Tuesday, April 12, 2011

ആദ്യത്തെ പ്രണയ ലേഖനം...

എന്റെ ഇന്നലകള്‍....ഭാഗം...എട്ട്


സ്കൂള്‍ പൂട്ടിയതോടെ വിശപ്പ് എന്റെ ശത്രുവായി...ആ സമയത്ത് എന്റെ അമ്മായിയുടെ മകള്‍ അടുത്തുള്ള ഹാജിയാരുടെ വീട്ടില്‍ ജോലിക്കുപോയി തുടങ്ങിയിരുന്നു....അവാരെന്നോടു ചോദിച്ചു... ആ വീട്ടില്‍ സാധനങ്ങള്‍ വാങ്ങികൊടുക്കാന്‍ ഒരു കുട്ടിവേണം...നീ വരുന്നോന്ന്...രാവിലെ മദ്രസ്സകഴിഞ്ഞാല്‍ നേരെ അങ്ങോട്ടുപോവും...അവിടേക്കുള്ള സാധനങ്ങളെല്ലാം എഴുതി ശീട്ടാക്കി വാങ്ങികൊടുക്കും.... ഹാജിയാരുടെ വീട്ടിന്റെ അടുക്കളത്തിണ്ണയില്‍ വിളമ്പിവെച്ച ചോറിന്നും എന്റെ നാവില്‍ മധുരം നല്‍കുന്നു.. എങ്കിലും വാരിയെടുക്കുന്ന ഓരോ ഉരുളയിലും ഞാന്‍ കണ്ടിരുന്നു ....വിശന്നിരിക്കുന്ന എന്റെ സഹോദരങ്ങളുടെ മുഖം.... ഞാന്‍ പഠിച്ചിരുന്ന സ്കൂള്‍ ഏഴാം ക്ലാസ് വരെ ഉണ്ടായിരുന്നുള്ളു...അഥവാ ജയിച്ചുകഴിഞ്ഞാല്‍ പിന്നെ പോവേണ്ടത് ഹൈസ്കൂളിലാണ്....നടന്നുപോവാന്‍ പറ്റുന്നത് സേവാമന്ദിരം പോസ്റ്റ് ബേസിക് സ്കൂളാണ്....പിന്നെയുള്ളത് ഫാറൂക് കോളേജ് ഹൈസ്ക്കൂളാണ്...എവിടെ സീറ്റ് കിട്ടിയാലും പുസ്തകം വാണ്ടാനും വസ്ത്രം വാങ്ങാനും എന്തുചെയ്യുമെന്നചിന്തയിലായിരുന്നു... ഏഴാം ക്ലാസ് കഴിഞ്ഞു സ്ക്കൂള്‍ വിടുന്നതിനുമുമ്പ് ഞാനും എന്റെ കൂട്ടുകാരും പലവേലകളും ഒപ്പിച്ചായിരുന്നു സ്കൂളില്‍നിന്നും പോന്നത്....എല്ലാ ക്ലാസുകളിലും പല സ്ഥലങ്ങളിലായി ചോക്കുകൊണ്ട് ഞങ്ങളുടെ പേരുകള്‍ എഴുതിവെച്ചിരുന്നു.... ജയിച്ചതറിഞ്ഞ് ടി.സി വാങ്ങാന്‍ ചെന്നപ്പോള്‍ അന്നത്തെ ഹെഡ് മാസ്റ്റര്‍ ടി.സി. തന്നില്ലാ....ടി.സി കിട്ടണമെങ്കില്‍ എവിടെയൊക്കെ ഞങ്ങള്‍ പേരെഴുതിവച്ചിട്ടുണ്ടോ അതെല്ലാം വെള്ളം കൊണ്ട് മായ്ച്ചു കളയണമെന്ന് പറഞ്ഞു.....സത്യം പറയാലോ ഒരു ദിവസം രാവിലെ മുതല്‍ വൈകുന്നേരം വരെ ബക്കറ്റില്‍ വെള്ളവുമായി എല്ലാ ക്ലാസുകളിലും കയറിയിറങ്ങിയിട്ടും മുഴുവനും മായ്ച്ച് കളയാന്‍ കഴിഞ്ഞില്ലാ....ടി.സി. വാങ്ങാ‍ന്‍ വന്ന മറ്റു കുട്ടികളും രക്ഷിതാക്കളും ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു......കൂടെ അവളും.... പോയിവരാനുള്ള സൌകര്യം നോക്കി സേവാമന്ദിരം പോസ്റ്റ് ബേസിക് സ്ക്കൂളില്‍ ചേര്‍ന്നു...യു.പി.സ്കൂളില്‍ അറബി പഠിച്ചതുകൊണ്ട് ഹൈസ്ക്കൂളിലും അറബിയായിരുന്നു എടുത്തത്..“.എട്ട് ഡി “ ക്ലാസിലായിരുന്നു ഞാന്‍ ചേര്‍ന്നത്..അറബിക്ക് കുട്ടികള്‍ കുറവായതുകൊണ്ട് പ്രത്യേക ക്ലാസില്ലായിരുന്നു..മലയാളത്തിനുള്ള കുട്ടികളുടെ ഒന്നിച്ചായിരുന്നു ഞങ്ങളും ഇരുന്നത്.....എങ്ങിനെയോ അവളും എത്തിപ്പെട്ടത് എന്റെ ക്ലാസിലായിരുന്നു.... പല സ്ക്കൂളുകളില്‍ നിന്നും വന്ന കുട്ടികളായിരുന്നെങ്കിലും എല്ലാവരുമായും പെട്ടന്ന് സുഹൃത് ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞിരുന്നു....അന്നത്തെ ഞങ്ങളുടെ ഹെഡ് മാസ്റ്റര്‍ സേവാമന്ദിരം സ്ക്കൂളിന്റെ സ്ഥാപകനും പ്രധാനമന്ത്രിയായിരുന്ന “ ഇന്ദിരാഗാന്ധി”യുടേ ക്ലാസ് മേറ്റുമായ രാധാകൃഷ്ണ മേനോനായിരുന്നു...വലിയകണിഷക്കാരനായിരുന്നു അദ്ദേഹം.... എല്ലാകുട്ടികളും ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ പോവുമ്പോള്‍ ഞാനും എന്റെ വീട്ടിലേക്കു പോവുമായിരുന്നു...എനിക്കറിയാം എന്റെ വീട്ടില്‍ ഒന്നും ഉണ്ടാവില്ലെന്ന്...എങ്കിലും മറ്റുകുട്ടികളെ അതറിയിക്കാതിരിക്കാന്‍ ഞാനും പോവുമായിരുന്നു...എന്റെ വീട്ടിലേക്കു പോവുന്ന വഴിയിലായിരുന്നു അവളുടെ വീട്...അവളുടെ പിന്നാലെയുള്ള എന്റെ നടത്തം ഒടുവില്‍ ഒന്നിച്ചായി........... ക്ലാസ് തുടങ്ങി ഏകദേശം മൂന്ന് മാസം കഴിഞ്ഞിരിക്കും..എന്റെ കുനിഷ്ട് ബുദ്ധിയില്‍ വേണ്ടാത്ത കാര്യമുദിച്ചു...അവള്‍ക്കൊരു ലെറ്റര്‍ കൊടുക്കണം...”ആദ്യത്തെ പ്രേമലേഖനം “ എങ്ങിനെ എഴുതും..അതായിരുന്നു എന്റെ പിന്നീടുള്ള ചിന്ത..അല്പ സ്വല്പം അതുമിതും എഴുതാന്‍ അറിയുന്നതുകൊണ്ട് ഞാനൊരു രാത്രി അവള്‍ക്കെഴുതി....”“പ്രിയപ്പെട്ട ആനന്ദ്...എനിക്ക് നിന്നെ ഇഷ്ടമാണ്....നിനക്കെന്നെ ഇഷ്ടമാണെങ്കില്‍ ഞാന്‍ നിന്നെ പ്രേമിക്കട്ടേ “”.....ഇത്രയും എഴുതാന്‍ തന്നെ ഒരുപാട് പേപ്പറുകള്‍ നഷ്ടപ്പെടുത്തേണ്ടിവന്നു... അന്നൊരു വെള്ളിയാഴ്ചയായിരുന്നു....സ്ക്കൂളില്‍നിന്നും പള്ളിയിലേക്കുപോവാന്‍ ഒരു പിരീഡ് മുമ്പേ ഇറങ്ങുമായിരുന്നു....അന്ന് പള്ളിയിലേക്കുപോവുന്നതിനു മുമ്പ് എഴുതിയ കടലാസെടുത്ത് കൂടെ പഠിക്കുന്ന ഒരു കുട്ടിയെ ഏല്പിച്ചു..ആരും കാണാതെ ആനന്ദിനു കൊടുക്കാന്‍...എന്നിട്ടു ഞാന്‍ പള്ളിയിലേക്കുപോയി...അന്നത്തെ നമസ്ക്കാരം ശരിയായിട്ടുണ്ടോ എന്നെനിക്കറിയില്ലാ....കാരണം മനസ്സിലെന്തോ ഒരു ഭയം കടന്നുകൂടിയിരുന്നു... പള്ളികഴിഞ്ഞ് സ്ക്കൂളിലേക്കുചെന്ന എന്നെ ഗൈറ്റില്‍തന്നെ ഒരു സ്നേഹിതന്‍ കാത്തുനിന്നിരുന്നു...അവന്‍ പറഞ്ഞു.‘’.ആകെ പ്രശ്നമായി...നീ കൊടുത്ത ലെറ്റര്‍ ഏലിയാമ്മ ടീച്ചര്‍ പിടിച്ചു...ഹെഡ് മാസ്റ്റര്‍ക്ക് കൊടുക്കും എന്നാ പറഞ്ഞത് “”.....എന്തുചെയ്യും...അന്ന് ക്ലാസില്‍ കയറുന്നത് ഉചിതമല്ലെന്ന് എനിക്കുതോന്നി...ആദ്യമായി അന്ന് ഞാന്‍ ക്ലാസ് കട്ട് ചെയ്തു...ക്ലാസ് കഴിയുന്നതുവരെ അങ്ങുനിങ്ങും കറങ്ങിയെങ്കിലും മനസ്സ് നിറയെ ഭയമായിരുന്നു... ശനിയും ഞായറും അവധിയായിരുന്നു...ആകെ ഒരു ഭയം...തിങ്കളാഴ്ച ക്ലാസില്‍ പോയാലുള്ള അവസ്ഥ എന്തായിരിക്കും ...അതായിരുന്നു എന്റെ ചിന്ത....എന്റെ രണ്ട് ജേഷ്ടന്മാര്‍ അവിടെ പത്താം ക്ലാസില്‍ പഠിച്ചിരുന്നു...അതിലൊരാള്‍ എങ്ങിനെയോ എല്ലാം അറിഞ്ഞിരുന്നു...അവന്‍ ചിരിച്ചോണ്ട് എന്നോട് ചോദിച്ചു...” മുട്ടേന്ന് വിരിഞ്ഞിട്ട് പോരേ ഇതൊക്കെ “...ഞാനൊന്നും പറഞ്ഞില്ലാ....എന്റെ ചിന്തകള്‍ തിങ്കളാഴ്ച മാത്രമായിരുന്നു...... .......... തുടരാം ...............

7 comments:

 1. പഴയ ഓര്‍മ്മകളിലൂടെയുള്ള യാത്ര നന്നായി. അല്പം നൊമ്പരവും. തിങ്കളാഴ്ച എന്താവും. :)


  വളരെ ചെറിയ ഫോണ്ടും black background ഉം വായന ഒത്തിരി ബുദ്ധിമുട്ടുണ്ടാക്കുന്നു.

  ReplyDelete
 2. തിങ്കളാഴ്ച വരട്ടെ ..... കാണാം ...

  ReplyDelete
 3. ഇക്ക ഫാറൂഖ് കോളേജ് ഹൈസ്കൂളില്‍ ചേരാഞ്ഞത് നന്നായി. അവിടെ ആണ്‍കുട്ടികള്‍ക്ക് മാത്രം ഒരു ക്ലാസ്സും പെണ്‍കുട്ടികള്‍ക്ക് മാത്രം മറ്റൊരു ക്ലാസ്സും ആയിരുന്നു. (ഇപ്പോഴത്തെ അവസ്ഥ അറിയില്ല) വേറെ വേറെ ക്ലാസ്സ് എന്ന് മാത്രമല്ല വേറെ വേറെ ബ്ലോക്കും ആയിരുന്നു. ആ സങ്കടം ഒന്നും പറയാതിരിക്കുന്നതാ ഭേദം.

  അപ്പോ തിങ്കളാഴ്ച കാണാം

  ReplyDelete
 4. ” മുട്ടേന്ന് വിരിഞ്ഞിട്ട് പോരേ ഇതൊക്കെ “.......ഏതായാലും തിങ്കളാഴ്ച ഉന്നു വേഗമായ്ക്കോട്ടെ....

  ReplyDelete
 5. വിശക്കുന്ന ബാല്യത്തിന്റെ വേദനയിലും പ്രണയം കൈക്കുമ്പിളില്‍ കൂടെ വരുന്നു..! അല്ലെങ്കിലും പ്രണയം അങ്ങിനെയാണ്, നേരവും കാലവും നോക്കാതെ കടന്നുവരുന്നു, ഒരു അപൂപ്പന്താടിപോലെ.... വര്‍ഷങ്ങള്‍ പലതുകഴിയുംപോള്‍ വിശപ്പിന്റെ വേദനയെക്കാള്‍ നൊമ്പരം തരുന്നതും ഈ പ്രണയത്തിന്റെ ഓര്‍മ്മകള്‍ തന്നെ.

  സ്കൂളിന്റെ മേല്‍ക്കൂരയുടെ ഏറ്റവും മുകളില്‍ പേരെഴുതി വെച്ച് ക്ലാസ് മുറിയോട് വിടപറയുമ്പോള്‍ അന്നൊന്നും അറിഞ്ഞിരുന്നില്ല, അവിടെ കോറിയിട്ട പേരുകള്‍ ഓര്‍മ്മയില്‍ കൊത്തിവെച്ച ഫലകങ്ങലാണെന്ന്.

  സര്‍ദാര്‍ജി, വേദനയിലൂടെയും ഇത്തിരി നൊമ്പരത്തിലൂടെയും പിന്നെ പ്രണയത്തിലൂടെയും രസകരമായി വായിച്ചു.

  ReplyDelete
 6. പ്രണയം ഒരു നോവാണ് നമ്മുടെ ഉള്ളില്‍ കടലുപോലെ ഇളകി മറിയുന്ന നൊമ്പരം

  ReplyDelete