Saturday, June 18, 2011

അവന്‍


[പതിമൂന്നു വയസ്സുകാരന്‍ നാലുവയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നു...ഈ പ്രായത്തില്‍ അതിനു കഴിയുമോ...അല്‍ഭുതവും പേടിയും തോന്നുന്നു....സാക്ഷരകേരളം എങ്ങോട്ട് ]



ഇളം പൈതലറിഞ്ഞില്ലാ....

കൊടും പാപക്കറയുടെ അന്ത്യം...

തന്‍ മൃത്യുവിന്റെ രോദനം...

കേട്ടില്ലാ ആ കുരുന്നപ്പഴും.....



കാമവെറിയനല്ലിവന്‍....പിന്നെയും...

ചെയ്തികള്‍ നൊമ്പരമൂട്ടുന്നു എന്നില്‍...

ആരാണ് തെറ്റുകാര്‍.....ഈ

കൊടും പാപം ചെയ്തവനോ...അതോ

സമൂഹമോ...അവന്റെ പിതാക്കളോ...



വിഷം ചീറ്റുന്ന ചാനലുകളും....

ബ്ലൂ ടൂത്തിലെ നഗ്നതയും കണ്ടിരിക്കാം....

കുടിലിലൊരുവേള ഉറക്കച്ചടവിലവന്‍...

കണ്ടിരിക്കാം ഏതോ ഒരുവന്റെ കേളിയും...



ആരാണു തെറ്റുകാര്‍....

നാമെന്ന സമൂഹമോ....അതോ

ജന്മം കൊടുത്ത ബന്ധങ്ങളോ....അറിയില്ലയീ

പാപം ഏതു പാപനാശിനിയില്‍ ഒഴുക്കുമെന്ന്.....



മരിക്കുന്നു മനസ്സുകള്‍....തേങ്ങുന്നു

മകളേ നിനക്കുവേണ്ടി...

ഒഴുക്കാം രണ്ടിറ്റുകണ്ണുനീര്‍...

പിടഞ്ഞുതീര്‍ന്ന നിന്റെ പിഞ്ചു ജീവനുവേണ്ടി.....

സര്‍ദാര്‍

1 comment:

  1. ഇപ്പോഴത്തെ കുട്ടികള്‍ക്ക് 20 വയസില്‍ കിട്ടേണ്ട അറിവ് 10 വയസില്‍ ലഭിക്കുന്നു. സിനിമകളും സീരിയലുകളും അറിഞ്ഞോ അറിയാതെയോ തെറ്റുകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ചെറുപ്രായത്തില്‍ തന്നെ മാതാപിതാക്കള്‍ മൊബൈല്‍ ഫോണുകള്‍ വാങ്ങി നല്‍കുന്നതു വഴി കുട്ടികള്‍ക്ക് "വിലക്കപ്പെട്ട കനി" കയ്യെത്തു ദൂരത്തു ലഭിക്കുന്നു. ചെറുപ്രായത്തില്‍ ലഭിക്കുന്ന അറുവുകള്‍ അനുയോജ്യമായ സാഹചര്യത്തില്‍ പരീക്ഷിച്ചു നോക്കുന്നു. വരും തലമുറയ്ക്ക് സാമൂഹ്യ ബോധത്തോടും നജീവിത മൂല്യങ്ങളോടും കൂടി ജീവിക്കാന്‍ പറ്റിയ യാതൊരു സാഹചര്യവും നാം സൃഷ്ടിക്കുന്നില്ല.

    ReplyDelete