Friday, May 27, 2011

....................അയാള്‍ മരിച്ചുവോ..........

അയാള്‍ മരിച്ചുവോ....

അധിനിവേഷത്തിന്റെ കാവല്‍ക്കാരന്‍...

പ്രകൃതിയുടെ ചരമകോളത്തിലെ.....

രക്ത പങ്കിലമായ ഒരു നാമം..



ഫാസിസത്തിന്റെ മുള്ളുകള്‍ കോര്‍ത്ത...

ഫ്യൂഡലിസത്തിന്റെ മെത്തയില്‍

നിങ്ങള്‍ തീര്‍ത്തവന്‍....



രണഭൂമിയിലേക്ക് നിങ്ങളെയ്തുവിട്ട...

വര്‍ഗ്ഗീയതയുടെ വിഷം നിറച്ച അമ്പ്...

ഇവര്‍ കൊയ്തെടുത്ത കബന്ധങ്ങള്‍...

നിങ്ങള്‍ തീര്‍ത്ത കുരുതി ക്കളങ്ങള്‍....



നിങ്ങളെറിഞ്ഞ തീ പന്തങ്ങളില്‍ ...

എണ്ണപ്പാടങ്ങള്‍ എരിഞ്ഞടങ്ങുന്നു...

രക്തക്കളങ്ങളില്‍ പിടഞ്ഞു തീരുന്നു...

ബാല്യ....യൌവ്വനങ്ങള്‍....



രക്ത ബന്ധങ്ങള്‍ക്കുപോലും വിലപേശുന്ന....

നിങ്ങള്‍ക്കെവിടെയാണ് മനുഷ്യത്വം.....



ഓര്‍ക്കുക ..ഇന്നല്ലങ്കില്‍ നാളെ

നിങ്ങളേയും ഒരു ഇരുട്ടിന്റെ

കറുത്ത പര്‍ദ്ദ മൂടിയേക്കാം...

ജിനിച്ചുവീഴാനുള്ള നിങ്ങളുടെ പൈതങ്ങള്‍...

ആ കറുപ്പില്‍ ഇല്ലാതാവുന്ന കാലം വിദൂരമല്ലാ...

6 comments:

  1. അല്ലെങ്കിൽ തന്നെ കണ്ണിന്നു സുഖമില്ല!

    ReplyDelete
  2. നിണമൊഴുകും പകലിന്‍റെ രൌദ്രതയില്‍ കണ്ണറ്റു പോയ കാഴ്‌ചയുടെ പകലില്‍ കാണാതെ പോയൊരു 'മനുഷ്യ മനസ്സിനെ' തേടും വരികള്‍...!!

    ReplyDelete
  3. ആശങ്ക ജനകം ഈ ലോകം വീണ്ടും ഒരു ഇരുണ്ട കാലത്തെ നമ്മള്‍ റിക്കവര്‍ ചെയ്യുന്നു

    ReplyDelete
  4. ഇന്ന് ഈ ഭൂമി രക്തതിന്റെ മണംകൊണ്ട് അറപ്പ് തീര്‍ന്നവള്‍
    നല്ല വരികള്‍

    ReplyDelete
  5. അയാള്‍ മരിച്ചിരിക്കാം പക്ഷേ മറ്റൊരാളെ വേട്ടക്കാരന്‍ തേടി കൊണ്ടിരിക്കുകയായിരിക്കാം..

    ReplyDelete
  6. മഷിത്തണ്ടില്‍ നിന്നും ചോരയുടെ ഗന്ധം പടരുന്നു...

    ReplyDelete