Monday, June 6, 2011

വേര്‍പിരിയല്‍ ...

എന്റെ ഇന്നലെകള്‍...  ഭാഗം പതിനൊന്ന്..
ഒമ്പതാം ക്ലാസിന്റെ തുടക്കം സേവാമന്ദിരത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു ഞങ്ങള്‍ ആരംഭം കുറിച്ചത്...അതുവരെ രാഷ്ട്ര്രീയമോ സ്റ്റുഡന്റ് സംഘടനകളോ കയറിയിറങ്ങാത്ത സ്കൂളില്‍ അന്നാദ്യമായി ഞങ്ങള്‍ കെ.എസ്.യു. വിന്റെ കൊടി ഉയര്‍ത്തി..അത് ഇന്ദിരാഗാന്ധിയെ ശത്രുവിനെപ്പോലെ കണ്ടിരുന്ന ഞങ്ങളുടെ ഹെഡ്മാസ്റ്റര്‍ രാധാകൃഷ്ണമേനോനെ സംബന്ധിച്ച് ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്തതായിരുന്നു...കാരണം രാധേട്ടന്‍ സര്‍വ്വോദയ സംഘത്തിന്റെ ഇന്ത്യയിലെ അറിയപ്പെടുന്ന ഒരു നേതാവായിരുന്നു...ഇന്ദിരാജിയും രാധേട്ടനും ഒന്നിച്ചു പഠിച്ചവരായിരുന്നിട്ടുപോലും അടിയന്തിരാവസ്ഥക്കാലത്ത് ഇന്ദിരാജി രാധേട്ടനെ അറസ്റ്റ്ചെയ്ത് ജയിലിലടച്ചിരുന്നു...ഞങ്ങളെ ഓഫീസിലേക്ക് വിളിച്ച് ഉയര്‍ത്തിയ കൊടി അഴിച്ചില്ലെങ്കില്‍ ടി.സി.തന്നു വിടുമെന്ന് പറഞ്ഞു....പിന്നീട് കോണ്‍ഗ്രസ്സിന്റെ കുറേ കുറ്റങ്ങളും..അതേസമയം പുറത്ത് എസ്.ഫ്.ഐ യുടെ കൊടി ഉയരുന്നുണ്ടായിരുന്നു...കുറച്ചുദിവസങ്ങള്‍ ഇതൊരു വലിയപ്രശ്നമായിതന്നെ തുടര്‍ന്നുകൊണ്ടിരുന്നു...ഒടുവില്‍ കൊടികള്‍ അങ്ങിനെ നിറുത്താനും രാഷ്ട്ര്രീയ പ്രശ്നങ്ങള്‍ സ്കൂള്‍ കോമ്പൌണ്ടിലേക്ക് കടത്തരുതെന്ന വാണിംഗും തന്ന് ഞങ്ങളെ വിട്ടു....എങ്കിലും അധികം താമസിയാതെ മറ്റൊരു സമരത്തിന് ഞങ്ങള്‍ കോപ്പുകൂട്ടുകയായിരുന്നു...ഈ സമരം രാഷ്ട്ര്രീയമായിരുന്നില്ലാ...ആദ്യം ഞാനെഴുതിയിരുന്നല്ലോ എല്ലാ വെള്ളിയാഴ്ചകളിലും ജുമുഅക്ക് പോവാന്‍ ഒരു പിരീഡ് നേരത്തെ ഞങ്ങളിറങ്ങുന്നതുകൊണ്ട് ഒരുവിഷയം ഞങ്ങള്‍ക്ക് അഥവാ മുസ്ലീംകുട്ടികള്‍ക്ക് നഷ്ടമായിരുന്നു..ഈ കാര്യം ഹെഡ്മാസ്റ്ററുമായി സംസാരിച്ചിരുന്നെങ്കിലും ഒരു തീരുമാനവും വന്നിരുന്നില്ലാ...ഒടുവില്‍ ഞങ്ങള്‍ സമരം ചെയ്യാന്‍ തീരുമാനിച്ചു...സ്കൂളിന്റെ ചരിത്രത്തില്‍ ആദ്യമായി മൂന്നുദിവസം നീണ്ടുനിന്ന സമരം...ക്ലാസുകള്‍ മുടങ്ങി..ഒടുവില്‍ മാനേജുമെന്റിന് ഞങ്ങളുമായി സംസാരിക്കേണ്ടിവന്നു...അങ്ങിനെ വെള്ളിയാഴ്ചകളില്‍ നേരത്തെ ക്ലാസ് തുടങ്ങാനും ഉച്ചക്ക് ഒരു പിരീഡ് നേരത്തെ വിടാനും തീരുമാനിച്ചു..ആയിടക്കാണ് ഞാന്‍ വിജയനേയും വിശ്വനേയും പരിചയപ്പെടുന്നത്...അവരിലൂടെഞാന്‍ സ്കൂളിന്റെ ഖോ-ഖോ ടീമിലെത്തിപ്പെട്ടു..ഇതിനിടയില്‍ സ്കൂള്‍ മാഗസിനിലേക്ക് ഞാനൊരു കഥയെഴുതി..അമ്മ..എന്നപേരില്‍..അതിനെനിക്കു നല്ല കഥക്കുള്ള സമ്മാനം കിട്ടിയതോടെ ഞാനൊന്ന് പൊങ്ങി...

ദിവസങ്ങള്‍ ആഘോഷമായിതന്നെപോയികൊണ്ടിരുന്നു...പക്ഷേ ഒരുദിവസം ഞാനും ആനന്ദും സ്കൂള്‍ വിട്ട് പോയികൊണ്ടിരുന്നപ്പോള്‍ ശങ്കറും കൂട്ടരും പ്രശ്നമുണ്ടാക്കാനായി മുന്നിലേക്കുവന്നു...മഴപെയ്തു വയലിലെല്ലാം വെള്ളം നിന്നിരുന്നു...സംസാരം ഒടുവില്‍ തല്ലിലേക്ക് വഴിവെച്ചു...എല്ലാവരും നോക്കിനില്‍ക്കേ ചളിയില്‍ കിടന്ന് ഞങ്ങളുരുണ്ടു...തല്ലിപ്പിരിഞ്ഞെങ്കിലും അതൊരുവലിയ പ്രശ്നമായി മാറുകയായിരുന്നു...സ്കൂളില്‍നിന്നും രണ്ടുപേരെയും രണ്ടുദിവസത്തേക്ക് ഡിസ്മിസ് ചെയ്തു...അതോടെ ഞാനും ശങ്കറും കൂടുതല്‍ ശത്രുക്കളായിമാറി...[സ്കൂള്‍ ജീവിതം കഴിഞ്ഞ് കുറേവര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഞങ്ങള്‍ തമ്മില്‍ കണ്ടാല്‍ മിണ്ടാറില്ലായിരുന്നു] ഈ വിവരങ്ങളെല്ലാം എങ്ങീനെയോ ആനന്ദിന്റെ വീട്ടിലറിഞ്ഞു...വീട്ടില്‍നിന്നും അവള്‍ക്ക് വിലക്കുകള്‍ വന്നു...യാത്രകള്‍ രണ്ടുവഴിക്കുപിരിഞ്ഞു....
“ ഒടുവില്‍ എഴുതിനിര്‍ത്താത്ത ഒരു കടലാസുകഷണം എന്റെ പുസ്തകത്തില്‍ വെച്ചേച്ച് മുഖം തിരിച്ചവള്‍ നടന്നു...വായിച്ചു തീര്‍ക്കാത്ത ഒരു വേദനയായിരുന്നു ആ കടലാസുകഷണം...അതില്‍ നിറഞ്ഞുനിന്നവരികള്‍ കരഞ്ഞുകൊണ്ടിരുന്നു...ഉറ്റിവീഴാത്ത കണ്ണുനീര്‍ തുള്ളികള്‍പോലെ....മൌനം എന്നെ വല്ലാണ്ട് വിമ്മിട്ടപ്പെടുത്തി..ഒരേ ക്ലാസിലിരുന്നിട്ടും തമ്മില്‍ കണ്ടില്ലെന്നു നടിക്കേണ്ടുന്ന അവസ്ഥ.....ഭ്രാന്തമായചിന്തകള്‍ മനസ്സിനെ വേദനിപ്പിച്ചുകൊണ്ടിരുന്നു...
ആയിടക്കാണ് ഞങ്ങളുടെ അറബിടീച്ചര്‍ സ്കൂളില്‍നിന്നും പോയത്..വേറെ അറബിടീച്ചര്‍ വന്നുമില്ലാ...പിന്നീട് മലയാളം പഠിക്കല്‍ നിര്‍ബന്ധമായി..അറബിക്കുള്ള എല്ലാകുട്ടികളേയും വ്യത്യസ്ത ക്ലാസുകളിലേക്ക് മാറ്റപ്പെട്ടു...എന്നെ സംബന്ധിച്ച് അതൊരാശ്വാസമായിരുന്നു...അവളെ കാണാ‍തിരിക്കാനുള്ള ഒരേയൊരുവഴി...അങ്ങിനെ ഞാന്‍ ഒമ്പത് എ ക്ലാസിലെത്തിപ്പെട്ടു...മറക്കാന്‍ കഴിയാത്ത ഒരുപാട് അനുഭവങ്ങള്‍ ഈ ക്ലാസ് എനിക്കുനല്‍കി...ഈ ക്ലാസിലുണ്ടായ ചില തമാശകള്‍ ഞാനെഴുതാം..പക്ഷേ ഇതൊരിക്കലും ഒരു അനാവശ്യമായി നിങ്ങള്‍ക്കു തോന്നരുത്..ഒരിക്കല്‍ എന്റെ ബഞ്ചിലിരിക്കുന്ന രത്നാകരന്‍ ഒരു സിറിഞ്ചുമായാണ് ക്ലാസില്‍ വന്നത്..അതില്‍ വെള്ളം നിറച്ച് ചീറ്റിച്ചുകളിക്കയായിരുന്നു...മലയാളം സെക്കന്റായിരുന്നു അപ്പോ നടന്നുകൊണ്ടിരുന്നത്...ലീല ടീച്ചറായിരുന്നു ക്ലാസെടുക്കാന്‍..ഞങ്ങളുടെ സ്കൂളിലെ ഏറ്റവും സൌന്ദര്യമുള്ളത് ലീല ടീച്ചര്‍ക്കായിരുന്നു..ഞങ്ങള്‍ വെള്ളച്ചി എന്നായിരുന്നു ടീച്ചറെ വിളിച്ചിരുന്നത്..എന്റെ കയ്യിലെ സിറിഞ്ചില്‍നിന്നും വെള്ളം തെറിച്ചുവീണത് പെണ്‍കുട്ടികളുടെ ബഞ്ചിലേക്കായിരുന്നു..പിടിക്കപ്പെടാന്‍ വലിയ താമസമുണ്ടായില്ലാ...സിറിഞ്ചുമായി എന്നെ എഴുനേറ്റുനിര്‍ത്തിച്ചു..എന്നിട്ട് ടീച്ചര്‍ ചോദിച്ചു...’ഈ വെള്ളം ##### എന്നുതുടങ്ങി...നിനക്കതിനുള്ള പ്രായമായില്ലല്ലോ...വെള്ളം ### പുറത്തേക്കുമതി...പെണ്‍കുട്ടികളുടെ മേത്തേക്ക് വേണ്ടാ...പിന്നീട് ലീല ടീച്ചറെ കാണുമ്പോള്‍ ഒരു നാണം എന്നിലുണ്ടായിരുന്നു....
ഒരിക്കല്‍ ബയോളജി ക്ലാസ് നടന്നുകൊണ്ടിരിക്കായിരുന്നു...ദാമോദരന്‍ മാഷായിരുന്നു ക്ലാസെടുക്കാന്‍..ആളല്പം കര്‍ക്കശക്കാരനായിരുന്നു...മനുഷ്യശരീരമായിരുന്നു വിഷയം..എന്റെ തൊട്ടുമുന്നിലിരിക്കുന്ന രാജന്‍ ഒരു വിളഞ്ഞവിത്തായിരുന്നു..അവന്‍ പുറകോട്ടു തിരിഞ്ഞുകൊണ്ടെന്നോട് പറഞ്ഞു..”ഞാനൊരു കണ്ടുപിടുത്തം നടത്തി..രോമം കണ്ടുപിടിച്ചവന്‍ രോമന്‍“ [ അവന്‍ പറഞ്ഞത് മറ്റൊരു വാക്കാണ്..അതിവിടെ എഴുതാനുള്ള മാനസിക വിഷമംകൊണ്ട് ഞാന്‍ രോമം എന്നാക്കുന്നു..] ഇതു കേട്ടപ്പൊള്‍ ഞങ്ങള്‍ക്ക് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ലാ..ക്ലാസ് മുടങ്ങി..ചിരിയുടെ കാരണമറിയാന്‍ മുന്നിലെ ബഞ്ചില്‍നിന്നും സാറ് ചോദ്യം തുടങ്ങി...ആരു പറഞ്ഞില്ലാ...എങ്ങിനെ പറയും..ഒടുവില്‍ എന്നെ അടുത്തേക്ക് വിളിച്ച് ചോദിച്ചു..ആദ്യം മടിച്ചെങ്കിലും അദ്ദേഹത്തിന്റെ നിര്‍ബന്ധം കാരണം പറയാതിരിക്കാന്‍ കഴിഞ്ഞില്ലാ...എന്നോട്മാത്രം ഇരിക്കാന്‍ പറഞ്ഞുകൊണ്ട് അദ്ദേഹം പെണ്‍കുട്ടികളോട് പറഞ്ഞു...നമ്മുടെ രാജന്‍ വലിയൊരു കണ്ടുപിടുത്തം നടത്തിയിരിക്കുന്നു...ഇതുകേള്‍ക്കേണ്ടതാമസം പെണ്‍കുട്ടികള്‍ക്കതറിഞ്ഞേപറ്റൂ..സാറത് പറയില്ലെന്നാണ് ഞാന്‍ കരുതിയത്...പക്ഷേ യാതൊരു സങ്കോചവുമില്ലാതെ അദ്ദേഹം പറഞ്ഞു...” രാജന്‍ പറയാ ..രോമം കണ്ടുപിടിച്ചവന്‍ രോമന്‍ എന്ന് “..ഇതുകേള്‍ക്കേണ്ടതാമസം എല്ലാവരുടെ തലയും ഡസ്ക്കിലേക്ക് താണു...ആ പിരീഡ് കഴിഞ്ഞിട്ടും പലരും മുഖത്തോട് മുഖം നോക്കിയില്ലാ...ബെല്ലടിക്കേണ്ടതാമസം ഞാന്‍ ക്ലാസില്‍നിന്നും ഇറങ്ങി നടന്നു....കാരണം വഷളായത് ഞാനാണല്ലോ...
ഇതിനിടയില്‍ വിജയനും വിശ്വനുമായി ഞാന്‍ കൂടുതല്‍ അടുത്തിരുന്നു..സ്കൂള്‍ ടീം ഖോ-ഖോ ജില്ലാ ട്രോഫി നേടിയതോടെ ഞങ്ങളുടെ ബന്ധം കൂടുതല്‍ ബലമായി..ഞങ്ങള്‍ക്ക് മൂന്നുപേര്‍ക്കും ജില്ലാ ടീമിലേക്ക് സെലക്ഷന്‍ കിട്ടുകയും ചെയ്തു...ഇതിനിടയിലാണ് സുശീലയെ ഞാന്‍ പരിചയപ്പെടുന്നത്..ശ്രീ കൃഷ്ണന്റെ കളറുള്ള സുന്ദരിക്കുട്ടി...ഈ വിവരം ഞാന്‍ വിജയനോട് പറഞ്ഞു..അവളെ ഞാനവന് കാണിച്ചുകൊടുത്തു..അവനെന്നോട് ചോദിച്ചു..” നീ വിശ്വനോട് പറഞ്ഞോ” എന്ന്...ഇല്ലെന്ന് ഞാന്‍ പറഞ്ഞപ്പോ എന്തായാലും വിശ്വനും കൂടെ കണ്ടിട്ട് തീരുമാനിക്കാന്നുപറഞ്ഞു...അന്ന് സ്ക്കൂള്‍വിട്ടസമയത്ത് ഞാന്‍ വിശ്വനോട് വിവരം പറഞ്ഞു...ഞങ്ങള്‍ സംസാരിച്ചുകൊണ്ട്നില്‍ക്കേ സുശീല ചിരിച്ചുകൊണ്ട് ഞങ്ങളുടെ മുന്നിലൂടെ കടന്നുപോയി...വിശ്വനോട് ഞാന്‍ പറഞ്ഞു “ഇതാണ് ഞാന്‍പറഞ്ഞ സുശീല” അവനെന്നോട് ചോദിച്ചു ‘എന്നിട്ട് നീ അവളോട് വിവരം പറഞ്ഞില്ലേ’..കുറച്ചുദിവസംകൂടെ കഴിഞ്ഞിട്ട് പറയാന്ന് ഞാന്‍ പറഞ്ഞു...ഓണത്തിന് സ്കൂള്‍ പൂട്ടുമ്പോള്‍ വിശ്വന്‍ എന്നേയും വിജയനേയും രണ്ടാം ഓണത്തിന് ഭക്ഷണം കഴിക്കാന്‍ അവന്റെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു...അന്നൊരു ആഘോഷമാക്കാന്‍ ഞാനും വിജയനും അല്പം നേരത്തെതന്നെ അങ്ങോട്ട് തിരിച്ചു...ഊണ് കഴിക്കാനുള്ള സമയമായപ്പോള്‍ വെള്ളവുമായിവന്ന സുശീലയെ കണ്ട് ഞാന്‍ അന്തംവിട്ടുപോയി..വെള്ളവും തന്ന് ചിരിച്ചുകൊണ്ടവള്‍ കടന്നുപോയപ്പോള്‍ ഒരുപാട് ചോദ്യങ്ങള്‍ ഞാന്‍ എന്നോടുതന്നെ ചോദിച്ചു...ഭക്ഷണം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ വിജയനും വിശ്വനും എന്തോപറഞ്ഞ് ചിരിക്കുന്നുണ്ടായിരുന്നു...ഒരു ആക്കിയ ചിരി....അപ്പോ എന്റെ മനസ്സില്‍തോന്നിയ ഒരു ചോദ്യം ഞാന്‍ വിശ്വനോട് ചോദിച്ചു....’സുശീലയെങ്ങിനെ ഇവിടെ നിന്റെ വീട്ടില്‍’ ? അതിനുമറുപടിപറഞ്ഞത് വിജയനായിരുന്നു...’സുശീല അവളുടെ വീട്ടിലല്ലാതെ പിന്നെയെവിടെപോവാന്‍...അവള്‍ വിശ്വന്റെ പെങ്ങളാ’..അതും പറഞ്ഞ് അവര്‍ ചിരിച്ചെങ്കിലും ആദ്യം എനിക്കവരോട് ദേഷ്യമാ തോന്നിയത്..കാരണം കൂടെനടന്ന് പറ്റിക്കായിരുന്നല്ലോ....വിശ്വന്‍ പറഞ്ഞു..’നീ വിഷമിക്കണ്ടാ,..ഞാന്‍ സിശീലയോട് പറഞ്ഞിരുന്നു നിന്നെയൊന്ന് ശ്രദ്ധിച്ച് പെരുമാറാന്‍’...പിന്നീട് ഇന്നുവരെ ഞാന്‍ അവളെ എന്റെ മരിച്ചുപോയ പെങ്ങള്‍സൂറയെപ്പോലെയാണ് കണ്ടത്...ഒരുപോലീസുകാരനെ കല്ല്യാണം കഴിച്ച് സുഖമായി ജീവിക്കുന്നു...എന്റെ അവസാന വെക്കേഷനില്‍ വിശ്വന്റെ വീട്ടില്‍ചെന്നപ്പോള്‍ അവളും ഭര്‍ത്താവും കുട്ടികളും അവിടെ ഉണ്ടായിരുന്നു..പഴയകാലങ്ങളിലേക്കും അതിന്റെ രസങ്ങളിലേക്കും ഇറങ്ങിചെന്ന് ഒരുപാട് ചിരിച്ചു...
ചില ബന്ധങ്ങള്‍ അങ്ങിനെയാണ്...അറിയാതെ നമ്മിലേക്കെത്തുകയും ജീവിതകാലം മുഴുവന്‍ നമ്മില്‍ നിലനില്‍ക്കുകയും ചെയ്യും........
 

ഞാന്‍ ഇനിയും വരാം...

ചിത്രം കടപ്പാട്.  മുഖ്ത്താര്‍ ഉദരംപൊയില്‍

6 comments:

 1. അനുഭവം നന്നായി എഴുതി...

  ReplyDelete
 2. ഹൊ അപ്പോള്‍ രാഷ്ട്രീയത്തില്‍ എത്തി കര്യങ്ങള്‍ അല്ലേ

  ReplyDelete
 3. സ്കൂള്‍ കാലത്തെ അനുഭവങ്ങള്‍.. പിണഞ്ഞ അമളികള്‍, സമര മുഖങ്ങള്‍, തല്ലു കൊള്ളിത്തരങ്ങള്‍, ഹൃദയ ബന്ധങ്ങള്‍... എല്ലാം വളരെ മനോഹരമായും തന്നെ അവതരിപ്പിച്ചിരിക്കുന്നു.

  ReplyDelete
 4. ഇതും മനോഹരമായ ഓര്‍മ്മകള്‍ സമ്മാനിച്ചു.

  ReplyDelete
 5. ആ ഹാ കൊള്ളാം.
  ചിത്രം കൊടുത്തതിനു നന്ദി.

  ReplyDelete