Saturday, February 5, 2011

.....അമ്മ....


( ഈ കഥ ഞാനെഴുതുന്നത് 1978ലാണ്...സ്കൂള്‍ മാഗസിനുവേണ്ടി...മാറ്റമൊന്നുമില്ലാതെ ഇവിടെ കുറിക്കുന്നു )
ചുരുട്ടിയെറിഞ്ഞ കടലാസുതുണ്ടെടുത്ത് ഒരിക്കല്‍കൂടി കണ്ണോടിച്ചു..വ്രത്തിയില്ലാത്ത അക്ഷരത്തില്‍ കുത്തികുറിച്ച എതാനും വരികള്‍..അതിലെവിടെയൊ ചെയ്തുപൊയ പാപത്തിന്റെ പശ്ചാത്താപവും നഷ്ടപ്പെടലിന്റെ വേദനയും
ഒളിച്ചിരുന്നു..വായിച്ചുതീര്‍ക്കാന്‍കഴിയാതെ ഒരുവരിമാത്രം എന്റെ മനസ്സില്‍ തങ്ങിനിന്നു...
“ഞാന്‍ മരിക്കാറായിരിക്കുന്നൂ എന്നെനിക്കു തോന്നിത്തുടങ്ങി..ഒരിക്കല്‍മാത്രം നിന്നെയൊന്ന് കാണാന്‍ ആഗ്രഹമുണ്ട്...നിന്റെ അമ്മ “
അമ്മയെന്ന രണ്ടക്ഷരത്തിന്റെ പ്രശക്തി എന്നിലെന്നേ നഷ്ടപ്പെട്ടുപോയതാണ്..കളിപ്രായത്തിന്റെ സന്ധ്യാവേളകളില്‍
കൈനിറയേ മിഠായികളും കളിപ്പാട്ടങ്ങളുംതന്ന് തലയില്‍ തലൊടികൊണ്ട് ഇരുണ്ട ഇടനാഴികയിലൂടെ കടന്നുപൊയവരെല്ലാം എനിക്കന്ന് “ അങ്കിള്‍ ‘ ആയിരുന്നു...കടന്നുപൊയ ഒരുപാട് വര്‍ഷങ്ങല്‍ക്കൊടുവില്‍ പിറുപിറുക്കലിന്റേയും പൊട്ടിച്ചിരികളുടേയും അര്‍ത്ഥം എന്റെ മനസ്സില്‍ പൊറലേല്പിച്ചപ്പൊള്‍ യാത്രയായി എങ്ങോട്ടെന്നില്ലാതെ...നീണ്ട പത്ത് പതിനൊന്ന് വര്‍ഷങ്ങള്‍ കടന്നുപോയിരിക്കുന്നു..ഇനിയൊരു തിരിച്ചുപോക്ക്...
അധികംചിന്തിക്കാതെ കിട്ടിയതെല്ലാം വാരിനിറച്ച ബാഗുമായി പടിയിറങ്ങുമ്പോള്‍ ആരൊടെന്നില്ലാതെ വിളിച്ചുപറഞ്ഞു..,” ഞാനെന്റെ അമ്മയെ കാണാന്‍ പോവാ “....
തീവണ്ടിക്ക് വേഗതപൊരെന്നതോന്നല്‍ മനസ്സിനെ വിമ്മിട്ടപ്പെടുത്തികൊണ്ടിരുന്നു..ഇരിക്കാന്‍ തോന്നുന്നില്ലാ...ഒന്നെത്തിയിരുന്നെങ്കില്‍ മതിയായിരുന്നു...നീണ്ടയാത്രക്കൊടുവില്‍ ഇടിഞ്ഞുവീഴാറായ ഓലപ്പുരയുടെ മുന്നില്‍ കാര്‍വന്നുനിന്നപ്പോള്‍.. തന്റെയെല്ലാ സ്വപ്നങ്ങളും മരിച്ചുവീഴുകയായിരുന്നു..മുറ്റത്തങ്ങിങ്ങായിനിന്നു പിറുപിറുക്കുന്ന പരിചിതരും അപരിചിതരുമായ മുഖങ്ങളിലൂടെ ഇടനാഴികയിലേക്കുനടന്നു...നിലവിളക്കിന്റെ നാളത്തില്‍ വര്‍ഷങ്ങള്‍ക്കുമുമ്പുള്ള എന്റെ അമ്മയുടെ മുഖം ഞാന്‍ കണ്ടു...മനസ്സിലെവിടെയോ ഒരു വേര്‍പാടിന്റെ തേങ്ങള്‍ ഞാനറിഞ്ഞു...കര്‍മ്മങ്ങള്‍ക്കൊടുവില്‍ വാരിയെറിഞ്ഞ മണ്‍ തരികളോടും,,മരിച്ചുവീണ ഇന്നലകള്‍ സമ്മാനിച്ച നഷ്ട സ്വപ്നങ്ങളോടും വിടപറഞ്ഞിറങ്ങുമ്പൊള്‍ പെയ്തിറങ്ങാന്‍ കണ്‍കോണില്‍ കണ്ണുനീര്‍മുത്തുകള്‍ ബാക്കിയായി......

17 comments:

  1. നഷ്ടബോധമുണരുമ്പോഴേക്കും എല്ലാ നഷ്ടപ്പെട്ടിരിക്കും, തിരിച്ചു നേടാൻ കഴിയാത്ത വിധം
    കുഞ്ഞിലെ രചന നന്നായിരിക്കുന്നു
    എല്ലാ ആശംസകളും!

    ReplyDelete
  2. നല്ല അവതരണം

    ബ്ലോഗില്‍ എഴുതപെട്ട ഏറ്റവും പഴക്കമുള്ള കഥയാവം ഇത്
    1978 എഴുതപെട്ട കഥ ഇന്നും പുതുമയോടെ വായിക്കാന്‍ കഴിയുന്ന ബ്ലോഗെന്ന മാസ്മരിക ലോകത്തിന് നന്ദി

    ReplyDelete
  3. ഒരു കോളേജു നിലവാരം പുലര്‍ത്തുന്ന കഥ.
    പിതാവിന്‍റെ മരണത്തോടെ കീഴ്മേല്‍ മറിഞ്ഞ അമ്മയുടെ ജീവിതത്തില്‍ മനം നൊന്ത് നാട് വിട്ട കൌമാരക്കാരന്‍. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ആ വൃദ്ധയുടെ കത്ത് വീണ്ടുമവരുടെ മനസ്സുകളെ ഒന്നിപ്പിചെങ്കിലും വിധി അവരുടെ പുനഃസമാഗമത്തെ തടഞ്ഞു.
    ജീവിതത്തിന്റെ നൈമിഷികതയാണ് എനിക്ക് ഓര്മ വന്നത്.
    കൂടുതല്‍ കഥകള്‍ ആ പേന തുമ്പില്‍ നിന്നും പിറവിയെടുക്കട്ടെ...ആശംസകള്‍...!

    ReplyDelete
  4. നല്ല കഥ...ഞാന്‍ ജനിക്കുന്നതിനും മുമ്പ്‌ എഴുതി തുടങ്ങിയ ആളെ,ആളുടെ കഥയെ എന്ത് പറഞ്ഞു വിലയിരുത്താനാണ്?..അല്ലെ അഭിനന്ദനങ്ങള്‍

    ReplyDelete
  5. ഞാന്‍ ഉയിര്‍കൊള്ളുന്നതിനും മുമ്പേ {ആറ് വര്‍ഷങ്ങള്‍ക്ക്}കുറിക്കപ്പെട്ട ഈ വരികളിലിന്നും മാറ്റ് പോകാതെയിരിക്കുന്ന തിളക്കത്തെ ഞാനറിയുന്നു. അമ്മയെന്ന അധികത്തെ അതിന്‍റെ സമ്പന്നതയെ ഒപ്പം നഷ്ടത്തെയും...!!!
    സര്‍ദാര്‍ജിയുടെ അക്ഷരങ്ങളിലെ അമ്മയ്ക്കഭിവാദ്യം.
    കൂടെ, ലോകത്തെ എല്ലാ അമ്മമനസ്സിനും കോടി പ്രണാമം,

    ReplyDelete
  6. നന്ദി...എന്റെ എല്ലാ സഹൊദരങ്ങള്‍ക്കും....

    ReplyDelete
  7. നല്ല കഥ ....പഴയ കഥ പുതിയ കുപ്പി{ബ്ലോഗ്‌}യില്‍ ....ഇഷ്ട്ടപ്പെട്ടു

    ReplyDelete
  8. ഭയ്യാ...എനിക്ക് പത്തു വയസുള്ളപ്പോള്‍ ഭയ്യ എഴുതിയ കഥ!കുഞ്ഞു മനസ്സിന്റെ വ്യഥയും നൊമ്പരങ്ങളും മിട്ടായിയും കളിക്കോപ്പുകളുമായി വളരെ കുറഞ്ഞ വരികളില്‍ പൂര്‍ണ്ണതയോടെ..
    വായിച്ചു കഴിഞ്ഞപ്പോള്‍ പെയ്തിറങ്ങാന്‍ കണ്‍കോണില്‍ കണ്ണുനീര്‍മുത്തുകള്‍ ബാക്കിയായി..

    ReplyDelete
  9. എന്റെ മുന്പേ ജനിച്ചത് അമ്മ
    അമ്മയെ കുറിച്ചുള്ള ഈ എയുതും എന്റെ മുന്പേ ജനിച്ചു

    അമ്മ ഓരോ മനുഷ്യ ജന്മത്തിന്റെയും നേരവകാശി

    ReplyDelete
  10. നല്ല കഥ....
    ഇഷ്ട്ടപ്പെട്ടു.....

    ReplyDelete
  11. ഒരു നല്ല കഥ വായിച്ചു . എല്ലാ ആശംസകളും നേരുന്നു.
    _____________________________________
    സ്കൂള്‍ മാഗസിനുകള്‍ ആധുനിക യുഗത്തിന്റെ നല്ല സംഭാവനകളാണ് എന്ന എന്റെ തെറ്റായ സങ്കല്പങ്ങളെ തിരുത്തിയ അറിവുകള്‍ക്കും നന്ദി. ഞാന്‍ ജനിക്കുന്നതിനു മുന്‍പും സ്കൂള്‍ മഗസിനുകളുണ്ടായിരുന്നു എന്നത് എനിക്ക് ശരിക്കും അത്ഭുതം നിറഞ്ഞ പുതിയ അറിവാണ്

    ReplyDelete
  12. Mr:ismail...അന്നും മാഗസിനുകള്‍ ഉണ്ടായിരുന്നു...എന്നാല്‍ ഇന്നത്തെപ്പോലെ ഡിസൈന്‍ ചെയ്തു കൊഴുപ്പിക്കുന്നവയായിരുന്നുല്ലെന്നു മാത്രം...യു.പി.സ്കൂളുകളിലെ ഓട്ടോഗ്രാഫുകളും ഹൈസ്ക്കൂളുകളിലെ മാഗസിനുകളുമായിരുന്നു അന്നൊക്കെ എഴുതാനുള്ള ഞങ്ങളുടെ രംഗങ്ങള്‍....അതിന്നും പലഭാവത്തിലും പലരൂപത്തിലും തുടരുന്നൂന്ന് മാത്രം....നന്ദി ...

    ReplyDelete
  13. പഴയതെങ്കിലും നല്ല കഥ തന്നെ.. പോസ്റ്റിയതിനു നന്ദി,

    ReplyDelete
  14. നല്ല കഥ ........ആശംസകള്‍ ...........

    ReplyDelete
  15. തിരിച്ചറിവുകള്‍ പലപ്പോഴും അങ്ങിനെയാണ്; വൈകി കിട്ടുന്ന ഒരു കത്ത് പോലെ.
    നല്ല കഥ . നല്ല അവതരണം.

    ReplyDelete
  16. 78 ല്‍ എഴുതിത്തുടങ്ങിയ താങ്കള്‍ പിന്നെ എവിടെ വെച്ചാണ്‌ എഴുത്തിനെ കൈവിട്ടത്? നിങ്ങളെ എഴുത്താണോ നിങ്ങള്‍ എഴുത്തിനെയാണോ കൈവിട്ടത്? സ്കൂള്‍ തലങ്ങളില്‍ ഇങ്ങിനെ എഴുതിയ താങ്കള്‍ സജീവമായി എഴുതേണ്ടി യിരുന്നു. അന്നത്തെ ആ കഥ അപ്പടി എടുത്തു ചേര്‍ത്തത് നന്നായി. പക്ഷെ അക്ഷരത്തെറ്റുകള്‍ തിരുത്തേണ്ടതായിരുന്നു എന്ന് തോന്നി.. ആശംസകള്‍..

    ReplyDelete