Friday, April 15, 2011

ഒരു പ്രണയം പുഷ്പിക്കുന്നു



എന്റെ ഇന്നലെകള്‍ ഭാഗം ഒമ്പത്...


തിങ്കളാഴ്ച അല്പം വൈകിയാണ് ഞാന്‍ സ്കൂളിലേക്കു പോയത്... എങ്കിലും എന്നെ സ്വീകരിക്കാന്‍ ശങ്കരനാരായണനും കൂട്ടരും ഗൈറ്റില്‍ തന്നെ കാത്തുനിന്നിരുന്നു.... എന്നെ കണ്ടപ്പഴേ അവര്‍ കൂവ് തുടങ്ങി...  "നമ്മുടെ കാമുകന്‍ വന്നേ “ എന്നുപറഞ്ഞുകൊണ്ടായിരുന്നു കൂവിയിരുന്നത്... ഒന്നും പറയാതെ ഞാനെന്റെ ക്ലാസിലേക്കു നടന്നു...എന്നെ കണ്ടപ്പോഴേ ക്ലാസിലെ കുട്ടികള്‍ ചിരിതുടങ്ങിയിരുന്നു.... ആനന്ദ് എന്റെ മുഖത്തേക്കു നോക്കാതെ ഏതോ പുസ്തകത്തില്‍ നോക്കികൊണ്ടിരുന്നു..
രണ്ടാമത്തെ പിരീഡായിരുന്നു ഏലിയാമ്മ ടീച്ചറുടേത്,,, എന്റെ ഹൃദയം വല്ലാണ്ട് മിടിക്കുന്നുണ്ടായിരുന്നു..ഉടുത്തിരിക്കുന്നത് നനയുമോ എന്നുവരെ തോന്നിപ്പോയ നിമിഷം...
ടീച്ചര്‍ ക്ലാസിലേക്കുവന്നപ്പോള്‍ കുട്ടികള്‍ വീണ്ടും ചിരിതുടങ്ങി...ഞാനൊന്നും അറിയാത്തവനെപ്പോലെ തലയും താഴ്ത്തിയിരുന്നു...ടീച്ചറുടെ ശബ്ദമുയര്‍ന്നു...” അബ്ദുള്ള ഒന്നെഴുന്നേറ്റ് നിന്നേ....കാമുകനെ ഒന്നു കാണട്ടേ “ ഞാനെഴുനേറ്റു നിന്നു...ടീച്ചര്‍ തുടര്‍ന്നു...” താനെന്താ എഴുതിയത് ...നിനക്കിഷ്ടമാണെങ്കില്‍ ഞാന്‍ നിന്നെ പ്രേമിക്കട്ടേ ...ഒരു കാമുകന്‍ വന്നിരിക്കുന്നു “ ഞാനപ്പോഴും തലയും താഴ്ഠ്ത്തിത്തന്നെ നിന്നു...ഒടുവില്‍ ടീച്ചര്‍ ചോദിച്ചു...” തനിക്കൊന്നും അറിയില്ലല്ലേ “  ...ഞാന്‍ പറഞ്ഞു “ എനിക്കെല്ലാം അറിയാം “...അത് പറയാനുള്ള ധൈര്യം എവിടുന്ന് വന്നെന്ന് എനിക്കിന്നും അറിയില്ലാ.... പിന്നീട് ടീച്ചര്‍ ഒന്നും പറഞ്ഞില്ലാ... ഒരു പിരീഡ് മുഴുവന്‍ ഞാനാ നിര്‍ത്തം നിന്നു,,,ടീച്ചര്‍ ഹെഡ് മാസ്റ്റര്‍ക്ക് ആ ലെറ്റര്‍ കൊടുക്കുമോ എന്ന പേടിയുണ്ടായിരുന്നു...പക്ഷേ അതു സംഭവിച്ചില്ലാ... പിന്നീടുള്ള കുറേ ദിവസങ്ങള്‍ ഞാന്‍ ആനന്ദിനെ ശ്രദ്ധിച്ചതേയില്ലാ.....                                                                                                                                                                                                                        
അന്നൊരു മഴയുള്ള ദിവസമായിരുന്നു...പലകുടകളും മാറിക്കയറിയാണ് ഞാനന്ന് സ്കൂളിലെത്തിയത്....ഉച്ചക്ക് ഭക്ഷണത്തിനുള്ള ബെല്ലടിച്ചപ്പോഴും മഴ പെയ്തുകൊണ്ടിരുന്നു....വീട്ടിലേക്കു പോയിട്ട് വലിയകാര്യമൊന്നും മില്ലായിരുന്നു...ക്ലാസിന്റെ ജനവാതിലിലൂടെ മഴയും നോക്കി നില്‍ക്കുമ്പോള്‍ പുറകില്‍നിന്നും ഒരിക്കലും പ്രതീക്ഷിക്കാതെ അവളുടെ ശബ്ദം ഞാന്‍ കേട്ടു...” എന്തേ ഈ കുട്ടി പോണില്ലേ “...ഒരുപാട് ദിവസങ്ങള്‍ക്കുശേഷമുള്ള അവളുടെ സാമീപ്യം അതിന്നും എനിക്കെന്റെ വാക്കുകള്‍ക്കതീതമാണ്....ഒരു വിറയലോടേയാണെങ്കിലും ഞാന്‍ പറഞ്ഞു...“.വീട്ടീപോവാന്‍ കുടയില്ല ..അതോണ്ടാ “.....അവളുടെ കയ്യിലുള്ള കുട എന്റെ നേരെ നീട്ടിയിട്ടവള്‍ പറഞ്ഞു...” കുട്ടി ഈ കുടയെടുത്തോ “...മനസ്സ് സന്തോഷം കൊള്ളുകയായിരുന്നു...ഒരുനൂറുതവണ അത്യുച്ഛത്തില്‍ വിളിച്ചുപറയണമെന്നു തോന്നി...ആനന്ദ് എന്നെ സ്നേഹിക്കുന്നൂ എന്ന്....അങ്ങിനെയില്ലായിരുന്നെങ്കില്‍ അവളുടെ കുട എനിക്കു തരുമായിരുന്നോ...സന്തോഷങ്ങളും ചോദ്യോത്തരങ്ങളും മനസ്സിലിട്ടുപൂട്ടിക്കൊണ്ട് ഞാനവളോട് ചോദിച്ചു...” അപ്പോ ആനന്ദെങ്ങിനെ പോവും “...അവള്‍ പറഞ്ഞു..ഞാന്‍ ഗീതയുടെ കുട വാങ്ങിക്കോളാം ..അവളിന്ന് ചോറ് കൊണ്ടുവന്നിട്ടുണ്ട് “...അവളുടെ കയ്യില്‍നിന്നും കുട വാങ്ങുമ്പോള്‍ മനസ്സില്‍ തോന്നി...എല്ലാവരും ഇത് കണ്ടിരുന്നെങ്കിലെന്ന്...എങ്കിലും ഒരു നേരിയ ഭയത്തോടെയാണ് ഞാന്‍ കുടവാങ്ങിയത്...കുടയും നിവര്‍ത്തിപ്പിടിച്ച് ലോകം മുഴുവന്‍ കീഴടക്കിയവനെപ്പോലെ സ്ക്കൂള്‍ ഗ്രൌണ്ടിലൂടെ ഗൈറ്റിലേക്കു നടക്കുമ്പോള്‍ എതിരെ വരുന്നവരെയൊന്നും ഞാന്‍ കണ്ടിരുന്നില്ലാ...കുടയുടെ ഒരു ഭാഗത്ത് തുന്നിപ്പിടിപ്പിച്ച അവളുടെ പേരിലായിരുന്നു ഞാന്‍ നോക്കിയിരുന്നത്....ആനന്ദ്...എട്ട്...ഡി....                                                                                                                                                                                                                                                                                                            
കുടയില്‍ വീഴുന്ന ഓരോ മഴത്തുള്ളികളും എന്നോട് മൌനമായ് അവളുടെ സ്നേഹം ചൊല്ലിക്കൊണ്ടിരുന്നു...കാറ്റില്‍ പാറിവന്ന് ചുംബിച്ചുവീഴുന്ന വെള്ളത്തുള്ളികളില്‍ അവളുടെ നനുത്ത സ്പര്‍ശനം ഉണ്ടായിരുന്നുവോ....വീടീന്ന് തിരിച്ചുവരുമ്പോള്‍ ഞാന്‍ നോക്കിയിരുന്നത് ശങ്കരനാരായണനെയായിരുന്നു...പക്ഷേ അവനെ അവിടെയെങ്ങും ഞാന്‍ കണ്ടില്ലാ...ക്ലാസില്‍ വന്നു കയറിയപ്പോള്‍ ആനന്ദ് അവിടെ ഉണ്ടായിരുന്നു...അവള്‍ വീട്ടീ പോയിട്ടില്ലെന്ന് എനിക്കു മനസ്സിലായി...ക്ലാസ് കഴിഞ്ഞ് തിരിച്ചുപോരുമ്പോള്‍ ഞാനവളോട് ചോദിച്ചു ..” നീയിന്ന് വീട്ടീ പോയില്ല അല്ലേ “...ചിരിച്ചുകൊണ്ടവള്‍ പറഞ്ഞു...” ഇല്ല...മഴയത്ത് പോവാന്‍ തോന്നിയില്ലാ...നല്ല വിശപ്പും ഇല്ലായിരുന്നു “...വീട്ടിലെത്തിയിട്ടും അതൊരു സുഖമുള്ള വേദനപോലെ മനസ്സില്‍ തങ്ങിനിന്നു....എനിക്കറിയാമായിരുന്നു കുടയില്ലാത്തതോണ്ടായിരുന്നു അവള്‍ പോവാതിരുന്നതെന്ന്.....അവള്‍ ഭക്ഷണം കഴിക്കാതെ അവളുടെ കുടയും തന്ന് എന്നെ ഭക്ഷണം കഴിക്കാന്‍ വിട്ടതിന് ഞാനെന്താണ് പറയേണ്ടത്.....സ്നേഹം എന്നു തന്നെയല്ലേ.....                                                                                                                                                                                                                                                                                                                     
പിന്നീടുള്ള ദിവസങ്ങളില്‍ സ്ക്കൂളിലേക്കുള്ള വരവും പോക്കും ഒന്നിച്ചുതന്നെയായിരുന്നു...സ്കൂള്‍ വിട്ടുപോവുമ്പോള്‍ മഴയുണ്ടെങ്കില്‍ ഒരേ കുടയിലായിരുന്നു ഞങ്ങള്‍ പോയിരുന്നത്...അത് പലരുടേയും സംസാരവിഷയമാവുകയും ചെയ്തു...പ്രത്യേകിച്ചും ശങ്കരനാരായണനും അവന്റെ കൂട്ടുകാരും ...അവരുടെ മുന്നിലൂടേയുള്ള ആ നടത്തം എന്റെ മനസ്സിനെ കൂടുതല്‍ സന്തോഷവാനാക്കി.....ആനന്ദിന്റെ വീട്ടില്‍ നിറയെ സപ്പോട്ട മരങ്ങളുണ്ടായിരുന്നു...ഒരു ദിവസം അവളെന്നോടുപറഞ്ഞു....” അബ്ദുള്ള ഇടവഴിയില്‍ നിന്നോ ..ഞാന്‍ വന്നിട്ടുപോയാമതി “...ഞാന്‍ അവളേയും കാത്ത് ഇടവഴിയില്‍ നിന്നു....കുറച്ചുകഴിഞ്ഞപ്പോള്‍ ഒരു കടലാസുപൊതി അവള്‍ എനിക്കു കൊണ്ടുവന്നു തന്നു...വീട്ടില്‍ വന്ന് തുറന്നു നോക്കിയപ്പോള്‍ നിറയെ പഴുത്ത സപ്പോട്ടകള്‍....സന്തോഷം കൊണ്ടായിരിക്കാം...എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു...ഇഷ്ടപ്പെടാനും സ്നേഹിക്കാനും ഒരാളുണ്ടാവുക എന്ന സത്യം ....അതിന്റെ സുഖം ...അനിര്‍വചനീയം തന്നെയാണ്......        


തുടരാം...................


9 comments:

  1. നല്ല സുഖമുള്ള വായന. പ്രണയത്തിന്‍റെ ഫീല്‍ ശരിക്കുമുണ്ട് വരികളില്‍.
    കുറച്ചൂടെ കൂടതല്‍ എഴുതിക്കൂടെ ഒരു പോസ്റ്റില്‍. ഇത് പെട്ടൊന്ന് തീരുന്നല്ലോ :)

    ReplyDelete
  2. ജീവിതം മുഴുവനും നിറഞ്ഞുനില്‍ക്കുന്ന സുഗന്ധം വീശിക്കൊണ്ട് ഒരു വാടാമലരായി പ്രണയം നിങ്ങളുടെ ഉള്ളില്‍ ഇപ്പോഴും വിരിഞ്ഞു നില്‍ക്കുന്നത് ഞങ്ങള്‍ തൊട്ടറിയുന്നു.....!
    ചില ഹൃദയങ്ങള്‍ അങ്ങിനെയാണ്......

    ജീവിതത്തില്‍ ഒരിക്കല്‍പോലും പ്രണയം അറിഞ്ഞിട്ടില്ലാത്ത സ്ത്രീ-പുരുഷ ഹൃദയങ്ങള്‍ എത്രയോ നിര്ഭാഗ്യരെന്നു ഇവിടെ അടിവരയിടുന്നു...!

    ReplyDelete
  3. അങ്ങിനെ പ്രേമായി ... അതാണ്‌ .....

    ReplyDelete
  4. പ്രണയിച്ചു നടക്കല്ലേ

    ReplyDelete
  5. .........വായനക്ക് സുഖമുള്ള എഴുത്ത്..

    ReplyDelete
  6. നന്നായിരിക്കുന്നു ........ആശംസകള്‍

    ReplyDelete
  7. :) നന്നായിരിക്കുന്നു

    ReplyDelete
  8. 'പ്രണയമണി തൂവല്‍ പൊഴിയും പവിഴമഴ...' ഈ മഴത്തിള്ളികള്‍ പ്രണയത്തിന്റെ നിറം പൂണ്ട മഴത്തുള്ളികളാണ്. ഇനിയും വരാം ഈ പ്രണയമഴയില്‍ നനയാന്‍...

    ReplyDelete
  9. ഓ! ഈ തോരാത്തൊരു പ്രണയ മഴയിൽ നനഞ്ഞു , തണുത്തു ദേഹം വിറച്ചു ! എന്നാൽ മനസ്സ് ഒരുപാടു കുളിര്ന്നു ! മഴ തുടരട്ടെ ! - balettan

    ReplyDelete