുവരെ കാത്തിരിക്കും ..അതിനുശേഷം അവിടെ പോയി ഒന്നോ രണ്ടോ ചക്കയിട്ട് കൊണ്ടുവന്ന് ഉണ്ടാക്കിയായിരുന്നു വിശപ്പടക്കിയിരുന്നത്....നേരം പുലര്‍ന്നാല്‍ ഉമ്മ അവിടെപോയി പറയും “ ഇന്നലെ ഞാന്‍ ചക്ക പറിച്ചിരുന്നെന്ന് “ അതിലവര്‍ക്കെതിര്‍പ്പില്ലായിരുന്നു..എത്രവേണേലും എടുക്കാനായിരുന്നു അവര്‍ ഉമ്മയൊട് പറഞ്ഞിരുന്നത്...ചിലദിവസങ്ങളില്‍ അവിടുന്ന് കിട്ടുന്ന അരിയായിരുന്നു എന്റെ വീട്ടില്‍ വേവിച്ചിരുന്നത്....ആ നല്ല മനസ്സുകളെ ഞാനിന്നും ബഹുമാനിക്കുന്നു.....                                                                                                                                                                                                                                                                                                                                        എന്റെ വകയിലൊരമ്മാവന്റെ മകന്‍ നാട്ടിലുള്ള ഒരു ഹോട്ടലില്‍ ജോലി ചെയ്തിരുന്നു....പകല്‍ സമയങ്ങളില്‍ വല്ലാണ്ട് വിശക്കുമ്പോ ഉമ്മ എന്നോട് പറയും  “ നീ ഇക്കാക്കന്റടുത്ത് പോയി നിനക്ക് ചായ വേണംന്ന് പറ..അവന്‍ തരും..” പലദിവസങ്ങളില്‍ എന്റെ പകല്‍ വിശപ്പിന്റെ ശമനം അവിടെയായിരുന്നു...അമ്മാവന്റെ മകന്‍ മരണപ്പെട്ടെങ്കിലും ഇന്നും എന്റെ സ്നേഹത്തിന്റെ ഒരു നുള്ള് ഞാന്‍ അദ്ദേഹത്തിന്റെ കുടുംബത്തിനുവേണ്ടി എന്റെ മനസ്സില്‍ സൂക്ഷിക്കുന്നു...     


ദിവസങ്ങള്‍ പലതും കടന്നുപോയെങ്കിലും അവസ്ഥകള്‍ മാത്രം മാറാതെ നിന്നു...അന്നെല്ലാം വിശപ്പ് മാത്രമായിരുന്നു എന്റെ ശത്രു...ആരോടും ഒന്നും പറയാതെ വീട്ടീന്നിറങ്ങുമ്പോള്‍ പ്രാര്‍ത്ഥിക്കൂമായിരുന്നു ഒരമ്പത് പൈസയെങ്കിലും വീണു കിട്ടണമേയെന്ന്....ഒന്ന് വിശപ്പടക്കാന്‍......  


പിന്നീട് കുറച്ചുമാസങ്ങള്‍ക്കുശേഷം ഞങ്ങളുടെ സ്കൂളിലും ഉപ്പുമാവ് കൊടുക്കാന്‍ തുടങ്ങി...അതൊരു അശ്വാസമായിരുന്നു...വിളമ്പുന്നത് പരിചയക്കാരായിരുന്നത് കൊണ്ട് ഞാന്‍ കൊണ്ടുപൊവുന്ന പാത്രം നിറച്ചും എനിക്ക് കിട്ടുമായിരുന്നു....വീട് തൊട്ടടുത്തായതുകൊണ്ട് നേരെ വീട്ടില്‍ കൊണ്ടുവന്നാണ് കഴിക്കാറ്...എല്ലാവരും കൂടെയിരുന്നുള്ള ആ ഉപ്പുമാവ് തീറ്റി അതൊരു രസമായിരുന്നു....                                                                                                                                                                                                                                                                                                                                            അതിനിടയില്‍ എപ്പോഴാണെന്നറിയില്ലാ...സുന്ദരിയായ അവള്‍ എന്റെ മുന്നിലൂടെ കടന്നുപോയത്...ആറ് വര്‍ഷക്കാലം ഒരുമിച്ച് ഒരേ സ്കൂളില്‍ പഠിച്ചിട്ടും ഞാനന്ന് ആദ്യമായിട്ടായിരുന്നു അവളെ കണ്ടത്....ഞാനറിയാതെ എന്റെ കാലുകളും അവള്‍ക്ക് പിന്നാലെ ചലിച്ചുകൊണ്ടിരുന്നു....ഒടുവില്‍  “ ആറ് .എ “ ക്ലാസില്‍ അവള്‍ ചെന്ന് കയറിയപ്പോള്‍ അറിയാതെ ഞാനും കയറി.....” ഈ കുട്ടിയെന്താ ഇവിടേ “...എന്ന ചോദ്യം കേട്ടാണ്  ഞാന്‍ നിമിഷത്തിലേക്ക് തിരിച്ചുവന്നത്...അവിടെ ഉയര്‍ന്ന കൂട്ടച്ചിരിയില്‍ അവളുമുണ്ടായിരുന്നു...അല്പം നാണത്തോടെ ഒരിക്കല്‍കൂടെ അവളെ തിരിഞ്ഞുനോക്കി ഞാനിറങ്ങി നടന്നു......ഒരു പുതിയ ബന്ധത്തിന്റെ തുടക്കം അവിടെയായിരുന്നു......                                                                                                                                                                                              അവസാനിക്കുന്നില്ലാ......
.

9 comments:

  1. നാട്ടാരാ... പട്ടിണിയും പ്രണയവും ഒരുമിച്ച്.... ഒരുത്ത് കൈവിട്ട് പോയപ്പോഴേക്കും അടുത്തതിനെ തിരഞ്ഞിറങ്ങിയല്ലേ.. കൊള്ളാം... ചില വരികള്‍ മനസ്സിനെ സ്പര്‍ശിക്കുന്നതായിരുന്നു. മോശം കാലത്ത് നമ്മളെ സഹായിച്ചിരുന്നവരെ ഓര്‍ക്കുന്നു എന്നത് ഒരു വലിയ കാര്യം തന്നെയാണ്. ആശംസകള്‍...

    അങ്ങോട്ടൊന്നും കണ്ടില്ലല്ലോ...

    ReplyDelete
  2. വായിച്ചു .... വേറെ ഒന്നും പറയാന്‍ തോന്നുന്നില്ലാ....

    ReplyDelete
  3. പ്രണയത്തിനു പട്ടിണി ഒരു തടസ്സമേ അല്ല. (അനുഭവത്തില്‍ നിന്നും.
    പോസ്റെഴുതാന്‍ പറ്റില്ല. കൂട്യാളുമ് കെട്ട്യോളും വായിക്കും)

    മൂത്തമ്മ വിരുന്നു വന്നാല്‍ എന്റെ നോട്ടം കോന്തലയിലായിരുന്നു. ഒരു കാലുര്‍പ്യ ! പത്തു പൈസ വീതം എനിക്കും അനുജനും അഞ്ചു പൈസ പെങ്ങള്‍ക്കും. അങ്ങനെ ഒരുക്കൂട്ടി പെരുന്നാളിന് നാല് രൂപ അറുപത്തഞ്ച് പൈസ ഞാനുണ്ടാക്കി!
    സിനിമ, ഫുട്ബാള്‍, ചെരക ഐസ്....ഹോ അടിച്ച് പോളിച്ചങ്ങനെ.....

    മുമ്പും വന്നിരുന്നു. വായിച്ചിരുന്നു.

    ReplyDelete
  4. പട്ടിണിയും പ്രണയവും സമാസമം ചേര്‍ത്ത ചെറുപ്പകാലം ഹൃദയസ്പര്‍ക്കായി എഴുതി...സര്‍ദാര്‍ ഭായി...

    അടുത്തത്‌ ഉടനെതന്നെ വിടൂ...ആ പ്രണയമെങ്കിലും ഒന്ന് പുഷ്പിക്കണേ എന്ന പ്രാര്‍ഥനയോടെ..

    ReplyDelete
  5. മനസ്സില്‍ തൊട്ട രചന ......... എനിക്കേറെ ഇഷ്ടമായി

    ReplyDelete
  6. ചെറുപ്പത്തിലെ അത്തരം കഠിന അനുഭവങ്ങളാണ് മനുഷ്യന് എന്തും നേരിടാനുള്ള കരുത്ത് നല്‍കുന്നത്.
    ഇപ്പോഴത്തെ ചോക്ലേറ്റ് പിള്ളാരെ കാണുന്നില്ലേ ഒരു പ്രതിസന്ധിയും തരണം ചെയ്യാന്‍ കഴിയാതെ ജീവിതത്തില്‍ നിന്ന് വരെ ഒളിച്ചോടുന്നത്?

    ReplyDelete
  7. ഒരിക്കല്‍ ഞാനും ഇശ്ടടപ്പെട്ടിരുന്നൂ ഒരു മുംതാസിനെ .പ്രണയം അതോരനുഫവം തന്നെയാണ് .പ്രനയികുന്നവര്‍ക്ക് നഷ്ടവും പ്രനയിക്കതവര്‍ക്ക് തീരാ നഷ്ടവും ...അതാണ പ്രണയം ...പ്രണയം ഒരു നോവാണ് ഒരികലും മായാത്ത നോവ്

    ReplyDelete
  8. pollunna anubavangalk snehathinte maduram

    ReplyDelete