Saturday, July 24, 2010

വിലാപം

ഇനീ എത്രനാള്‍....ഈ മണല്‍ഭൂമിയില്‍
എന്റെ നിണം വാര്‍ന്നുവീഴുവാന്‍...
മരുപ്പച്ചയും തേടി ഞാനലഞ്ഞ ദു:ഖ നാളില്‍
സുഖ നിര്‍വ്രതി നീ തന്നതാണെങ്കില്‍ പോലും...
എന്റെ യൌവനവും ശേഷിച്ച രക്തതുള്ളികളും..
നിന്റെയീമാറില്‍ ഞാന്‍ വീഴ് ത്തിയില്ലെ...
ഇനി എന്നെ വിട്ടേക്കുക...
ബാക്കിജീവിതത്തിന്റെ ബാക്കിവിയര്‍പ്പുതുള്ളികള്‍
എന്റെ ജന്മഭൂമിക്കു നല്‍കുവാന്‍....

Saturday, March 20, 2010

പൂര്‍ണ്ണത......

ഞാനിന്ന് പൂര്‍ണ്ണനാകുന്നു...എന്നില്‍ ഞാന്‍ തീര്‍ത്ത മോഹചഷകം നിന്‍ മുന്നില്‍ തുറന്നു വച്ചപ്പോള്‍,,ഞാന്‍ കണ്ടകിനാക്കളില്‍ നീയെന്ന സൌന്ദര്യം പൂത്തുലഞ്ഞപ്പോള്‍..അനുഭൂതിയുടെ ആഴങ്ങളിലേക്ക് നീയെന്നെ ആനയിച്ചപ്പോള്‍,,സുന്ദര നിമിഷങ്ങള്‍ നീ യെന്നില്‍ സമന്വയിച്ചപ്പോള്‍,,,വിശ്വപ്രപഞ്ചത്തിന്റെ സൌന്ദര്യം മുഴുവന്‍ നീയെന്റെ കണ്ണുകളില്‍ സ്നേഹ വായ്പോടെ വരച്ചിട്ടപ്പോള്‍,,നറുതേനിന്റെ മധുരം നിന്റെ ചുണ്ടുകളില്‍ നിന്നും എന്റെ ചുണ്ടുകളിലേക്കു നീ പകര്‍ന്നു തന്നപ്പോള്‍,,,എന്റെ ശരീരത്തില്‍ ഞാനറിയാത്ത വികാരങ്ങളെ നിന്റെ വിരല്‍ തുന്‍ബുകൊണ്ടു നീ തഴുകി ഉണര്‍ത്തിയപ്പോള്‍,,എന്റെ ഹ്രുദയസ്പന്ദനം നീ നിന്നിലെക്ക് ആവാഹിച്ചെടുത്തപ്പോള്‍,,ശ്വാസ നിശ്വാസങ്ങളെ  ഞാനറിയാതെ എന്നിലേക്കു തന്നെ വികാരത്തിന്റെ താളമാക്കിയപ്പോള്‍,,,നിര്‍ഗളിക്കുന്ന വിയര്‍പ്പുതുള്ളികള്‍ക്കും വികാരത്തിന്റെ മധുരമാണെന്ന് നീയെന്നെ അറിയിച്ചപ്പോള്‍,,ശരീരത്തിന്റെ ഗന്ധം അതിന്റെ സുഖം എന്റെ നാസ്വാദ്വാരങ്ങളിലും നാവിന്‍ തുംബിലും നീ പകര്‍ന്നു നല്‍കിയപ്പോള്‍,,,ജീവിതവും വികാരവും എല്ലാമെല്ലാം എന്താണെന്ന്  നീയെന്നെ അറിയിച്ചപ്പോള്‍,,,....ഞാന്‍ പൂര്‍ണ്ണനായ്...എന്നിലെ വികാരവും ഹ്രുദയസ്പന്ദനവും ഞാന്‍ തുറന്നുവെക്കുന്നു,,,നിന്നില്‍ നിന്നെത്തുന്ന ഓരോ ശ്വാസ നിശ്വാസങ്ങള്‍ക്കും വേണ്ടി,,,ലോകത്തിന്റെ മുഴുവന്‍ സൌന്ദര്യവും ഞാനറിയുന്നു ,,നീയെന്ന സൌന്ദര്യ സ്പര്‍ശനത്തിന്റെ സുഖാനുഭൂതിയില്‍,,അറിയില്ല ഇനിയും അറിയാത്ത നിന്നെ ഞാന്‍ എവിടെ ഒന്നെത്തിനോക്കുമെന്ന്............

Thursday, February 18, 2010

ഓരോ കാര്യങ്ങൾ ചെയ്യുമ്പോഴും അത് ശരിയോ തെറ്റോ എന്നാദ്യം ചിന്തിക്കുക...തെറ്റാണെന്ന് സ്വയം തോന്നിയാൽ പിന്തിരിയുക...നമ്മളൊക്കെ എല്ലാം നഷ്ടപ്പെട്ടവരാൺ..ജീവിതം പോലും..നശിപ്പിക്കാൻ പലരും ഉണ്ടാവും..നന്നാക്കാൻ ആരും ഉണ്ടാവില്ല..എല്ലാം നഷ്ടപ്പെടുമ്പോൾ ഒരുപക്ഷേ നന്നാവാൻ നമുക്കുപോലും കഴിഞ്ഞു എന്നുവരില്ല........സർദാർ....

Saturday, February 13, 2010

ഞാനറിഞ്ഞില്ല....നിന്നെ...എന്റെ അന്ത:രംഗം മന്ത്രിച്ചപ്പോഴല്ലാതെ....നീ എന്റെ പ്രണയിനിയാണെന്ന്...

Wednesday, December 23, 2009

Tuesday, December 8, 2009

രാമനാട്ടുകര മിനി സ്റ്റേഡിയം

രാമനാട്ടുകരയുടെ കായികസ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന് കൊണ്ട് സ്വന്തമായി കളിക്കളം വരുന്നു.



Wednesday, November 25, 2009

മനസ്സെരിയുന്നു നിന്‍
പ്രണയ നെബരത്താല്‍
മിഴിനിറയുന്നു നിന്‍
മ്രുദു സാന്ത്വനത്താല്‍
വിട പറയില്ലഞാന്‍ നിന്‍
ഹ്രുദയ സ്പന്ദനത്തില്‍ നിന്നും
മരണത്തിന്റ്റെ തണുത്ത കൈകള്‍
മാടി വിളിക്കുബൊഴല്ലാതെ....