എന്റെ ഇന്നലകള്‍ ഭാഗം അഞ്ച്
സൌന്ദര്യാസ്വാദനത്തിന്റേയോ പ്രണയത്തിന്റേയോ പ്രായമല്ലായിരുന്നു...എങ്കിലും അവളെ എനിക്കിഷ്ടമായിരുന്നു.... അവളുടെ ശബ്ദമില്ലാത്ത ചിരിയില്‍ ഏതോ ഒരു മാന്ത്രികവലയം ഒളിഞ്ഞിരുന്നു... ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് ഞങ്ങളുടെ കുഞ്ഞുമനസ്സുകള്‍ അന്വോന്യം സംസാരിച്ചുതുടങ്ങി.... ഞങ്ങള്‍ പഠിച്ചിരുന്നത് രാമനാട്ടുകര ഗവ: യു.പി.സ്കൂളിലായിരുന്നു...നേരെ മുന്നിലുള്ള ഗണ:പത് സ്ക്കൂളിന്റെ മുറ്റമായിരുന്നു വൈകുന്നേരങ്ങളിലെ എന്റേയും കൂട്ടുകാരുടേയും കളിസ്ഥലം.... മതിലുകളില്ലാത്ത രണ്ട് സ്ക്കൂളിന്റേയും നടുവിലൂടെയായിരുന്നു ഫാറൂക് കോളേജിലേക്കുള്ള റോഡ് പോയിരുന്നത്..എന്നും വൈകുന്നേരങ്ങളില്‍ അവളുടെ മാര്‍ക്കറ്റിലേക്കുള്ള പോക്കും വരവും അതുവഴിയായിരുന്നു...ഒരുദിവസം കൂട്ടുകാരുടെ നിര്‍ബന്ധം കാരണം ഞാനവളോട് ചോദിച്ചു “ നീവരുമ്പോ എനിക്ക് മുട്ടായി കൊണ്ടോരോ“....ചിരിച്ചുകൊണ്ടവളെന്നോട് ചോദിച്ചു..” ഈ കുട്ടിക്കെന്ത് മുട്ടായ്യ്യാ വേണ്ട്യേ
“...ഞാനൊന്നും പറഞ്ഞില്ലാ...