Tuesday, January 25, 2011

മനുഷ്യ ബലികള്‍....

റുക്സാനാ....എന്തിനു നീ ചിതറി മരിച്ചതിവിടെ...
ഏതു വിശ്വാസ പ്രമാണമാണിന്നു ...
നിന്റെ ജീവനു വില നല്‍കിയത്...
മനുഷ്യത്വം മരവിച്ചുപോയ ...
ബലിമ്രഗങ്ങളില്‍ നീ എന്തിനു...
നിന്റെ ഈമാന്‍ വലിച്ചെറിഞ്ഞു....
ഹിംസ ഏതു മത ധര്‍മ്മമാണ്...
ഖുര്‍ആനോ...ബൈബിളോ...ഋഗ്വോദമോ..
ഏതിന്റെ വചനമാണ് നിന്റെയീ ഹിംസ...
ഏതു പ്രവാചകനാണിവിടെ ഹിംസിക്കാന്‍ പറഞ്ഞത്...
മതഭ്രാന്തിന്റെ ബലിയാടവുകയല്ലായിരുന്നോ നീ....
ഒരിക്കല്‍ നീ പറഞ്ഞില്ലേ...
ജീവിതവും മരണവും നമ്മളൊന്നിച്ചെന്ന്...എന്നിട്ടും...നീ...
ഇല്ലാ....നിനക്കുവേണ്ടി കരയുവാന്‍ എനിക്കു കഴിയില്ലാ...
നിന്റെ ഖബറിടത്തില്‍ ഉറ്റിവീഴാന്‍...
എന്റെ കണ്ണുനീര്‍ തുള്ളികള്‍പോലും വെറുക്കുന്നുവോ....

Sunday, January 9, 2011

സിന്ദാബാദ്....

സിന്ദാബാദുകള്‍ മുഴങ്ങട്ടെ.....അടിമവര്‍ഗ്ഗത്തിന്റെ രോദനം ...അലിഞ്ഞുചേരട്ടെയിവിടെ...നേടാന്‍ കഴിയാത്ത നാളകളെ....സിന്ദാബാദില്‍ അടിച്ചമര്‍ത്തട്ടെ....വര്‍ഗ്ഗ സമരങ്ങളുടെ കണ്ണുനീര്‍...വീണുടയട്ടെ മണ്ണില്‍....നമ്മള്‍ കൊയ്യും വയലെല്ലാം...വീണ്ടും നമുക്ക് കൊയ്തുകൊണ്ടിരിക്കാം....അടിമത്വ വിമോചകരെവിടെ...വിശക്കുന്നവന്റെ തത്വ സംഹിതകളെവിടെ....ബൂര്‍ഷാ ഭരണത്തിന്റെ ചവിട്ടടിയില്‍...തകര്‍ന്നടിഞ്ഞ ശിലകളെവിടെ....എല്ലാം പൊയ് വാക്കുകള്‍...നമ്മില്‍ അടിച്ചേല്പിക്കുന്ന വിഷവിത്തുകള്‍....ഉനരുക സോദരാ....സ്വതന്ത്രമായ ചിന്തകളുടെ ലോകത്തേക്ക്....

Saturday, January 1, 2011

സ്വപ്ന സൌന്ദര്യം...

വീണ്ടും നിന്നെ ഞാന്‍ പ്രേമിച്ചു തുടങ്ങട്ടെ...എനിക്കെവിടെയോ നഷ്ടപ്പെട്ട,,ഇന്നുവരെ ഞാന്‍ കാണാത്ത,
എന്റെ കാമുകിയുടെ ത്രസിപ്പിക്കുന്ന സൌന്ദര്യം നിന്നില്‍ നിന്നും എന്റെ അന്ത:രംഗത്തിന്റെ വികാരതയിലേക്കെടുത്തെറിയാന്‍ ഞാന്‍ വെമ്പല്‍കൊള്ളുന്നു...പുനരുജ്ജീവിക്കുന്ന ശാരീരിക ശ്രോണുക്കളുടെ
ആര്‍ത്താനുരാഗത്തിന്റെ സുഖാനുഭുതി എന്നില്‍ ആവേശത്തിന്റെ മൂര്‍ത്തീഭാവം സ്രഷ്ടിക്കുകയാണ്.
എരിഞ്ഞുതീരാറായ ജീവിതത്തിന്റെ ബാക്കിപത്രം നീയെന്ന ആത്മനൊമ്പരത്തിലൊതുങ്ങുന്നു..എവിടെയാണ്,
എന്നാണ് ഇനി നിന്നെ ഞാന്‍ കണ്ടുമുട്ടുക...ജീവിതാഭിലാഷത്തിന്റെ ദിനരാത്രങ്ങള്‍ കൊഴിഞ്ഞുവീഴുകയാണ്..
നൊമ്പരങ്ങളും കണ്ണുനീര്‍മുത്തുക്കളും ബാക്കിയാവുന്നു...പേടിപ്പെടുത്തുന്ന സ്വപ്നങ്ങളില്‍ ആര്‍ത്തുവിളിക്കുന്ന
മനസ്സിന്റെ വേദന ആരും അറിയുന്നില്ല..എങ്കിലും നീയെന്ന സൌന്ദര്യത്തിന്റെ മടിത്തട്ടില്‍ മയങ്ങികിടക്കുന്ന
നിമിഷങ്ങളും എന്നിലൂടെ കടന്നുപൊവുന്നു..പറയാനറിയാത്ത എന്റെ മനസ്സിന്റെ സുഖം,അത് ഞാനെന്നില്‍തന്നെ
പുന:പ്രതിഷ്ടകള്‍നടത്തുന്നു..സ്വകാര്യതയുടെ പളുങ്കുപാത്രത്തില്‍ അവ എന്നെനോക്കി ചിരിക്കുമ്പോള്‍ ,
ആത്മനൊമ്പരത്തിന്റെ രക്തത്തുള്ളികള്‍ നല്‍കി ഞാനവയെ വളര്‍ത്തുന്നു...നീയെന്ന എന്റെ മായാ സങ്കല്പം
എന്നില്‍നിന്നും ഒരിക്കലും നഷ്ടമാവാതിരിക്കാന്‍ മഞ്ഞുപെയ്യുന്ന രാത്രികള്‍ ഞാന്‍ സ്വപ്നം കാണ്‍ന്നു..ആകാശത്തിന്റെ
നെറുകയില്‍നിന്നും ഊര്‍ന്നുവീഴുന്ന ഓരൊ മഞ്ഞുതുള്ളികള്‍ക്കും ഞാനെന്റെ സ്വപ്നങ്ങളുടെ നിറം നല്‍കുന്നു..
ആ നിറങ്ങളില്‍ ഞാന്‍ നിന്നെ കാനുന്നു..എന്റെ മനസ്സിന്റെ തുറന്നിട്ട വാതായനത്തില്‍ നീ വന്നെത്തിനില്‍ക്കുകയാണ്..ആലിംഗനത്തിന്റെ സുഖമുള്ള ചൂടിനായ് ഞാന്‍ കൊതിക്കുന്നു,,മധുരമൂറുന്ന നിന്റെ ചുണ്ടുകളില്‍...ഇല്ലാ...എന്റെ സ്വപ്നങ്ങളെ ഞാന്‍ വ്യഭിചരിക്കില്ലാ..നിമിഷ യാഥാര്‍ത്ത്യങ്ങളിലേക്ക് ഞാനെടുത്തെറിയപ്പെടുന്നുവോ..എവിടെ അവളെവിടെ..എന്റെ മഞ്ഞുതുള്ളികളെവിടെ...എന്റെ സ്വപ്നങ്ങളെവിടെ..
ഇല്ലാ..എനിക്കൊന്നും നഷ്ടപ്പെട്ടുകൂടാ..ദാഹിക്കുന്നു...വീണുടഞ്ഞ പാനപാത്രത്തില്‍ പ്രതിഫലിക്കുന്നതും അവളുടെ മുഖമാണല്ലോ...വയ്യാ..ഞാന്‍ തളരുകയാണോ...എനിക്കു തിരിച്ചുപോണം..ഞാന്‍ കണ്ടുതീരാത്ത
എന്റെ സ്വപ്നങ്ങളിലേക്ക്...അവളുടെ മടിയിലെനിക്കു മയങ്ങണം..നീലിച്ച കണ്ണുകളില്‍ നോക്കിയിരിക്കണം..
കഥ പറയുന്ന ചുണ്ടുകളില്‍നിന്നുമുതിരുന്ന വാക്കുകളെ എന്റെ മനസ്സിലിട്ടുപൂട്ടണം...നിലാപെയ്യുന്ന രാത്രികളില്‍
അവളിലലിഞ്ഞുചേരണം..ഭ്രാന്തമായ ഈ ലോകത്തുനിന്നും അവളുടെ പൊന്‍ചിറകില്‍ എനിക്കു പറക്കണം..
അകലെ എന്നേയും കാത്തിരിക്കുന്ന നക്ഷത്രക്കൂട്ടങ്ങളില്‍ ലയിക്കാന്‍..അവയുടെ പ്രകാശമയമായ സൌന്ദര്യത്തില്‍
ചിറകിട്ടടിക്കാന്‍..എന്റെ പ്രിയതേ..നീയെന്നെ കൊണ്ടുപൊവില്ലേ..വിരഹമായ ഈ ജീവിതത്തിന്റെ കുലുഷിതമായ
നിമിഷങ്ങളില്‍ നിന്നും...മടുത്തു..ജീവിക്കാതെ ജീവിക്കുന്ന ഈ യാഥാര്‍ത്ത്യങ്ങളില്‍...സ്വപ്നങ്ങളേ നിങ്ങള്‍ക്കു നന്ദി..അറിഞ്ഞതും അറിയാത്തതുമായ സൌന്ദര്യ നിമിഷങ്ങള്‍ എന്നിലേക്കെത്തിക്കുന്നത് നിങ്ങളാണല്ലോ...നന്ദി
ഒരിക്കല്‍ കൂടി........!

Saturday, December 11, 2010

തകര്‍ക്കപ്പെടുന്ന സംസ്ക്കാരം....

ഇന്ത്യ കുതിക്കുന്നു..ലോകരാജ്യങ്ങളുടെ പട്ടികയില്‍ ഉയര്‍ച്ചയില്‍ നിന്നും ഉയര്‍ച്ചയിലേക്ക്...സാമ്പത്തികമായും സാംസ്ക്കാരികമയും ടെക്നൊളജിയിലും നാം കുതിക്കുകയാണ്..ഗ്രഹങ്ങളിലേക്കു തൊടുത്തു വിടുന്ന അഗ്നിഗോളങ്ങള്‍ കുതിച്ചുപൊങ്ങുന്നു...സാറ്റലേറ്റ് ലോകത്തിലെ മറ്റു രാജ്യങ്ങള്‍ക്ക് നാം കടംകൊടുക്കുന്നു...കൂറ്റന്‍ മന്ദിരങ്ങള്‍ ആകാശം മുട്ടേ ഉയര്‍ന്നുപൊങ്ങി വിമാനങ്ങള്‍ക്കുപോലും ഭീഷണിമുഴക്കുന്നു...ഉച്ചകോടികളിലും രാത്രികോടികളിലും ഇന്ത്യയുടെ ശബ്ദം ഉച്ചത്തിലുച്ചത്തില്‍ പൊങ്ങി മുഴങ്ങുന്നു...ലോകരാജ്യങ്ങളുടെ നേതാവ് ഒബാമ പറഞ്ഞു ലോകം ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്കിന്ന് കാതോര്‍ക്കുകയാണെന്ന്....ഇത്രയൊക്കെ ഉന്നതിയിലേക്ക് നാം ഉയര്‍ന്നുപൊങ്ങുമ്പൊഴും നാം മനപ്പൂര്‍വ്വം മറക്കുന്ന വലിയൊരു സത്യം നമ്മുടെമുന്നില്‍ കണ്ണീരൊഴുക്കുന്നു....നാം നമ്മുടെ പൈത്രക സംസ്ക്കാരത്തില്‍നിന്നും വളരെ ദൂരേക്ക് അകന്നുപോവുകയല്ലേ.....നമ്മുടെ സംസ്ക്കാരം തകര്‍ക്കപ്പെടുകയല്ലേ...മദ്യവ്യവസായങ്ങളും വാണിഭങ്ങളും തകര്‍ത്താടുകയല്ലേ...എത്രയെത്ര മരണങ്ങള്‍..ആത്മഹത്യകള്‍ എണ്ണപ്പെടാന്‍ നമുക്കു കഴിയുന്നുണ്ടോ..? മന്ത്രിമന്ദിരങ്ങളിലും അധികാരക്കോട്ടകളിലും തകര്‍ക്കപ്പെടുന്ന ജീവിതങ്ങള്‍ അറിയാത്തതെത്രയെത്ര....വനിതാ സംഘടനകളും സാംസ്ക്കാരിക സംഘടനകളും അധികാരകസേരകള്‍ പങ്കിട്ട് വാഴുന്ന ഈ കാലത്ത് എവിടെയാണ് നീതി...ആര്‍ക്കാണ് ലഭിച്ചത്....വിവാഹമോചനങ്ങളും വിവാഹ കൊലപാതകങ്ങളും ഇന്ത്യയെപ്പോലെതന്നെ കുതിച്ചുയരുകയല്ലേ...മാദ്ധ്യമങ്ങള്‍പോലും പൂര്‍ണ്ണനഗ്നതക്ക് പരസ്യങ്ങളുടെ പേരുനല്‍കി കൊഴുപ്പിക്കുകയല്ലേ...ഉടുതുണി വലിച്ചെറിഞ്ഞ് വാലുള്ളതും വാലില്ലാത്തതുമായ കൂത്തുകള്‍ നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ആടിതകര്‍ക്കുകയല്ലേ...ഫേസ് ബുക്കുകളും ടിറ്ററുകളും ടൂബിലികളുമെല്ലാം സ്ത്രീ വ്യവസായങ്ങള്‍ക്ക് മറപിടിക്കുന്ന അവസ്ഥാവിശേഷമാണിന്ന് നാം കാണുന്നത്...ചാറ്റിങ്ങുകള്‍ ചീറ്റിങ്ങുകളായ് മാറുന്നു...മോബൈല്‍ ഫോണുകളിന്ന് സ്ത്രീ സംസ്ക്കാരത്തെ മുഴുവന്‍ ചോദ്യം ചെയ്യുകയല്ലേ...പണത്തിനുവേണ്ടിയും സുഖങ്ങള്‍ക്കുവേണ്ടിയും ശരീരക്കച്ചവടങ്ങളുടെ കേളീരംഗമല്ലേ നമ്മുടെ നാടിന്ന്...അച്ഛന്‍ സ്വന്തം മകളെ ബലാത്സംഘം ചെയ്യുകയും ഗര്‍ഭഛിദ്രം നടത്തുകയും ചെയ്യുന്ന എത്രയെത്ര വാര്‍ത്തകളാണ് നാം ദിവസവും കേട്ടുകൊണ്ടിരിക്കുന്നത്... സ്വന്തം മക്കളെ ബലികൊടുക്കുന്ന എത്രയെത്ര പാപികളായ അച്ഛനമ്മമാരെയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്....എന്നിട്ടും നാം പറയുന്നു നമ്മള്‍ ഉയരുകയാണ്...ഉയര്‍ച്ചയില്‍ നിന്നും ഉയര്‍ച്ചയിലേക്ക്...പക്ഷേ താഴ്ന്നുകൊണ്ടിരിക്കുന്ന നമ്മുടെ സംസ്ക്കാരത്തെ നാം എന്തുകൊണ്ട് കാണാതെപോവുന്നു...നാം ഓടുകയാണ്...വിദേശ സംസ്ക്കാരത്തേ നമ്മുടെ കൈകളിലൊതുക്കാന്‍വേണ്ടി...നഷ്ടത്തിന്റെ കണക്കുകള്‍ നാം നോക്കുന്നുല്ലാ....ഗ്ലോബലൈസേഷനുകള്‍ക്കുപിന്നാലെ ഇന്നലകളെ മറന്നുകൊണ്ട് ...നമ്മുടെ സംസ്ക്കാരത്തേ മറന്നുകൊണ്ട് നാം ഓടുന്നു...എന്നെങ്കിലും ഇനി നാം നമ്മുടെ സംസ്ക്കാരത്തിലേക്ക് തിരിച്ചുവരുമോ...ഇല്ലന്നുതന്നെവേണം പറയാന്‍...കാരണം നാം കുറേയേറെ മുന്നോട്ട് പോയികഴിഞ്ഞിരിക്കുന്നു......

Saturday, November 20, 2010

എഴുത്തുകാരന്‍...

ഒരുപാട്ദിവസങ്ങളായി ഈ കടലാസുകഷണം എന്റെ മുന്നില്‍ കിടക്കുന്നു..
കയ്യില്‍ പേനയും..പക്ഷേ എഴുതിതുടങ്ങാന്‍ കഴിയുന്നില്ല...
അറിയില്ലാ ഞാന്‍ എന്തിനെകുറിച്ചാണ് നിനക്കെഴുതേണ്ടതെന്ന്..
മനസ്സില്‍ ഒന്നിനെകുറിച്ചും ഒരു രൂ‍പം കിട്ടുന്നില്ലാ...
അല്ലേലും എന്തിനുവേണ്ടി ആര്‍ക്കുവേണ്ടി എഴൂതണം..
എഴുതുവാനും അതു വായിച്ചു തീര്‍ക്കുവാനും നമുക്കെവിടെ സമയം..
തിരക്കുപിടിച്ച ജീവിതത്തില്‍ അതിനൊന്നും സമയം കാണില്ലാ..
എങ്കിലും എഴുതാതിരിക്കാനും വായിക്കാതിരിക്കാനും കഴിയില്ലല്ലൊ..
ഇപ്പോഴും എനിക്കറിയില്ല,,ഞാനെന്തിനെകുറിച്ചെഴുതും..
രക്തപ്പുഴകള്‍ മാത്രമൊഴുകുന്ന ഈ ഭുമിയെകുറിച്ചോ..സ്നേഹം മരിച്ചുകഴിഞ്ഞ ഈ മനുഷ്യസമൂഹത്തേകുറിച്ചോ..
രക്തബന്ധങ്ങളില്പൊലും പണം കണ്ടെത്തുന്ന നമ്മളെന്ന മഹാമനസ്ക്കരെകുറിച്ചോ...
നശിക്കുകയും നശിപ്പിക്കുകയും ചൈതുകൊണ്ടിരിക്കുന്ന പ്രക്രതിയെകുറിച്ചോ..വിശന്നുമരിക്കുന്ന നമ്മുടെ സഹൊദരങ്ങളെകുറിച്ചോ,,
അതോ ഇന്ത്യാരാജ്യം വിറ്റ് കോടികളുടെ ആഘോഷം നടത്തുന്നവരെകുറിച്ചോ..
അറിയില്ലാ...ഞാനെന്തിനെകുറിച്ചെഴുതണമെന്ന്...നിനക്കറിയൊ എന്തിനെകുറിച്ചാണ് നിനക്ക് വായിക്കേണ്ടതെന്ന്,,,,
ഈ ലോകത്തിന്റെ സ്രഷ്ടിപ്പിനെകുറിച്ചാണോ..അതോ സ്രഷ്ടിപ്പിന്റെ സൌന്ദര്യത്തേകുറിച്ചോ...
അതല്ലങ്കില്‍ പ്രണയത്തേകുറിച്ചാണോ...അതിനെകുറിച്ചെനിക്കറിയില്ലാ..കാരണം സത്യമായതൊന്നും ഇന്നീ ലോകത്തിലില്ലല്ലോ..

അല്ലേലും അതൊന്നും ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളല്ലല്ലോ..നീ പറഞ്ഞില്ലാ...എന്തിനെകുറിച്ചാണ് നിനക്ക് വായിക്കേണ്ടതെന്ന്...
അല്ലേലും അതെന്തിനു ഞാന്‍ നിന്നോട് ചോദിക്കുന്നു..എനിക്കുതോന്നുന്നതിനെകുറിച്ച് ഞാനെഴുതും.
അതു നീ വായിക്കുക..നീയൊരു വായനക്കാരിമാത്രമാണ്..ഞാനെഴുത്തുകാരനും..അതാണീലൊകത്തിന്റെ നിയമം..
നിന്റെ ഇഷ്ടങ്ങള്‍ക്കിവിടെ ഒരു പ്രശക്തിയുമില്ല...എനിക്കാണ് പ്രശക്തി...കാരണം ഞാനെഴുതുന്നു, നിനക്കറിയുന്നതും അറിയാത്തതുമായ കാര്യങ്ങള്‍,
അതൊരുപക്ഷേ സത്യങ്ങളല്ലാതിരിക്കാം..എന്റെ ഭാവനകളായിക്കാം..എങ്കിലും നീ വായിക്കണം,
അതിനെകുറിച്ച് ചിന്തിക്കണം..വിശ്വസിക്കണം..എങ്കിലേ എനിക്കെന്ന എഴുത്തുകാരന് നിലനില്‍പ്പുള്ളൂ..
ഈ സമൂ‍ഹം എന്നെ ആദരിക്കയുള്ളൂ..എഴുത്തുകാരന്‍..അവന്‍ ഈ ലോകത്തേകുരിച്ചറിയുന്നവന്‍..

ബന്ധങ്ങളേകുറിച്ചും സ്നേഹത്തേകുറിച്ചും പ്രണയത്തേകുറിച്ചും സന്തോഷത്തേകുറിച്ചും ദു:ഖത്തേകുറിച്ചുമെല്ലാം അവന്‍ മാത്രം അറിയുന്നവന്‍,,
അവന്‍ അഥവാ ഞാനെന്ന എഴുത്തുകാരന്‍..ഞാനെഴുതുന്നു,നീ വായിക്കുന്നു,,എങ്കിലും ഞാനിപ്പോഴും ചിന്തിക്കുന്നത് എന്തിനെകുറിച്ചാണ് ഞാനെഴുതുകയെന്നാണ്..
വൈക്കം മുഹമ്മദ് ബഷീറിനെപ്പോലെയൊ എം.ടി യെപ്പോലെയൊ വിലാസിനിയെപ്പോലെയൊ ഒന്നും ഞാനെഴുതില്ലാ..കാരണം അത്തരം എഴുത്തുകളൊക്കെ ആര്‍ക്ക് വേണം...
അതൊക്കെവായിച്ചു സമയം കളയാന്‍ ഇന്നത്തെ തലമുറക്ക് സമയമെവിടേ..ഞാനെഴുതുന്നത് ഈ തലമുറക്കുവേണ്ടിയാണ്...
ഉന്മാദിക്കുന്ന ഉന്മാദിപ്പിക്കുന്ന പുത്തന്‍ തലമുറക്കുവേണ്ടി.ഇവര്‍ക്കുവേണ്ടത് രക്തംതിളക്കുന്ന ക്രതികളാണ്..
കമ്പ്യൂട്ടര്‍ ഗൈമുകളില്‍ ജീവിക്കുന്ന ഇതുവരെ കണ്ടെത്താത്ത മുനുഷ്യരൂപങ്ങളും ജീവികളും യുദ്ധങ്ങളും പീഡനങ്ങളുമാണ്...അവയില്‍ സന്തോഷംകണ്ടെത്തുന്ന ഈ തലമുറക്കുവേണ്ടിയാണ് ഞാനെശ്ഴുതുക..
എന്നിട്ടെനിക്കെന്റെ സാമ്രാജ്യം കെട്ടിപ്പടുക്കണം..ഹാരിപോട്ടര്‍പോലെ ലൊഡ് ഓഫ് ത റിംഗ് പൊലെ കോടികള്‍ കൊയ്തെടുക്കണം.
.റ്റാറ്റയെപോലെ അംബാനിമാരെപ്പൊലെ ആയിരംതട്ടുകളുള്ള കൊട്ടാരങ്ങള്‍ പടുത്തുയര്‍ത്തണം..
പട്ടിണിപാവങ്ങളുടെ ശവങ്ങള്‍ക്കുമേലെ എന്റെ കൊട്ടാരം പണിതുയര്‍ത്തി എനിക്കട്ടഹസിക്കണം...
എനിക്ക്,,,ഞാനെന്ന എഴുത്തുകാരന്..ഇപ്പൊഴും ഞാന്‍ ചിന്തിക്കുന്നത് എന്തെഴുതണം ഞാന്‍ നിനക്കുവേണ്ടി....

Saturday, November 6, 2010

നമുക്കും വേണം...ഈ ...സാക്ഷരത....

സാക്ഷരകേരളം...സുന്ദരമായ പദം..എഴുത്തും വായനയുമറിയാത്ത കുറേ വയസ്സുള്ളവരെ പിടിച്ചിരുത്തി നമ്മള്‍
നേടിയ സുന്ദരമായപേര്...“സാക്ഷരകേരളം”...ഇതുകൊണ്ട് നമ്മളെന്തു നേടി, നമ്മളെന്തുനേടാതെപോയി എന്നതല്ല
പ്രശ്നം...ഇതിനെ ഞാന്‍ എതിര്‍ക്കുകയല്ല...അഭിമാനിക്കുന്നു......എന്റെ കേരളം...സാക്ഷര കേരളം...
ഇനി നാം സാക്ഷരരാവേണ്ടതെന്ത്..അതാണെന്റെ ചോദ്യം...ഇതുവെറും കേരളത്തിന്റേയോ ഇന്ത്യയുടേയൊ പ്രശ്നമല്ല...ഈ ലൊകത്തിന്റെ ചോര്‍ന്നുപൊവുന്ന നന്മയുടേയും സംസ്ക്കാരത്തിന്റേയും കെട്ടിറപ്പിന്റേയും പ്രശ്നമാണ്...
മാനഹാനിയുടേയും ആത്മഹത്യകളുടേയും പ്രശ്നമാണ്....അവിടെയാണെന്റെ ചോദ്യം...ഇനി നാം സാക്ഷരരാവേണ്ടത് എന്തില്‍ നിന്നാണ്....
ഈലോകം ഇന്നേറ്റവും കൂടുതല്‍ പ്രീണിപ്പിക്കപ്പെടുന്നത് ടെക്നോളജിയുടെ വളര്‍ച്ചയിലാണ്..ടെക്നോളജിയെ ഞാന്‍ കുറ്റപ്പെടുത്തുകയല്ല..മറിച്ച് അതുപയോഗിക്കുന്ന രീതിയെ അല്ലെങ്കില്‍ അനാവശ്യകതയെയാണ് ഞാന്‍ എഴുതികാണിക്കുന്നത്...
ഇന്ന് നമ്മുടെ മുന്നിലുള്ള ഏറ്റവും വലിയതെന്ന്പറയുന്നത് ഹൈഡന്‍ കാമറകളും മോബൈല്‍ ഫോണുകളുമാണ്..
എത്ര കുടുംബങ്ങള്‍ നമ്മുടെ കൊച്ചുകേരളത്തില്‍മാത്രം ഇതുകൊണ്ട് ആത്മഹത്യചൈയ്തുവെന്ന് നമുക്കെണ്ണിയെടുക്കാന്‍
കഴിയുമോ.?..യു.ടൂബുകളും ബ്ലൂട്ടൂത്തുകളും നമ്മുടെ അമ്മമാരുടേയും പെങ്ങന്മാരുടേയും നഗ്നത നമ്മുടെമുന്നില്‍ തുറന്നുകാണിക്കുകയാണ്...ഇതു ടെക്നോളജിയുടെ കുറ്റമല്ല..നമ്മളാണിതുന്റെ കുറ്റക്കാര്‍..കാരണം നമുക്കിതിന്റെ കാര്യഗൌരവം അറിയില്ല...അല്ലെങ്കില്‍ നമ്മുടെ അമ്മമാരേയും പെങ്ങന്മാരേയ്റ്റും നമ്മളിത് പടിപ്പിച്ചില്ല..ഇന്ന് ഏതൊരു ഷോപ്പിംഗ് മാളില്‍ ചെന്നാലും ലോഡ് ജുകളില്‍ ചെന്നാലും നമുക്കറിയില്ല എവിടെയൊക്കെ നമ്മുടെ നേരെ കാമറക്കണ്ണുകള്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന്..സ്വന്തം ആദ്യരാത്രി ലൈവായികണ്ടവര്‍ ജീവിച്ചിരിക്കുന്ന നമ്മുടെ കേരളത്തില്‍ ഇനി ആവശ്യമായ സാക്ഷരത..ഈ.. സാക്ഷരതയാണ്...ഈ കാര്യത്തിലേക്കാവണം ഇനി നമ്മുടെ ശ്രദ്ധയെന്ന് നമുക്ക് ചിന്തിച്ചുകൂടെ...,സ്ക്കൂളുകളിലും കോളേജുകളിലും നമ്മുടെ മക്കള്‍ ഇന്ന് മാനസികമായും ശാരീരികമായും സഹപാടികളാല്‍ പീടിപ്പിക്കപ്പെടുകയാണ്..ഇതിനെതിരിലാവണം ഇനി നമ്മുടെ യജ്ഞം...അറിവില്ലായ്മയും അറിവിന്റെ കൂടുതലും ടെക്നോളജിയെ ദുരുപയോഗം ചെയ്യുന്നു...ഒരു ബോധവല്‍ക്കരണം നമ്മുടെ സമൂഹത്തില്‍ അല്ലെങ്കില്‍ നമ്മുടെ ചുറ്റുപാടുകളില്‍ അതുമല്ലെങ്കില്‍ നമ്മുടെ സ്വന്തം വീടുകളില്‍ വളരെ ആവശ്യമായിവന്നിരിക്കയാണ്..ചിന്തിക്കുക..ടെക്നോളജി ഇന്നില്‍ ഒതുങ്ങുന്നില്ലാ..വളര്‍ന്നുകൊണ്ടിരിക്കയാണ്...മനുഷ്യര്‍ ഭൂമിവിട്ട് മറ്റു ഗ്രഹങ്ങളിലേക്ക് ഉല്ലാസയാത്ര പോയികൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ഇപ്പോള്‍ ജീവിക്കുന്നത്..വീടുകളിലും ഓഫീസുകളിലും വേലചെയ്യുന്നത് റോബോട്ടുകളാണ്..നാളെകളില്‍ റോബോട്ടുകള്‍തമ്മില്‍ കല്ല്യാണംകഴിച്ച് അതില്‍ കുട്ടികള്‍വരെ പിറന്നേക്കം..അതിവിടെ വിഷയമല്ല...മറിച്ചു നമ്മള്‍ ജീവിക്കുന്ന ഈ സമൂഹത്തില്‍ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന
ദുഷ് പ്രവണതകളെകുറിച്ച് നമ്മള്‍ ഓരോരുത്തരും ബോധവാന്മാരായിരിക്കണം..മറ്റുള്ളവരെ ബോധവല്‍ക്കരിക്കണം.
നമുക്ക് ശ്രമിക്കാം...ഇതിന്റെ ഒരു കൂട്ടായ്മക്കുവേണ്ടി...എത്രയോ സംഘടനകള്‍ പിറക്കുന്ന നമ്മുടെ കേരളത്തില്‍
പുതിയൊരു സംഘടന പിറക്കട്ടേ...ഈ...സാക്ഷരതയുടെ ബോധവല്‍ക്കരണത്തിനായ്...അതിനു നമുക്ക് ജയ് വിളിക്കാം....ഈ....സാക്ഷരതാ സിന്ദാബാദ്.....

Sunday, September 19, 2010

ജന്മമുക്തി....

ഒരിക്കല്‍ നീയെന്നെ വിളിച്ചു....അന്നെന്നില്‍ യുവത്വമുണ്ടായിരുന്നു....എല്ലാം തകര്‍ത്തെറിഞ്ഞ് നിന്റെ വിരല്‍ത്തുമ്പില്‍ ഞാനിറങ്ങിവന്നു....നഷ്ടബോധത്തിന്റെ ധര്‍പ്പണം എന്നൊനിന്നിലേക്കിഴഞ്ഞെത്തിയപ്പോള്‍ ...നീ പറഞ്ഞു ...ഇറങ്ങിക്കോളാന്‍...ഞാന്‍ നടന്നിറങ്ങി...എങ്ങോട്ട്..ആരെത്തേടി...അറിയില്ലായിരുന്നു...ഇരുട്ടിന്റെ മൂകതയില്‍ ആരോവലിച്ചുകീറിയ സാരിത്തുമ്പില്‍ എന്റെ നഷ്ടങ്ങളുടേ കണക്കുകള്‍ ഞാന്‍ കെട്ടിവെച്ചു....പിന്നീടേതോ ഒരു രാത്രിയുടെ നിശ്ശബ്ദതയില്‍ ..നിന്റെ ശബ്ദം ഞാന്‍ കേട്ടു...എന്റെ മലീമസമായ ശരീരത്തില്‍ നിന്നെ ഞാന്‍ ചുമക്കുന്നുണ്ടായിരുന്നു...ഞാനാണെന്നറിഞ്ഞോ അറിയാതെയോ നിന്റെ വികാരങ്ങളെ എന്റെ വികാരമില്ലായ്മയിലേക്ക് നീ ആഘോഷമാക്കുന്നുണ്ടായിരുന്നു...എന്റെ കണ്ണുകളില്‍ കനലെരിഞ്ഞു....നിന്റെ പിടയുന്ന ശരീരം നിശ്ചലമായപ്പോള്‍ ഞാന്‍ നടന്നു...എങ്ങോട്ടെന്നറിയാതെ..മനസ്സ് നോവറിഞ്ഞിരുന്നില്ല..എന്തിനുവേണ്ടി...ആര്‍ക്കുവേണ്ടി എന്റെ മിഴികളിനി നിറയണം...പോയകാലത്തിന്റെ ഗദ്ഗദത്തെയോര്‍ത്തോ...അതെല്ലാം കര്‍മ്മപലങ്ങളല്ലേ...നീറിയെരിയിച്ചിട്ടുപോയ കനല്‍ക്കട്ടകള്‍...ആര്‍ക്കോവേണ്ടി...എന്തിനോവേണ്ടി....അവ ആറിത്തണുത്തിരിക്കുന്നു...ഇന്ന് ഞാനിവിടെ...ഒരു ജന്മത്തിന്റെ മുഴുവന്‍ പാപങ്ങളിറക്കിവെക്കാന്‍...ഈ ഗംഗാ തീരത്ത്.....