എന്റെ ഇന്നലെകള്‍ ഭാഗം ഒമ്പത്...
തിങ്കളാഴ്ച അല്പം വൈകിയാണ് ഞാന്‍ സ്കൂളിലേക്കു പോയത്... എങ്കിലും എന്നെ സ്വീകരിക്കാന്‍ ശങ്കരനാരായണനും കൂട്ടരും ഗൈറ്റില്‍ തന്നെ കാത്തുനിന്നിരുന്നു.... എന്നെ കണ്ടപ്പഴേ അവര്‍ കൂവ് തുടങ്ങി... "നമ്മുടെ കാമുകന്‍ വന്നേ “ എന്നുപറഞ്ഞുകൊണ്ടായിരുന്നു കൂവിയിരുന്നത്... ഒന്നും പറയാതെ ഞാനെന്റെ ക്ലാസിലേക്കു നടന്നു...എന്നെ കണ്ടപ്പോഴേ ക്ലാസിലെ കുട്ടികള്‍ ചിരിതുടങ്ങിയിരുന്നു.... ആനന്ദ് എന്റെ മുഖത്തേക്കു നോക്കാതെ ഏതോ പുസ്തകത്തില്‍ നോക്കികൊണ്ടിരുന്നു..





