ക്ഷമിക്കുക...
ഈ അരിവാള്‍ നീ എന്റെ കൈകളില്‍ വിലങ്ങണിയിച്ചതാണ്...
ഇതു ഞാന്‍ നിന്റെ ശിരസ്സിലര്‍പ്പിക്കുന്നു..
രക്തക്കറകള്‍ തുടച്ചു ചുവപ്പിച്ച ചെങ്കൊടിയേന്തുന്ന സോദരന്‍..
നാളെയുടെ മറ്റൊരു രക്തസാക്ഷി മണ്ഡപം തീര്‍ത്ത ആവേശം കണ്ണില്‍ ജ്വലിച്ചിറങ്ങിതീരുമുന്‍പേ...
തന്റെ പേരിലൊരു രക്തസാക്ഷി മണ്ഡപം തീര്‍ക്കാന്‍ കാത്തിരിക്കുന്നവരെ അറിഞ്ഞിരുന്നില്ല....ശീതിപ്പിച്ച മുറികളിലിരുന്നു വാക്കുകള്‍കൊണ്ട് ആവേശം പകര്‍ത്തുന്ന യജമാനന്റെ....
ചിരിക്കുന്ന കണ്ണുനീര്‍ തന്റെ സ്വന്തം രക്തത്തിലേക്കാണ് ഉറ്റിവീഴുന്നതെന്നറിയാന്‍ എന്തേ നീ വൈകുന്നു...
നീ നിന്നില്‍ കെട്ടിപ്പൊക്കിയ ചുവന്ന കോട്ടകള്‍ തീര്‍ക്കാന്‍ നിന്റെ രക്തം ബലിധാന മാക്കുന്നുവോ....
അറിയുക....
നിന്റെ രക്തം കുടിച്ചു ചുവക്കുന്നവരല്ല മിത്രം...
നിന്നിലേക്ക് രക്തം പകരുന്നവരാണെന്ന്........
Wednesday, September 1, 2010
Thursday, August 26, 2010
കാത്തിരിപ്പ്..........
തിരിവിളക്കുകള്‍ എരിഞ്ഞുതീരാറായ്....
ശവംതീനികള്‍ പുതച്ചിട്ടശവം തേടികരയുന്നു
... ഇനി എത്ര....ഈ കാത്തിരിപ്പെന്നറിയില്ല.
... മരണത്തിന്റെ സമയം കഴിഞ്ഞും.
.. രണ്ടുയാമങ്ങള്‍ കൊഴിഞ്ഞിരിക്കുന്നു.
.. അങ്ങിങ്ങു കൂടിനില്പൂ സഹചര്‍...
. പിറുപിറുക്കുന്നുണ്ട് മുഷിപ്പോടെ.
.. ഒരാള്‍ പറഞ്ഞു...എന്തിനിങ്ങനെ മക്കള്‍ ഈ കാത്തിരിപ്പിനെന്തര്‍ത്ഥം..
. മറ്റയാള്‍ പറഞ്ഞു..അവന്‍ വരും വരാതിരിക്കില്ല...
എങ്കിലും മരിച്ചയാള്‍ എന്ത് തെറ്റുചൈതു..
. ഒരാളുടെ കയ്യിലുള്ള ഫോണ്‍ ചിരിച്ചു..
. അതിനറിയില്ലല്ലോ ഇതൊരു മരണവീടാണെന്ന്...
അയാള്‍ പറഞ്ഞു ...അവനാ എയര്‍പോട്ടീന്നാ..
. ഇനി ഏറിയാല്‍ നാലൊ അഞ്ചോ മണിക്കൂര്‍...
കരഞ്ഞ് തളര്‍ന്നുറങ്ങിയവര്‍ വീണ്ടും ഉണര്‍ന്നു..
. ഇനി ഒരു കരച്ചില്‍ കൂടിബാക്കി...
മകന്റെ വരവിനും ശവമെടുപ്പിനും..
. അതുകഴിഞ്ഞു വീണ്ടും തളര്‍ന്നുറങ്ങാം..
. മണിക്കൂറുകള്‍ രണ്ടോ മൂന്നോ കഴിഞ്ഞുകാണും...
അയാളുടെ കയ്യിലിരുന്ന് ഫോണ്‍ വീണ്ടും ചിരിച്ചു...
ഒടുവില്‍ എല്ലാവരോടുമായി അയാള്‍ പറഞ്ഞു...
ഇനി നമുക്കെടുക്കാം....താമസിക്കണ്ട...
അവനുവരാന്‍ കഴിയില്ല...
ഇന്നത്തെ എയര്‍ ഇന്ത്യ കാന്‍സലാണുപോലും..
ശവംതീനികള്‍ പുതച്ചിട്ടശവം തേടികരയുന്നു
... ഇനി എത്ര....ഈ കാത്തിരിപ്പെന്നറിയില്ല.
... മരണത്തിന്റെ സമയം കഴിഞ്ഞും.
.. രണ്ടുയാമങ്ങള്‍ കൊഴിഞ്ഞിരിക്കുന്നു.
.. അങ്ങിങ്ങു കൂടിനില്പൂ സഹചര്‍...
. പിറുപിറുക്കുന്നുണ്ട് മുഷിപ്പോടെ.
.. ഒരാള്‍ പറഞ്ഞു...എന്തിനിങ്ങനെ മക്കള്‍ ഈ കാത്തിരിപ്പിനെന്തര്‍ത്ഥം..
. മറ്റയാള്‍ പറഞ്ഞു..അവന്‍ വരും വരാതിരിക്കില്ല...
എങ്കിലും മരിച്ചയാള്‍ എന്ത് തെറ്റുചൈതു..
. ഒരാളുടെ കയ്യിലുള്ള ഫോണ്‍ ചിരിച്ചു..
. അതിനറിയില്ലല്ലോ ഇതൊരു മരണവീടാണെന്ന്...
അയാള്‍ പറഞ്ഞു ...അവനാ എയര്‍പോട്ടീന്നാ..
. ഇനി ഏറിയാല്‍ നാലൊ അഞ്ചോ മണിക്കൂര്‍...
കരഞ്ഞ് തളര്‍ന്നുറങ്ങിയവര്‍ വീണ്ടും ഉണര്‍ന്നു..
. ഇനി ഒരു കരച്ചില്‍ കൂടിബാക്കി...
മകന്റെ വരവിനും ശവമെടുപ്പിനും..
. അതുകഴിഞ്ഞു വീണ്ടും തളര്‍ന്നുറങ്ങാം..
. മണിക്കൂറുകള്‍ രണ്ടോ മൂന്നോ കഴിഞ്ഞുകാണും...
അയാളുടെ കയ്യിലിരുന്ന് ഫോണ്‍ വീണ്ടും ചിരിച്ചു...
ഒടുവില്‍ എല്ലാവരോടുമായി അയാള്‍ പറഞ്ഞു...
ഇനി നമുക്കെടുക്കാം....താമസിക്കണ്ട...
അവനുവരാന്‍ കഴിയില്ല...
ഇന്നത്തെ എയര്‍ ഇന്ത്യ കാന്‍സലാണുപോലും..
Monday, August 23, 2010
Friday, August 13, 2010
ഒറ്റപ്പെടുന്നവര്‍.....
കാത്തിരിക്കുന്നു ഞാന്‍ ...എന്റെ മരണം..
ഈ തീര്‍ത്ഥയാത്രതന്‍ മദ്ധ്യേ....
കൊഴിഞ്ഞുപോയൊരെന്‍ പൊക്കിള്‍ക്കൊടികള്‍ക്കറിയില്ല....
എവിടെതേടുമീ ഭ്രാന്തമാം ജല്‍പനം...
പേറ്റുനോവിന്റെ ആഴമറിയാത്തവര്‍...
മോഹങ്ങള്‍ മനസ്സിന്റെ വിങ്ങലാക്കി...
ഞാന്‍ ചുരത്തിയ മുലപ്പാലിന്റെ...
മധുരം നുണഞ്ഞ് എന്റെ വിരല്‍ത്തുമ്പില്‍....
ഊഞ്ഞാലാടിനടന്നവര്‍....ഒടുവില്‍
മണിമാളികകളില്‍ സുഖം തേടുമ്പോള്‍....ഞാന്‍
ഏതോഒരു അന്യതയുടെ മുള്‍ക്കിരീടവും പേറി...
നഷ്ടമായ ജീവിതത്തിന്റെ ഭാണ്ഡവും പേറി...
കാത്തിരിക്കുന്നു....എന്റെ മരണം...
ഒന്നുവന്നെങ്കില്‍....ആശിച്ചുപോവുന്നു...
എനിക്കുപൊലും വേണ്ടാത്ത.....ഈ
ആത്മാവിന്റെ ഒടുക്കത്തെ.....
ഈ തീര്‍ത്ഥയാത്രതന്‍ മദ്ധ്യേ....
കൊഴിഞ്ഞുപോയൊരെന്‍ പൊക്കിള്‍ക്കൊടികള്‍ക്കറിയില്ല....
എവിടെതേടുമീ ഭ്രാന്തമാം ജല്‍പനം...
പേറ്റുനോവിന്റെ ആഴമറിയാത്തവര്‍...
മോഹങ്ങള്‍ മനസ്സിന്റെ വിങ്ങലാക്കി...
ഞാന്‍ ചുരത്തിയ മുലപ്പാലിന്റെ...
മധുരം നുണഞ്ഞ് എന്റെ വിരല്‍ത്തുമ്പില്‍....
ഊഞ്ഞാലാടിനടന്നവര്‍....ഒടുവില്‍
മണിമാളികകളില്‍ സുഖം തേടുമ്പോള്‍....ഞാന്‍
ഏതോഒരു അന്യതയുടെ മുള്‍ക്കിരീടവും പേറി...
നഷ്ടമായ ജീവിതത്തിന്റെ ഭാണ്ഡവും പേറി...
കാത്തിരിക്കുന്നു....എന്റെ മരണം...
ഒന്നുവന്നെങ്കില്‍....ആശിച്ചുപോവുന്നു...
എനിക്കുപൊലും വേണ്ടാത്ത.....ഈ
ആത്മാവിന്റെ ഒടുക്കത്തെ.....
Saturday, July 24, 2010
വിലാപം
ഇനീ എത്രനാള്‍....ഈ മണല്‍ഭൂമിയില്‍
എന്റെ നിണം വാര്‍ന്നുവീഴുവാന്‍...
മരുപ്പച്ചയും തേടി ഞാനലഞ്ഞ ദു:ഖ നാളില്‍
സുഖ നിര്‍വ്രതി നീ തന്നതാണെങ്കില്‍ പോലും...
എന്റെ യൌവനവും ശേഷിച്ച രക്തതുള്ളികളും..
നിന്റെയീമാറില്‍ ഞാന്‍ വീഴ് ത്തിയില്ലെ...
ഇനി എന്നെ വിട്ടേക്കുക...
ബാക്കിജീവിതത്തിന്റെ ബാക്കിവിയര്‍പ്പുതുള്ളികള്‍
എന്റെ ജന്മഭൂമിക്കു നല്‍കുവാന്‍....
എന്റെ നിണം വാര്‍ന്നുവീഴുവാന്‍...
മരുപ്പച്ചയും തേടി ഞാനലഞ്ഞ ദു:ഖ നാളില്‍
സുഖ നിര്‍വ്രതി നീ തന്നതാണെങ്കില്‍ പോലും...
എന്റെ യൌവനവും ശേഷിച്ച രക്തതുള്ളികളും..
നിന്റെയീമാറില്‍ ഞാന്‍ വീഴ് ത്തിയില്ലെ...
ഇനി എന്നെ വിട്ടേക്കുക...
ബാക്കിജീവിതത്തിന്റെ ബാക്കിവിയര്‍പ്പുതുള്ളികള്‍
എന്റെ ജന്മഭൂമിക്കു നല്‍കുവാന്‍....
Saturday, March 20, 2010
പൂര്‍ണ്ണത......
ഞാനിന്ന് പൂര്‍ണ്ണനാകുന്നു...എന്നില്‍ ഞാന്‍ തീര്‍ത്ത മോഹചഷകം നിന്‍ മുന്നില്‍ തുറന്നു വച്ചപ്പോള്‍,,ഞാന്‍ കണ്ടകിനാക്കളില്‍ നീയെന്ന സൌന്ദര്യം പൂത്തുലഞ്ഞപ്പോള്‍..അനുഭൂതിയുടെ ആഴങ്ങളിലേക്ക് നീയെന്നെ ആനയിച്ചപ്പോള്‍,,സുന്ദര നിമിഷങ്ങള്‍ നീ യെന്നില്‍ സമന്വയിച്ചപ്പോള്‍,,,വിശ്വപ്രപഞ്ചത്തിന്റെ സൌന്ദര്യം മുഴുവന്‍ നീയെന്റെ കണ്ണുകളില്‍ സ്നേഹ വായ്പോടെ വരച്ചിട്ടപ്പോള്‍,,നറുതേനിന്റെ മധുരം നിന്റെ ചുണ്ടുകളില്‍ നിന്നും എന്റെ ചുണ്ടുകളിലേക്കു നീ പകര്‍ന്നു തന്നപ്പോള്‍,,,എന്റെ ശരീരത്തില്‍ ഞാനറിയാത്ത വികാരങ്ങളെ നിന്റെ വിരല്‍ തുന്‍ബുകൊണ്ടു നീ തഴുകി ഉണര്‍ത്തിയപ്പോള്‍,,എന്റെ ഹ്രുദയസ്പന്ദനം നീ നിന്നിലെക്ക് ആവാഹിച്ചെടുത്തപ്പോള്‍,,ശ്വാസ നിശ്വാസങ്ങളെ ഞാനറിയാതെ എന്നിലേക്കു തന്നെ വികാരത്തിന്റെ താളമാക്കിയപ്പോള്‍,,,നിര്‍ഗളിക്കുന്ന വിയര്‍പ്പുതുള്ളികള്‍ക്കും വികാരത്തിന്റെ മധുരമാണെന്ന് നീയെന്നെ അറിയിച്ചപ്പോള്‍,,ശരീരത്തിന്റെ ഗന്ധം അതിന്റെ സുഖം എന്റെ നാസ്വാദ്വാരങ്ങളിലും നാവിന്‍ തുംബിലും നീ പകര്‍ന്നു നല്‍കിയപ്പോള്‍,,,ജീവിതവും വികാരവും എല്ലാമെല്ലാം എന്താണെന്ന് നീയെന്നെ അറിയിച്ചപ്പോള്‍,,,....ഞാന്‍ പൂര്‍ണ്ണനായ്...എന്നിലെ വികാരവും ഹ്രുദയസ്പന്ദനവും ഞാന്‍ തുറന്നുവെക്കുന്നു,,,നിന്നില്‍ നിന്നെത്തുന്ന ഓരോ ശ്വാസ നിശ്വാസങ്ങള്‍ക്കും വേണ്ടി,,,ലോകത്തിന്റെ മുഴുവന്‍ സൌന്ദര്യവും ഞാനറിയുന്നു ,,നീയെന്ന സൌന്ദര്യ സ്പര്‍ശനത്തിന്റെ സുഖാനുഭൂതിയില്‍,,അറിയില്ല ഇനിയും അറിയാത്ത നിന്നെ ഞാന്‍ എവിടെ ഒന്നെത്തിനോക്കുമെന്ന്............
Subscribe to:
Posts (Atom)

