Tuesday, April 26, 2011

സര്‍ദാറിന്റെ കഥ.....

         എട്ടാം തരത്തിലെ കൊല്ലപ്പരീക്ഷയും കഴിഞ്ഞ് പിരിയുമ്പോള്‍ എല്ലാവര്‍ക്കും സന്തോഷമായിരുന്നെങ്കിലും എനിക്കത് വലിയ വിഷമമായിരുന്നു...പ്രണയിക്കുന്നവന്റെ വിഷമം..അല്ലെങ്കില്‍ എന്നും കണ്ടുകൊണ്ടിരിക്കുന്ന ആനന്ദിനെ ഇനിയെന്നുകാണും എന്ന വിഷമം...രണ്ടുമാസ വെക്കേഷന്‍ എന്നെ സംബന്ധിച്ചിടത്തോളം ഒമ്പതാം ക്ലാസിലേക്കുള്ള ബുക്കും ഡ്രസ്സും വാങ്ങാനുള്ള ജോലി തേടലായിരുന്നു...മുഴുവനും വാങ്ങാന്‍ കഴിയാത്തതോണ്ട് രണ്ട് വിഷയത്തി   നൊരു നോട്ടായിരുന്നു ഉപയോഗിച്ചിരുന്നത്..                                                                                                                                                                                                             ഇവിടെ എന്റെ ഈ ഭാഗം പൂര്‍ത്തീകരിക്കണമെങ്കില്‍ എന്റെ ഉപ്പയെ ഞാന്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തിയേ മതിയാവൂ...ഉപ്പ ഇന്ന് ജീവിച്ചിരിപ്പില്ലാ...ഒരുപരിതിവരെ എന്റെ ഉപ്പയുടെ നല്ല വശങ്ങളാണ് ഞാനെന്റെ ജീവിതത്തില്‍ പകര്‍ത്തിയത്.....ഉപ്പ....എന്റെ ഓര്‍മ്മകളുടെ നിലാവില്‍ ഇന്നും പൂര്‍ണ്ണ ചന്ദ്രനെപ്പോലെ തിളങ്ങിനില്‍ക്കുന്നു...ആ നല്ല മനസ്സിനുമുന്നില്‍ ഞാന്‍ ആദ്യമേ നമിക്കട്ടേ.......സ്വാതന്ത്ര്യ സമരത്തിലും വിമോചനസമരത്തിലും പങ്കെടുത്ത ഒരുറച്ച കോണ്‍ഗ്രസ്സുകാരനായിരുന്നു എന്റെ ഉപ്പ.....എന്നെക്കാളും വലിപ്പമുണ്ടായിരുന്നു എന്റെ ഉപ്പയുടെ  മടക്കിവെച്ച അല്ലെങ്കില്‍ ചുരുട്ടിവെച്ച മീശക്ക്....അന്നെല്ലാം ഉപ്പയെ മറ്റുള്ളവര്‍ വിളിച്ചിരുന്നത് മീശക്കാരന്‍ എന്നായിരുന്നു....ഞാന്‍ ജനിക്കുന്നതിനു മുമ്പ് രാമനാട്ടുകരയിലെ വലിയൊരു അരിക്കച്ചവടവും സ്റ്റേഷനറിയുമായിരുന്നു ഉപ്പയുടെ മുതല്‍...അന്നെല്ലാം കാളവണ്ടികളുടെ ഘോഷയാത്രയായിരുന്നു...ബസ്സുകളും ലോറികളും അധികമില്ലാത്ത ആ കാലത്ത് കോഴിക്കോട് വലിയങ്ങാടിയിലേക്കുള്ള വില്‍പ്പന സാധനങ്ങളെല്ലാം മഞ്ചേരി ഭാഗങ്ങളില്‍ നിന്നും കൊണ്ടുപോയിരുന്നത് കാളവണ്ടികളിലായിരുന്നു...ഇവരുടെ കോഴിക്കോടെത്തുന്നതിനുമുമ്പുള്ള അവസാനതാവളം എന്റെ ഉപ്പയുടെ പീടികയുടെ മുന്നിലായിരുന്നു....ഇതെല്ലാം പലകാരണങ്ങളാല്‍ പിന്നീട് നഷ്ടപ്പെടുകയായിരുന്നു..അതിന്റെ കാരണങ്ങള്‍ ഞാനിവിടെ എഴുതുന്നില്ലാ...കുടുംബ ബന്ധങ്ങളും സ്നേഹ ബന്ധങ്ങളും എന്റെ ഈ വരികളിലൂടെ നഷ്ടപ്പെടുത്താന്‍ ഞാനാഗ്രഹിക്കുന്നില്ലാ.കാരണം നഷ്ടങ്ങളുടെ കണക്കുനിരത്തിയാല്‍ അതില്‍ ജീവിച്ചിരിക്കുന്നവരും മരണപ്പെട്ടവരുമായ പലരും കടന്നുവന്നേക്കാം....                                                                                   അന്ന് നാട്ടിലെന്ത് പ്രശ്നങ്ങളുണ്ടായാലും അതിലിടപെട്ടിരുന്ന് ആ‍ളായിരുന്നു എന്റെ ഉപ്പ...ശരിക്കുപറഞ്ഞാല്‍ ഉപ്പക്കൊരു നാലംഗ സംഘമുണ്ടായിരുന്നു....കുനിയില്‍ ആലി പത്മനാഭന്‍ കുഞ്ഞിക്കാരി എന്നിവരായിരുന്നു അന്നത്തെ നാട്ടിലെ പോരാളികള്‍...കുഞ്ഞിക്കാരി ..ഞാന്‍ എന്റെ ഉപ്പയെപ്പോലെ സ്നേഹിച്ചിരുന്ന വ്യക്തി..പറയപ്പെടാനാരുമില്ലാത്ത ഒറ്റത്തടി...വളരെ ചെറുപ്പത്തില്‍ എന്റെ വീട്ടില്‍ എത്തിപ്പെട്ടതാണ്...പിന്നീട് എന്റെ കുടുംബത്തിലെ ഒരംഗമായി...കിടത്തം ഞങ്ങളുടെകൂടെത്തന്നെയായിരുന്നു...എന്തുകാര്യത്തിലും ഉപ്പയുടെ വലംകൈ...എവിടെയും ഉപ്പയുടെമുന്നില്‍ നില്‍ക്കാന്‍ കുഞ്ഞിക്കാരിയുണ്ടാവും...ഉപ്പയെതൊടാന്‍ ആരേയും അനുവദിക്കാറില്ലാ..എന്തിനും പോന്ന നാലുപേര്‍..തല്ലെങ്കില്‍ തല്ല് കുത്തെങ്കില്‍ കുത്ത്..അതായിരുന്നു അവര്‍....ഒടുവില്‍ രക്തം ഛര്‍ദ്ദിച്ച് കുഞ്ഞിക്കാരി മരിക്കുമ്പോള്‍ ഞങ്ങളോടൊന്നേ പറഞ്ഞുള്ളു,....ഇതുവരെ നിങ്ങളുടെ ഉപ്പയെതൊടാന്‍ ഞാനാരേയും അനുവദിച്ചിട്ടില്ലാ....നിങ്ങളും അങ്ങിനായിരിക്കണം...                                                                               എല്ലാവരും എന്നോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്....നിനക്കീ “സര്‍ദാര്‍ “ എവിടുന്ന് കിട്ടീയെന്ന് ...അതൊരു വലിയകഥയൊന്നുമല്ലാ..എങ്കിലും ഞാനെഴുതാം...ഇതു സത്യത്തില്‍ എനിക്കുകിട്ടിയ പേരല്ലാ...ഒരുപാട് വര്‍ഷങ്ങള്‍ക്കുമുമ്പ് എന്റെ ഉപ്പക്കുകിട്ടിയപേരാണ്..അത് ഞങ്നളിലേക്ക് പകര്‍ന്നുതന്ന് ഉപ്പ പോയിമറഞ്ഞു...ഒരിക്കല്‍ സത്യാഗ്രഹങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന സമയം...ഇങ്ക്വിലാബിന്റെ പോര്‍ക്കളങ്ങളിലേക്കെറിയപ്പെടുന്ന യുവത്വം..മാതൃരാജ്യത്തിന്റെ മോചനത്തിനുവേണ്ടി രക്തം ചിന്താനും സ്വന്തം ജീവന്‍ കൊടുക്കാനും പെറ്റമ്മയെപ്പോലും ഉപേക്ഷിച്ച് കോണ്‍ഗ്രസ്സെന്ന മഹാപ്രസ്ഥാനത്തില്‍ അണിചേര്‍ന്നുകൊണ്ടിരുന്ന സമയം...നാടിന്റെ മോചനം അല്ലെങ്കില്‍ മരണമെന്ന മുദ്രാവാക്യവുമായി സമരങ്ങളും ഒളിപ്പോരുകളും നടക്കുകയായിരുന്നു....ഈ സമയത്ത് എന്റെ വീട്ടിന്റെ മുന്നിലുള്ള മീമ്പാറയെന്ന ഒഴിഞ്ഞസ്ഥലത്ത് അന്നത്തെ കോഗ്രസ്സ് നേതാക്കളുടെ രഹസ്യ മീറ്റിംഗ് നടന്നു...ആ മീറ്റിംഗിലെ അജണ്ടയില്‍ പ്രധാനമായത് അന്നുള്ള പോലീസ് സ്റ്റേഷന്റെ മുകളില്‍ ആര് ഇന്ത്യയുടെ പതാക ഉയര്‍ത്തും എന്നതായിരുന്നു...ആ ദൌത്യം എന്റെ ഉപ്പ ഏറ്റെടുത്തു..വളരെയധികം പ്രശ്നങ്ങള്‍ നടക്കുന്ന സമയമായിരുന്നു..എങ്കിലും രാത്രിയുടെ മറവില്‍ ആ കൃത്യം വളരെ ഭംഗിയായി നടത്തപ്പെട്ടു...പിറ്റേദിവസം നേരം പുലര്‍ന്നത് ഇന്ത്യയുടെ പതാക പാറികൊണ്ടായിരുന്നു..എങ്കിലും വളരെ താമസിയാതെ ഉപ്പ പിടിക്കപ്പെട്ടു..കയ്യിലെല്ലാം വിലങ്ങുവെച്ച് പോലീസ് സ്റ്റേഷന്റെ മുന്നില്‍ നില്‍ക്കുന്ന ഉപ്പയുടെ മുന്നില്‍ പട്ടകെട്ടിയ ട്രൌസറും ചരിച്ചുവെച്ച തൊപ്പിയുമിട്ട അന്നത്തെ ഉയര്‍ന്ന ഒരു പോലീസ് ഓഫീസര്‍ വന്നിറങ്ങി...നെഞ്ചും വിരിച്ചുനില്‍ക്കുന്ന ഉപ്പയുടെ മുന്നില്‍ വന്ന് അദ്ദേഹം പറഞ്ഞു..” ഞാനറിഞ്ഞത് ഇന്ത്യയില്‍ ഒരു “സര്‍ദാര്‍ വല്ലഭായ് പട്ടേലേ ഉള്ളൂ എന്നാണ്...നീ ആരെടാ ചെറിയ സര്‍ദാറോ “...കുറച്ച് ദിവസം ഉള്ളില്‍ കീടന്ന് പുറത്തിറങ്ങിയ ഉപ്പയെ അന്നത്തെ പ്രവര്‍ത്തകര്‍ എതിരേറ്റത് “സര്‍ദാര്‍” എന്ന നാമത്തോടെയായിരുന്നു...പിന്നീടിങ്ങോട്ട് ആ പേരില്‍ ഞങ്ങളും അറിയപ്പെട്ടു....:സര്‍ദാറിന്റെ മക്കള്‍” ഈ പേരിനേയും ഉപ്പയേയും നാട്ടുകാര്‍ ബഹുമാനിച്ചിരുന്നു...ഈ ഒരു കാരണംകൊണ്ടുതന്നെ സര്‍ദാറിന്റെ മക്കള്‍ക്ക് ജോലിതരാന്‍ പലരും മടിച്ചു....                                                                                                                                                       ഞാന്‍ പറഞ്ഞല്ലോ ..എട്ടാം ക്ലാസും കഴിഞ്ഞ് പണിതേടുന്നസമയം...എന്റെ ഒരു സ്നേഹിതന്‍ ചോദിച്ചു...ഒരുവീട്ടില്‍ പണിയുണ്ട് നീ വരുന്നോയെന്ന്...പിറ്റേദിവസം രാവിലെ ഞനും അവന്റെ കൂടെ ആ വീട്ടിലേക്ക് പണിക്കുപോയി...ശിവമണി ഗാരേജ് നടത്തുന്ന മാധവിയേട്ടത്തിയുടെ വീടായിരുന്നത്...പണിതുടങ്ങുന്നതിനുമുമ്പേ മധവിയേട്ടത്തി എന്നെ വല്ലാണ്ട് ശ്രദ്ദിക്കുന്നുണ്ടായിരുന്നു...എന്നെവിളിച്ച് അടുക്കളയിലേക്ക് കൊണ്ടുപോയി...അവിടെ ചായയും മറ്റും എടുത്തുവച്ചിരുന്നു...മോനിത് കഴിക്കൂന്ന് പറഞ്ഞ് അവരും എന്റടുത്തിരുന്നു...എന്നിട്ട് ചോദിച്ചു..എന്റെ വീടെവിടേന്ന് ,,ഞാന്‍ പറഞ്ഞുകൊടുത്തു...പിന്നെചോദിച്ചു “ മോന്‍ സര്‍ദാറിന്റെ മോനാണല്ലേ :..അതെന്നു പറഞ്ഞപ്പോ എല്ലാം കഴിച്ചിട്ടേഎഴുനേല്‍ക്കാവൂ എന്നും പറഞ്ഞ് അവര്‍ എഴുനേറ്റുപോയി...അല്പം കഴിഞ്ഞ് തിരിച്ചുവന്ന് കുറച്ച് പണം എന്റെ കയ്യില്‍ വച്ചുതന്നിട്ടെന്നോട് പറഞ്ഞു...” നീ ഇവിടെ പണിക്കു വന്നൂന്ന് ഒരിക്കലും ഉപ്പയോട് പറയരുത്...ഈ പൈസവെച്ചോ എന്നിട്ട് വീട്ടീ പൊയ്ക്കോ...സര്‍ദാറിന്റെ മക്കളെകൊണ്ട് പണിയെടുപ്പിക്കാനൊന്നും ഞാനായിട്ടില്ലാ...ഉപ്പ അറിഞ്ഞാ അതെനിക്കു മോശമാ “....ആ പണം അവിടെതന്നെവച്ച് തിരിച്ചു നടക്കുമ്പോ ആദ്യമായി എനിക്കാ പേരിനോട് ദേഷ്യം തോന്നി....പിന്നീട് പലസ്ഥലങ്ങളിലും ഇതാവര്‍ത്തിക്കപ്പെട്ടു...ആരേയും ഞാന്‍ കുറ്റം പറയുന്നില്ലാ...എല്ലാവര്‍ക്കും എന്റെ ഉപ്പയോടുള്ള ബഹുമാനം കൊണ്ടായിരുന്നു ഇങ്ങിനെ സംഭവിച്ചത്...എങ്കിലും എന്നെ സംബന്ധിച്ച് അതൊരു വലിയവിഷമം തന്നെയായിരുന്നു...എന്നിട്ടും പലയിടത്തും പലചെറിയ ജോലിയും ചെയ്ത് പുസ്തകത്തിനും മറ്റുമുള്ള പണം ഞാനുണ്ടാക്കിയിരുന്നു...                                                                                                                                                                             ഈ വെക്കേഷന്റെ രണ്ടുമാസങ്ങളില്‍ രണ്ടോ മൂന്നോ തവണ മാത്രമായിരുന്നു ഞാന്‍ ആനന്ദിനെ കണ്ടിരുന്നത്...ഒരിക്കല്‍ സിനിമ കഴിഞ്ഞ് അവളും അമ്മമ്മയും കൂടെ എന്റെ വീട്ടിന്നുമുന്നിലൂടെ നടന്നുവരുമ്പോള്‍“ ഞാന്‍ കല്ല് കടത്തി ക്ഷീണിച്ച് ചുവന്ന കല്പൊടികള്‍കൊണ്ട് മേക്കപ്പും ചെയ്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്നു “....തൊട്ടുമുന്നിലെത്തിയപ്പോഴായിരുന്നു പരസ്പരം കണ്ടത്....ഒന്ന് മുഖത്തേക്ക് നോക്കി ചിരിച്ചുകൊണ്ടവള്‍ കടന്നുപോയപ്പോള്‍ ഞാനവിടെ ഉരുകിത്തീരുകയായിരുന്നു...ഒരു അവശകാമുകന്റെ രോദനം ....അതെന്റെ ഉള്ളില്‍തന്നെ വീണുടഞ്ഞു                                                                                                                                                 >>>>>>>>>>>>>>>>>>>>>>>>>>>>>>>>>>തുടരാം>>>>>>>>>>>>>>>>>>>>>>>

10 comments:

 1. ഇതും മനസ്സിൽ കൊണ്ടു.

  ReplyDelete
 2. ഈ ഭാഗം വളരെ ഇഷ്ടപ്പെട്ടു... ഉപ്പയെ പറ്റി പറഞ്ഞ സ്ഥലങ്ങളില്‍ രോമാഞ്ചമുണ്ടായി... ആ ഉപ്പയുടെ മകനായി ജനിക്കാന്‍ കഴിഞ്ഞത് താങ്കളുടെ ഭാഗ്യം... ആശംസകള്‍...

  ReplyDelete
 3. വായിച്ചു .......

  ReplyDelete
 4. നിങ്ങള്‍ ഭാഗ്യവാനാണ് ആ ഉപ്പയുടെ മകനായി ജനിച്ചത്‌ കൊണ്ട്.

  ReplyDelete
 5. ഭയ്യാ...
  ശരിക്കും വേദനിചൂട്ടോ..., അനുഭവത്തിന്റെ തീക്ഷണത നൊമ്പരം പടര്‍ത്തുന്നു...!

  ReplyDelete
 6. വളരെ വേദനയോടെ വായിച്ചു ,,,സര്‍ദാര്‍ജി,നന്നായി സത്യസന്ധമായി പകര്‍ത്തി ,,മന്സ്സിന്റെയ് ഉള്ളില്‍ ഒരു വിങ്ങല്‍ ,,,ഇപ്പോഴുംതങ്ങി നില്‍ക്കുന്നു

  ReplyDelete
 7. ellam vayichu kazhinjappol kurachu vedana mathram bakki aye..............shilpy.........really herat touching..!

  ReplyDelete
 8. bahumanikkunnu sardaarineyum makaneyum

  ReplyDelete
 9. യാ ഇബ്നു സർദാർ......

  ReplyDelete