Tuesday, May 17, 2011

.......സുധാ വര്‍മ്മ.............

    ഇത് ഞാനെഴുതുന്നത് 1986 ല്‍... ബോംബെയില്‍ നിന്നും പരിചയപ്പെട്ട ഒരു സുഹൃത്തിന്റെ ജീവിതത്തിന്റെ ചെറിയൊരുഭാഗം.....
             മനസ്സിന്റെ വേദനമുഴുവന്‍ കടിച്ചമര്‍ത്തികൊണ്ട് ഞാനവളോട് ചോദിച്ചു...”എങ്ങിനെ നീയീ നശിച്ച ജീവിതത്തിലെത്തിപ്പെട്ടു “ഒന്നും പറയാതെ കൈകളില്‍ മുഖമമര്‍ത്തി പൊട്ടിക്കരയുന്ന അവളെ ആശ്വസിപ്പിക്കാന്‍ എനിക്കാവില്ലായിരുന്നു...നശിച്ച വേശ്യാലയത്തിലേക്കെന്നെ ക്ഷണിച്ച സുഹൃത്തിനേയും വരാന്‍ തോന്നിയ നിമിഷത്തേയും ശപിച്ചുകൊണ്ട് പടിയിറങ്ങുമ്പോള്‍ പൊട്ടിക്കരച്ചിലിന്റെ ശബ്ദവും വിളറിവെളുത്ത സുധാവര്‍മ്മയുടെ മുഖവും മാത്രമായിരുന്നു മനസ്സില്‍...


             മുറിയുടെ കറങ്ങുന്ന ഫാനിനു ചുവട്ടില്‍ വിയര്‍ത്ത് കിടക്കുമ്പോഴും ചിന്തമുഴുവന്‍ അവളെ കുറിച്ചായിരുന്നു...എന്നോ എങ്ങിനെയോ മനസ്സിലേക്കു കടന്നുവന്ന വെളുത്ത് കൊലുന്നയെയുള്ള തമ്പുരാട്ടിക്കുട്ടി....ചുറ്റമ്പലത്തിന്റെ പടിഞ്ഞാറേ നടയില്‍ ആല്‍ത്തറയുടെ പഴകിയ കല്‍കെട്ടിനുമീതെ എന്നും അവളേയും കാത്തിരിക്കുമായിരുന്നു...ഒരിഴകെട്ടിയ മുടിക്കെട്ടില്‍ തുളസിലത്തുമ്പും നെറ്റിയിലെ ചന്ദനക്കുറിയും കാച്ചിയ എണ്ണയുടെ മണവും എന്നെ വല്ലാതെ മത്തുപിടിപ്പിച്ചിരുന്നു....ഒരിക്കലും തുറന്നുപറയാന്‍ കഴിയാത്ത സ്നേഹത്തിന്റെ വ്യര്‍ത്ഥത എപ്പോഴെല്ലാമോ മനസ്സില്‍ ദു:ഖമായി പെയ്തിറങ്ങിയപ്പോഴും പുഞ്ചിരിക്കുന്ന അവളുടെ മുഖം സ്വാന്തനമായി എത്തുമായിരുന്നു...സ്വപ്നങ്ങളുടെ ആഴങ്ങളില്‍ അവളെന്നില്‍ അലിഞ്ഞു ചേര്‍ന്നപ്പോള്‍ സ്വര്‍ഗ്ഗാനുഭൂതികള്‍ക്ക് ചിറകുമുളക്കുമായിരുന്നു...അവയെല്ലാം യാഥാര്‍ത്ത്യമാവാന്‍ നേര്‍ന്ന വഴിപാടുകള്‍ക്കൊടുവില്‍ സത്യം നൊമ്പരമായി എന്നിലേക്കു കടന്നുവന്നു...വിശ്വസിക്കാന്‍ കഴിയാത്ത വാദ്യമേളങ്ങള്‍ക്കു നടുവില്‍ ഏതോ ഒരു കിഴവന്റെ വിറക്കുന്ന കൈകള്‍ അവളുടെ കഴുത്തില്‍ താലികെട്ടിയപ്പോള്‍ ഞാനും ആല്‍ത്തറയും മാത്രം ബാക്കിയായി....ഒടുവില്‍ എല്ലാ നൊമ്പരങ്ങളും പേറി ബോംബെയെന്ന മഹാ നഗരത്തിലേക്ക് വണ്ടികയറുമ്പോള്‍ എല്ലാം മറക്കാന്‍ ശ്രമിച്ചു....ഓര്‍മ്മകളില്‍ നിന്നും മാഞ്ഞുപോവുന്നതിനുമുമ്പ് ......ഇവിടെ...ഇങ്ങിനെ.....
               ഡോര്‍ബെല്ലിന്റെ ശബ്ദം ചിന്തയില്‍ നിന്നും ഉണര്‍ത്തി....വാതിലിനുമുന്നില്‍ കുറ്റബോധത്തോടെ നില്‍ക്കുന്ന സുഹൃത്ത്....അല്പനിമിഷത്തെ മൌനത്തിനു ശേഷം അവന്‍ പറഞ്ഞു.....” സോറി.....അവള്‍ ആത്മഹത്യചെയ്തു “....
                    ഒന്നും പറയാന്‍ കഴിഞ്ഞില്ലാ.....എന്തെല്ലാമോ വീണുടയുന്നു....ആരെല്ലാമോ വാവിട്ടു കരയുന്നു....മനസ്സിന്റെ പൊട്ടിക്കരച്ചില്‍ വിജനതയുടെ കൂരിരുട്ടില്‍ അലിഞ്ഞു ചേര്‍ന്നു....ഓര്‍മ്മകളുടെ തടവറയിലേക്ക് രണ്ടിറ്റു കണ്ണുനീര്‍കൂടി........

3 comments:

  1. ഹൃസ്വമെങ്കിലും ഹൃദ്യം ഈ ഓര്‍മ്മച്ചെപ്പിലെ തമ്പുരാട്ടിയെ വരഞ്ഞ ഏട്.
    ഞാന്‍ പറയുന്നത് അവരുടെ ജീവിതത്തെയല്ല. ഈ എഴുത്തിനെയാണ്. ഇത്തരം ഇരകള്‍ എണ്ണത്തില്‍ ധാരാളമാണ്. അവരുടെ ദൈന്യതയില്‍ തുടിക്കുന്ന ഹൃദയങ്ങളും അതെ... ഒരു പുനരധിവാസവും സാധ്യമല്ലേ..?

    ReplyDelete
  2. പകുതിയേ വയിച്ചുള്ളു മനസ് നൊന്തു

    ReplyDelete
  3. ഓര്‍മ്മകളുടെ തടവറയിലേക്ക് രണ്ടിറ്റു കണ്ണുനീര്‍കൂടി........

    ReplyDelete